ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെയുള്ള ദിവസങ്ങളിൽ 50 രൂപ മുതൽ 90 രൂപവരെയുള്ള എല്ലാ ടോപ്പ്അപ്പ് റീചാർജിനും മുഴുവൻ സംസാരസമയം ലഭിക്കും. 100, 110, 200, 220 തുടങ്ങിയ തുകയ്ക്കുള്ള ടോപ്പ്അപ്പുകൾക്ക് ഫുൾടോക്ക് ടൈം ലഭ്യമല്ല. 55, 110, 220 തുടങ്ങിയ ടോപ്പ്അപ്പ് കൂപ്പണുകൾക്കും ഫുൾ ടോക്ക് ടൈം ലഭിക്കില്ല.

മാർച്ച് 23വരെ 150, 250, 550 എന്നീ ടോപ്പ്അപ്പുകൾക്കും മുഴുവൻ സംസാരസമയം ലഭിക്കും. 1000, 1100, 1500, 2000, 2200, 2500, 3000, 3300 എന്നീ തുകയ്ക്കു ടോപ്പ് അപ്പ് ചെയ്താൽ 10 ശതമാനവും 5500, 6000 എന്നീ തുകകൾക്കുള്ള ടോപ്പ്അപ്പിന് 20 ശതമാനവും അധിക സംസാര സമയം ഈ കാലയളവിൽ ലഭിക്കും.

125 രൂപയുടെ പുതിയ കോംബോ വൗച്ചറും പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 177 മിനിറ്റ് സംസാര സമയം, 200 എംബി ഡേറ്റ, 100 എസ്എംഎസ് എന്നിവ ഒരുമാസ കാലാവധിയിൽ ലഭിക്കും. 125 രൂപയ്ക്കു റീചാർജ് ചെയ്‌തോ STV COMBO125 എന്ന് 123ലേക്കു മെസേജ് ചെയ്‌തോ ഈ വൗച്ചർ ആക്ടിവേറ്റ് ചെയ്യാം.

ഡേറ്റ പ്ലാനുകളുടെ കാലാവധിയും ദീർഘിപ്പിച്ചു. 561 രൂപയുടെ എസ്ടിവിയിൽ 5 ജിബി ഡേറ്റ 60 ദിവസ കാലാവധിയിൽ ലഭിക്കും. 821 (7ജിബി), 1011 (10ജിബി), 1949 (20ജിബി) എന്നീ എസ്ടിവികൾക്ക് 90 ദിവസം കാലാവധി ലഭിക്കും. ഡേറ്റ പ്ലാനുകൾക്കുള്ള ആനുകൂല്യം മാർച്ച് 31വരെ ലഭിക്കും.