- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പുതുവർഷത്തിൽ ജിയോയെ കടത്തിവെട്ടാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നു; 2 ജി, 3 ജി വരിക്കാർക്കായി സൗജന്യ പ്ലാൻ അവതരിപ്പിക്കും
ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതുവർഷ സമ്മാനമൊരുക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുന്നു. റിലയൻസ് ജിയോ ഉയർത്തുന്ന കടുത്ത വെല്ലുവിളി മറികടക്കാനാണു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന്റെ പുതിയ നീക്കം. ബിഎസ്എൻഎൽ നെറ്റ് വർക്കിലേയ്ക്ക് വിളിക്കാൻ നിരക്ക് ഈടാക്കെതെയുള്ള പ്ലാനാകും പുതുവർഷത്തോടെ ബിഎസ്എൻഎൽ നടപ്പാക്കുക. നിരക്കുകൾ വെട്ടിക്കുറച്ച് രംഗത്തെത്തിയ റിലയൻസ് ജിയോയുടെ പ്രവർത്തനം നിരീക്ഷിച്ചശേഷമാകും ബിഎസ്എൻഎൽ സൗജന്യ പ്ലാൻ അവതരിപ്പിക്കുക. നിലവിൽ 4ജി വരിക്കാർക്ക് മാത്രമാണ് റിലയൻസ് ജിയോ സേവനം നൽകുന്നത്. എന്നാൽ 2ജി, 3ജി വരിക്കാർക്കുകൂടി ബിഎസ്എൻഎൽ സേവനം ലഭിക്കും. ജിയോയേക്കാളും കുറഞ്ഞ നിരക്കിൽ സേവനം നൽകുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. കേരളം, ഹിമാചൽ പ്രദേശ്, ഹരിയാണ, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളിൽ ബിഎസ്എൻഎലിന് ശക്തമായ സാന്നിധ്യമുണ്ട്. ലാൻഡ് ഫോൺ ഉപയോക്താക്കൾക്കായി ബ്രോഡ്ബാൻഡിൽ നിരവധി മികച്ച പ്ലാനുകൾ ഇപ്പോൾ തന്നെ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ പ്ലാന
ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതുവർഷ സമ്മാനമൊരുക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുന്നു. റിലയൻസ് ജിയോ ഉയർത്തുന്ന കടുത്ത വെല്ലുവിളി മറികടക്കാനാണു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന്റെ പുതിയ നീക്കം.
ബിഎസ്എൻഎൽ നെറ്റ് വർക്കിലേയ്ക്ക് വിളിക്കാൻ നിരക്ക് ഈടാക്കെതെയുള്ള പ്ലാനാകും പുതുവർഷത്തോടെ ബിഎസ്എൻഎൽ നടപ്പാക്കുക. നിരക്കുകൾ വെട്ടിക്കുറച്ച് രംഗത്തെത്തിയ റിലയൻസ് ജിയോയുടെ പ്രവർത്തനം നിരീക്ഷിച്ചശേഷമാകും ബിഎസ്എൻഎൽ സൗജന്യ പ്ലാൻ അവതരിപ്പിക്കുക.
നിലവിൽ 4ജി വരിക്കാർക്ക് മാത്രമാണ് റിലയൻസ് ജിയോ സേവനം നൽകുന്നത്. എന്നാൽ 2ജി, 3ജി വരിക്കാർക്കുകൂടി ബിഎസ്എൻഎൽ സേവനം ലഭിക്കും. ജിയോയേക്കാളും കുറഞ്ഞ നിരക്കിൽ സേവനം നൽകുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. കേരളം, ഹിമാചൽ പ്രദേശ്, ഹരിയാണ, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളിൽ ബിഎസ്എൻഎലിന് ശക്തമായ സാന്നിധ്യമുണ്ട്.
ലാൻഡ് ഫോൺ ഉപയോക്താക്കൾക്കായി ബ്രോഡ്ബാൻഡിൽ നിരവധി മികച്ച പ്ലാനുകൾ ഇപ്പോൾ തന്നെ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ പ്ലാനുകൾക്കു ലഭിക്കുന്നത്. ഇതിനു പിന്നാലെയാണു സൗജന്യ കോളുകളും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.