- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ തോറ്റാൽ നീ തീർന്നു... പതിനേഴാം തീയതിയാണ് നിന്റെ അവസാനം; കുടുംബത്തെ ഒന്നടക്കം ഉന്മൂലനം ചെയ്യും; കാസർകോട് നഗരസഭക്കെതിരെ വാർത്തയെഴുതിയ മാധ്യമപ്രവർത്തകന് വധ ഭീഷണിയും തെറിയഭിഷേകവും; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ബുർഹാൻ തളങ്കര
കാസർകോട്: നഗരസഭയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണപോരായ്മകൾ തുറുന്നുകാട്ടിയ മാധ്യമപ്രവർത്തകൻ ബുർഹാൻ തളങ്കരക്ക് വധഭീഷണി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഭീഷണി ഫോൺ കോൾ എത്തിയത്. നിങ്ങൾ കാരണം ഞങ്ങളുടെ സ്ഥാനാർത്ഥികൾ പരാജയപ്പെടുകയാണെങ്കിൽ പതിനേഴാം തീയതി നിന്റെ അന്ത്യമായിരിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. മാത്രമല്ല കുടുംബത്തെ ഒന്നടക്കം ഉന്മൂലനം ചെയ്യുമെന്നും ഇവർ പറയുന്നു. തെറിയഭിഷേകങ്ങളുടെ ഒരു മാലപ്പടക്കം തന്നെയാണ് ഭീഷണിയോടൊപ്പം ഉണ്ടായിരുന്നതെന്ന് ബുർഹാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
'കാസർകോട് നഗരസഭ കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ വികസനകാര്യത്തിൽ ഏറ്റവും പിന്നോക്ക നഗരസഭയാണെന്നത് തദ്ദേശ വകുപ്പിന്റെ കണക്കിൽ നിന്നും വ്യക്തമാണ്. മാത്രമല്ല കേരളത്തിൽ ഏറ്റവും കൂടുതൽ വിജിലൻസ് കേസുള്ള നഗരസഭയും കാസർകോടാണ്. ഇത് ജനങ്ങളോട് തുറന്നു പറഞ്ഞത് കാരണം ഒരു കുടുംബത്തെ ഒന്നടക്കം കൊല്ലാനുള്ള കാരണമെങ്കിൽ കൊല്ലട്ടെ എന്നാണ് എന്റെ നിലപാട്'-. വധഭീഷണി യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ് ബുർഹാൻ തളങ്കര. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബുർഹാൻ തളങ്കരയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ ഏറെ ശ്രദ്ധയാകർഷിച്ചു വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ