- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഞായറാഴ്ചകളിലെ സൗജന്യ കോൾ ബിഎസ്എൻഎൽ നിർത്തുന്നു; ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതൽ സൗജന്യ സേവനം ലഭിക്കില്ല
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സൗജന്യ കോൾ സംവിധാനം ബി.എസ്.എൻ.എൽ നിർത്തലാക്കുന്നു. ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകളിൽ നൽകിയിരുന്ന ഓഫർ ഫെബ്രുവരി ഒന്ന് മുതൽ നിർത്തലാക്കും. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതൽ സൗജന്യ സേവനം ലഭിക്കില്ല. ലാൻഡ് ഫോണുകളുടെ പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ് നിർത്തലാക്കുന്നത്. നേരത്തെ രാത്രിയിൽ നൽകിയിരുന്ന സൗജന്യ കോൾ സേവനത്തിന്റെ സമയപരിധി കുറച്ചിരുന്നു. ഞായറാഴ്ചയിലെ സൗജന്യ കോൾ സേവനം നിർത്തലാക്കിയാലും രാത്രിയിലെ സൗജന്യ കോൾ തുടരും. രാത്രി 10.30 മുതൽ രാവിലെ ആറ് മണി വരെയാണ് സൗജന്യ കോൾ. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും ഈ സമയം സൗജന്യമായി വിളിക്കാം.
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സൗജന്യ കോൾ സംവിധാനം ബി.എസ്.എൻ.എൽ നിർത്തലാക്കുന്നു. ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകളിൽ നൽകിയിരുന്ന ഓഫർ ഫെബ്രുവരി ഒന്ന് മുതൽ നിർത്തലാക്കും. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതൽ സൗജന്യ സേവനം ലഭിക്കില്ല.
ലാൻഡ് ഫോണുകളുടെ പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ് നിർത്തലാക്കുന്നത്. നേരത്തെ രാത്രിയിൽ നൽകിയിരുന്ന സൗജന്യ കോൾ സേവനത്തിന്റെ സമയപരിധി കുറച്ചിരുന്നു. ഞായറാഴ്ചയിലെ സൗജന്യ കോൾ സേവനം നിർത്തലാക്കിയാലും രാത്രിയിലെ സൗജന്യ കോൾ തുടരും.
രാത്രി 10.30 മുതൽ രാവിലെ ആറ് മണി വരെയാണ് സൗജന്യ കോൾ. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും ഈ സമയം സൗജന്യമായി വിളിക്കാം.
Next Story