- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റമർ കെയർ ഉദ്യോഗസ്ഥൻ ഉപയോക്താവിനോട് സംസാരിക്കുന്ന ഓഡിയോ വൈറൽ; ബിഎസ്എൻഎൽ മുടിയുന്നതിന്റെ കാരണം അറിയണമെങ്കിൽ ഈ ഉദ്യോഗസ്ഥന്റെ അഹങ്കാരത്തിന്റെ ശബ്ദം മാത്രം കേൾക്കുക
തിരുവനന്തപുരം: വലിയ അവകാശങ്ങളാണ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നടത്തുന്നത്. ഉപഭോക്തവിനെ രാജാവായി കാണുമെന്നാണ് പ്രഖ്യാപനം. എന്നാൽ കാര്യങ്ങൾ മന്ത്രി പറയുന്നത് പോലെ അല്ല. ബിഎസ്എൻഎൽ പോർട്ട് ചെയ്യാൻ അപേക്ഷ കൊടുത്ത വ്യക്തിയോട് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ മോശമായി പെരുമാറുന്ന ഓഡിയോ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് എന്തിനാണ് ബിഎസ്എൻഎല്ലിൽ നിന്നും മാറുന്നത് എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥനോട്, ബിഎസ്എൻഎൽ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഉപയോക്താവ് പറയുന്നത്. ഇത്രയും ബുദ്ധിമുട്ടി ബിഎസ്എൻഎല്ലിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി. തുടർന്ന് വാക്കു തർക്കമാകുന്നു. ഉപഭോക്താവിനോട് ഒരിക്കലും പെരുമാറാൻ പാടില്ലാത്ത ഭാഷയിലാണ് സംസാരം. പേര് വെളിപ്പെടുത്താൻ പോലും തയ്യാറാകുന്നില്ല. മോദി സർക്കാരിനേയും കളിയാക്കുന്നുണ്ട്. പരാതി കൊടുക്കുമെന്ന് പറയുന്ന ഉപഭോക്താവിനേയും കളിയാക്കുന്നു. സ്വകാര്യ കമ്പനിയിൽ നിന്ന് കാശ് വാങ്ങിയാണ് താൻ പ്രവർത്തിക്കുന്നതല്ലേ എന്ന ചോദ്യത്തിനോട
തിരുവനന്തപുരം: വലിയ അവകാശങ്ങളാണ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നടത്തുന്നത്. ഉപഭോക്തവിനെ രാജാവായി കാണുമെന്നാണ് പ്രഖ്യാപനം. എന്നാൽ കാര്യങ്ങൾ മന്ത്രി പറയുന്നത് പോലെ അല്ല. ബിഎസ്എൻഎൽ പോർട്ട് ചെയ്യാൻ അപേക്ഷ കൊടുത്ത വ്യക്തിയോട് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ മോശമായി പെരുമാറുന്ന ഓഡിയോ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് എന്തിനാണ് ബിഎസ്എൻഎല്ലിൽ നിന്നും മാറുന്നത് എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥനോട്, ബിഎസ്എൻഎൽ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഉപയോക്താവ് പറയുന്നത്. ഇത്രയും ബുദ്ധിമുട്ടി ബിഎസ്എൻഎല്ലിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി.
തുടർന്ന് വാക്കു തർക്കമാകുന്നു. ഉപഭോക്താവിനോട് ഒരിക്കലും പെരുമാറാൻ പാടില്ലാത്ത ഭാഷയിലാണ് സംസാരം. പേര് വെളിപ്പെടുത്താൻ പോലും തയ്യാറാകുന്നില്ല. മോദി സർക്കാരിനേയും കളിയാക്കുന്നുണ്ട്. പരാതി കൊടുക്കുമെന്ന് പറയുന്ന ഉപഭോക്താവിനേയും കളിയാക്കുന്നു. സ്വകാര്യ കമ്പനിയിൽ നിന്ന് കാശ് വാങ്ങിയാണ് താൻ പ്രവർത്തിക്കുന്നതല്ലേ എന്ന ചോദ്യത്തിനോടാണ് മോദിയെ കൂട്ടുപിടിച്ചുള്ള മറുപടി. മോദി ഗവർൺമെന്റിനോട് അതേ പറ്റി ചോദിക്കാനാണ് പരിഹാസം. മോദി ഗവർൺമെന്റിന് എതിരാണല്ലേ താൻ എന്ന് ചോദിക്കുമ്പോൾ അതെ എന്നാണ് മറുപടി.
പരാതി കൊടുക്കുമെന്ന് പറയുമ്പോൾ കൂസലില്ലാതെ കൊടുത്തോളൂവെന്നും മറുപടി പറയുന്നു. ഇത്തരത്തിൽ തർക്കവും വാക്കേറ്റവുമായി നീങ്ങുകയാണ് ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് ഉപയോക്താക്കൾ മടങ്ങുന്നുവെന്നാണ് കേന്ദ്ര മന്ത്രിയുടെ അവകാശവാദം. ഫെബ്രുവരിയിലെ കണക്കുകളനുസരിച്ച് എയർടെലും വൊഡാഫോണും ഉൾപ്പെടെയുള്ള കമ്പനികളെ പിന്നിലാക്കി, പുതിയ മൊബൈൽ കണക്ഷനുകൾ നൽകുന്നതിൽ ഏറ്റവുമധികം വളർച്ചാ നിരക്ക് നേടിയിരിക്കുന്നത് ബിഎസ്എൻഎല്ലാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇത്തരം ഉദ്യോഗസ്ഥരാണുള്ളതെങ്കിൽ ഇതെല്ലാം പൊളിയുമെന്നാണ് സോഷ്യൽ മീഡിയയുടെ മുന്നറിയിപ്പ്.
ബിഎസ്എൻഎൽ സേവനങ്ങളെ കുറിച്ച് നിരവധി പരാതികൾ ഉള്ള ഉപഭോക്താവാണ് മറ്റൊരു സേവന ദാതാവിലേക്ക് മാറാൻ ആഗ്രഹിച്ച് അപേക്ഷ നൽകുന്നത്. ബിഎസ്എൻഎല്ലിൽ ഉപയോഗിച്ചിരുന്ന അതേ നമ്പർ തന്നെ പുതിയ സേവന ദാതാവിലേക്ക് മാറുമ്പോഴും ലഭ്യമാകാനാണ് പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകരുമായി എല്ലാ മൊബൈൽ കമ്പനികളും ആശയ വിനിമയം നടത്താറുണ്ട്. ഇതിനായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. എങ്ങനേയും ഉപഭോക്താവിനെ പിടിച്ചു നിർത്തുകയാണ് ഈ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. എന്നാൽ പൊതുമേഖലയിലെ ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥൻ അതിനല്ല ശ്രമിക്കുന്നതെന്നാണ് ഓഡിയോ വ്യക്തമാക്കുന്നത്.
മറിച്ച് ഉപോഭോക്താവിനെ പ്രകോപിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ബിഎസ്എൻഎല്ലിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല ഉപഭോക്താവിനോട് സംസാരിക്കുന്നതെന്ന് തന്നെയാണ് ഈ ഓഡിയോ തെളിയിക്കുന്നത്.