- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു തോർത്തുപോലും ഇല്ലാതെ എന്തിന് നട്ടുച്ചയ്ക്ക് ബീച്ചിൽ എത്തി? ഫോട്ടോഗ്രാഫർ പ്രത്യക്ഷപ്പെട്ടത് എങ്ങനെ? ബീച്ചിൽ ഇരുന്ന സ്ത്രീയുടെ ബുർക്കിനി പൊലീസ് അഴിച്ച സംഭവം ബോധപൂർവം സൃഷ്ടിച്ചതോ
ഫ്രാൻസിൽ ബുർക്കിനി വിവാദം കത്തിപ്പടരവെ, മുസ്ലിം യുവതിയെ പൊലീസ് ബലംപ്രയോഗിച്ച് നഗ്നയാക്കിയെന്ന സംഭവം കെട്ടിച്ചമച്ചതെന്ന ആരോപണവും ശക്തമായി. നീസിൽ ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം അരങ്ങേറിയത്. ബീച്ചിൽ വെയിൽ കായാനെത്തുന്നവർ കൈയിൽ കരുതുന്ന ടവലോ പാരസോളോ പുസ്തകമോ ഒന്നുമില്ലാതെ എത്തിയ യുവതി വിവാദം കൊഴുപ്പിക്കുന്നതിനുവേണ്ടി കെട്ടിച്ചമച്ച സംഭവമാണിതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ബുർക്കിനി നിരോധന വിവാദം നിൽക്കെയാണ് ബീച്ചിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം യുവതി ബുർക്കിനിയണിഞ്ഞ് കിടന്നത്. സമീപത്തൊരു ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു എന്നത് സംഭവം നാടകമാണെന്ന് തെളിയിക്കുന്നു.ഇസ്ലാമിക തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. ബുർക്കിനി നിരോധനത്തിനെതിരെ ഉപയോഗിക്കാൻ മനപ്പൂർവം കെട്ടിച്ചമച്ചതാണ് ഈ സംഭവമെന്ന് ഉറപ്പാണെന്ന് ഫ്രഞ്ച് പൊലീസും അധികൃതരും കരുതുന്നു. ബുർക്കിനിക്ക് വിലക്ക് നിലനിൽക്കവെ അതണിഞ്ഞുകൊണ്ട് എന്തിന് ബീച്ചിലേക്ക് എത്തണമെന്ന് രാഷ്ട്രീയ മാസികയായ പ്രിന്റംസ് റിപ്പബ്ലിക്കന്റെ പത്രാധിപർ ലോറന്റ് ബു
ഫ്രാൻസിൽ ബുർക്കിനി വിവാദം കത്തിപ്പടരവെ, മുസ്ലിം യുവതിയെ പൊലീസ് ബലംപ്രയോഗിച്ച് നഗ്നയാക്കിയെന്ന സംഭവം കെട്ടിച്ചമച്ചതെന്ന ആരോപണവും ശക്തമായി. നീസിൽ ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം അരങ്ങേറിയത്. ബീച്ചിൽ വെയിൽ കായാനെത്തുന്നവർ കൈയിൽ കരുതുന്ന ടവലോ പാരസോളോ പുസ്തകമോ ഒന്നുമില്ലാതെ എത്തിയ യുവതി വിവാദം കൊഴുപ്പിക്കുന്നതിനുവേണ്ടി കെട്ടിച്ചമച്ച സംഭവമാണിതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ബുർക്കിനി നിരോധന വിവാദം നിൽക്കെയാണ് ബീച്ചിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം യുവതി ബുർക്കിനിയണിഞ്ഞ് കിടന്നത്. സമീപത്തൊരു ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു എന്നത് സംഭവം നാടകമാണെന്ന് തെളിയിക്കുന്നു.ഇസ്ലാമിക തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ബുർക്കിനി നിരോധനത്തിനെതിരെ ഉപയോഗിക്കാൻ മനപ്പൂർവം കെട്ടിച്ചമച്ചതാണ് ഈ സംഭവമെന്ന് ഉറപ്പാണെന്ന് ഫ്രഞ്ച് പൊലീസും അധികൃതരും കരുതുന്നു. ബുർക്കിനിക്ക് വിലക്ക് നിലനിൽക്കവെ അതണിഞ്ഞുകൊണ്ട് എന്തിന് ബീച്ചിലേക്ക് എത്തണമെന്ന് രാഷ്ട്രീയ മാസികയായ പ്രിന്റംസ് റിപ്പബ്ലിക്കന്റെ പത്രാധിപർ ലോറന്റ് ബുവെ ചോദിക്കുന്നു.
ബുർക്കിനിയണിഞ്ഞ സ്ത്രീയെ പരസ്യമായി തുണിയഴിപ്പിച്ച ചിത്രം അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഫ്രാൻസിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ, ഫ്രാൻസിന്റെ പ്രതിഛായ തകർക്കാൻ ഇസ്ലാമിക തീവ്രവാദികൾ കെട്ടിച്ചമച്ചതാണ് ഈ സംഭവമെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.
സിയാം എന്ന് പേരുള്ള 34-കാരിയാണ് ചിത്രത്തിലുള്ളത്. ബീച്ചിൽ ധരിക്കാൻ പാടില്ലാത്ത തരം വസ്ത്രങ്ങളണിഞ്ഞ് എത്തിയതിന് സിയാമിനെതിരെ പൊലീസ് പിഴയും വിധിച്ചിട്ടുണ്ട്. മുസ്ലീമുകളും അല്ലാത്തവരുമായുള്ള സംഘർഷം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രീകരിച്ചതാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.