- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളപ്പോരിനിടയിൽ കാളകൾ കൂട്ടിയിടിച്ചു; രണ്ട് കാളകളും മറിഞ്ഞ് വീണ മാത്രയിൽ മരണമടഞ്ഞു വീഡിയോ കാണാം
സ്പെയിനിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന കാളപ്പോരെന്ന ഭ്രാന്തമായ മത്സരത്തിൽ നിന്നും വീണ്ടുമൊരു ദുരന്ത വാർത്തയിതാ. വടക്കൻ സ്പെയിനിലെ നവാറയിലെ സാൻഗ്യൂസയിൽ വച്ച് നടന്ന മത്സരത്തിൽ പങ്കെടുത്ത രണ്ട് കാളകൾ കൂട്ടിയിടിച്ച് മറിഞ്ഞ് വീണ് മരിച്ചിരിക്കുകയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട വീഡിയോയ്ക്ക് വൻ പ്രചാരണാണുണ്ടായിരിക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു കാളകളും സംഭവസ്ഥലത്ത് വച്ച് തന്നെ ചത്ത് വീഴുകയായിരുന്നു. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന്റെ പരിശീലന മത്സരത്തിലായിരുന്നു കാളകൾക്ക് ദുരന്തമുണ്ടായിരിക്കുന്നത്. സാൻഗ്യൂസയിൽ നിലവിൽ ഇവിടുത്തെ വാർഷിക ഉത്സവം നടന്ന് വരുകയാണ്. ഇതിനോടനുബന്ധിച്ചാണിവിടെ കാളപ്പോര് കൊഴുക്കുന്നത്.കാളകൾക്കുണ്ടായ ദുരന്തത്തെ തുടർന്ന് കാളപ്പോരിന്റെ വിമർശകർ മത്സരത്തിനെതിരെ സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതെയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സ്പെയിനിലെ കാളപ്പോരിനോടനുബന്ധിച്ച് വർഷം തോറും നിരവധി കാളപ്പോരുകാരും കാളകളും മരിച്ച് വീഴുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിപ്പോഴുണ്ടായിരിക്
സ്പെയിനിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന കാളപ്പോരെന്ന ഭ്രാന്തമായ മത്സരത്തിൽ നിന്നും വീണ്ടുമൊരു ദുരന്ത വാർത്തയിതാ. വടക്കൻ സ്പെയിനിലെ നവാറയിലെ സാൻഗ്യൂസയിൽ വച്ച് നടന്ന മത്സരത്തിൽ പങ്കെടുത്ത രണ്ട് കാളകൾ കൂട്ടിയിടിച്ച് മറിഞ്ഞ് വീണ് മരിച്ചിരിക്കുകയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട വീഡിയോയ്ക്ക് വൻ പ്രചാരണാണുണ്ടായിരിക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു കാളകളും സംഭവസ്ഥലത്ത് വച്ച് തന്നെ ചത്ത് വീഴുകയായിരുന്നു. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന്റെ പരിശീലന മത്സരത്തിലായിരുന്നു കാളകൾക്ക് ദുരന്തമുണ്ടായിരിക്കുന്നത്.
സാൻഗ്യൂസയിൽ നിലവിൽ ഇവിടുത്തെ വാർഷിക ഉത്സവം നടന്ന് വരുകയാണ്. ഇതിനോടനുബന്ധിച്ചാണിവിടെ കാളപ്പോര് കൊഴുക്കുന്നത്.കാളകൾക്കുണ്ടായ ദുരന്തത്തെ തുടർന്ന് കാളപ്പോരിന്റെ വിമർശകർ മത്സരത്തിനെതിരെ സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതെയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സ്പെയിനിലെ കാളപ്പോരിനോടനുബന്ധിച്ച് വർഷം തോറും നിരവധി കാളപ്പോരുകാരും കാളകളും മരിച്ച് വീഴുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിപ്പോഴുണ്ടായിരിക്കുന്നത്.
ജൂലൈയിൽ പ്രഫഷണൽ കാളപ്പോരുകാരനായ 29കാരൻ വിക്ടർ ബാരിയോ ഈസ്റ്റേൺ സ്പെയിനിലെ ആറഗോണിലെ ടെറുയേലിൽ വച്ച് നടന്ന മത്സരത്തിനിടെ നെഞ്ചിൽ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. ഹോസ്പിറ്റലിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ മാസം സോഫിയ ലോപെസ് ഗോൻസാലെസ് എന്ന 47കാരി തെരുവിൽ വച്ച് കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.കാളപ്പോരിനിടയിൽ കാള സൗത്ത് ഈസ്റ്റ് സ്പെയിനിലെ മർസിയയിലെ മോറാടാല്ല തെരുവുകളിലേക്ക് ഇറങ്ങി ഓടിയതിനെ തുടർന്നായിരുന്നു അപകടം സംഭവിച്ചത്.