ന്യൂഡൽഹി: പൊതുബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണികളിൽ ഉണർവ്. സെൻസെക്‌സ് 150 പോയിന്റ് ഉയർന്ന് 36,136 പോയിന്റിലെത്തി. 50 പോയിന്റ് ഉയർന്ന് നിഫ്റ്റി 11,077ലുമാണ് വ്യാപാരം നടക്കുന്നത്. എൻഡിഎ സർക്കാരിന്റെ അവസാനത്തെ പൊതുബജറ്റും നിക്ഷേപ സൗഹൃദമാകുമെന്ന പ്രതീക്ഷയിലാണ് വിപണിയിൽ മുന്നേറ്റമുണ്ടായിരിക്കുന്നത്.