- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസിലെ അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണി! ബി.എസ്.എൻ.എൽ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു; ഭക്തരെ ചൊറിയാൻ പോയി സ്വയം പണി ഇരന്നുവാങ്ങി ടെലികോം ടെക്നീഷ്യനായ യുവതി; ആക്ടിവിസത്തിന്റെ പേരിലുള്ള രഹ്നയുടെ ഇടപെടലുകൾ കമ്പനിക്ക് സ്ഥിരം തലവേദന ആയതോടെ കർശന നടപടികളിലേക്കും നീങ്ങാൻ സാധ്യത വർദ്ധിച്ചു
കൊച്ചി; മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത് ബിഎസ്എൻഎൽ.ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിലാണ് സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ, ശബരിമല ദർശനത്തിന് എത്തി വിവാദത്തിൽപ്പെട്ടപ്പോൾ ഇവരെ രവിപുരം ബ്രാഞ്ചിൽനിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൊച്ചിയിലെത്തി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് രഹന മലചവിട്ടാൻ എത്തിയതോടെയാണ് വാർത്തകളിൽ നിറഞ്ഞത്. പൊലീസ് സുരക്ഷയിൽ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ
കൊച്ചി; മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത് ബിഎസ്എൻഎൽ.ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിലാണ് സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ, ശബരിമല ദർശനത്തിന് എത്തി വിവാദത്തിൽപ്പെട്ടപ്പോൾ ഇവരെ രവിപുരം ബ്രാഞ്ചിൽനിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു.
ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൊച്ചിയിലെത്തി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് രഹന മലചവിട്ടാൻ എത്തിയതോടെയാണ് വാർത്തകളിൽ നിറഞ്ഞത്. പൊലീസ് സുരക്ഷയിൽ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പൊലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്‌ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ രഹന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജാമ്യഹർജിയെ പൊലീസ് ശക്തമായി എതിർത്തതോടെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാരിയാണ് രഹന. വിവാദങ്ങൾക്ക് പിന്നാലെ ബിഎസ്എൻഎല്ലും രഹനയ്‌ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ശബരിമല കയറിയ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ നേരത്തെ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും ഓഫിസിനു പുറത്തുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവർത്തനങ്ങൾക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവർത്തന സമയത്തല്ലാതെ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കോ രേഖാമൂലം നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത പ്രവർത്തനങ്ങൾക്കോ ബിഎസ്എൻഎല്ലിന് ഉത്തരവാദിത്തമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രഹ്നയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎല്ലിന്റെ പേജിലടക്കം നിരവധി ആൾക്കാർ തെറിവിളികളുമായി എത്തിയിരുന്നു. തുടർന്നായിരുന്നു ഇവരെ സ്ഥലം മാറ്റിയത്. ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിറകെയാണ് ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ടെലഫോൺ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം കുറയ്ക്കുന്ന ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
അതേസമയം സ്ഥലമാറ്റം അയ്യപ്പ സ്വാമിയുടെ അനുഗ്രമമെന്ന് രഹ്നാ ഫാത്തിമ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു. 5 വർഷം മുൻപ് വീടിനടുത്തേക്ക് താൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നെന്നും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയതെന്നും എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നുമാണ് രഹ്ന ഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചത്. കൊച്ചിയിലെ ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിൽ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന തനിക്കിപ്പോൾ ജോലിക്ക് രണ്ട് മിനിറ്റു കൊണ്ട് നടന്നെത്താം. തനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണേയെന്നും രഹ്ന ഫാത്തിമ പറയുന്നു കുറിപ്പിൽ പറഞ്ഞിരുന്നു..