- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ പ്രമുഖ പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയത്; ഭാസ്‌ക്കർ ഷെട്ടിയെ പൂജാരിയുടെ സഹായത്തോടെ കൊലപ്പെടുത്തിയ ഭാര്യ കത്തിച്ച് ചാമ്പലാക്കി ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കി
മംഗലാപുരം: ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി ബിസിനസുകാരനെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സൗദിയിൽ ബിസിനസുകളുള്ള ഭാസ്‌ക്കർ ഷെട്ടിയെന്ന 53കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷെട്ടിയുടെ ഭാര്യയും മകനും അറസ്റ്റിലായി. ഷെട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ചാമ്പലാക്കി ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രമുഖ പ്രവാസി ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടൽ ദുർഗ ഇന്റർനാഷണലിന്റെ ഉടമയുമാണ് ഭാസ്‌കർ ഷെട്ടി. കഴിഞ്ഞ ആഴ്‌ച്ചയാണ് ഭാസ്‌ക്കർ ഷെട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ ഇവർ തന്നെയാണെന്ന് ബോധ്യമായത്. സംഭവവുമായി ബന്ധപ്പെട്ട് ഭാസ്‌കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബിൽഡറുമായ നവനീത് ഷെട്ടി എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഭാസ്‌കർ ഷെട്ടി സൗദിയിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം നടന്നത്. ഹോട്ടൽ നടത്തിപ്പിന്റെ ച
മംഗലാപുരം: ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി ബിസിനസുകാരനെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സൗദിയിൽ ബിസിനസുകളുള്ള ഭാസ്‌ക്കർ ഷെട്ടിയെന്ന 53കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷെട്ടിയുടെ ഭാര്യയും മകനും അറസ്റ്റിലായി. ഷെട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ചാമ്പലാക്കി ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
പ്രമുഖ പ്രവാസി ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടൽ ദുർഗ ഇന്റർനാഷണലിന്റെ ഉടമയുമാണ് ഭാസ്‌കർ ഷെട്ടി. കഴിഞ്ഞ ആഴ്‌ച്ചയാണ് ഭാസ്‌ക്കർ ഷെട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ ഇവർ തന്നെയാണെന്ന് ബോധ്യമായത്. സംഭവവുമായി ബന്ധപ്പെട്ട് ഭാസ്‌കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബിൽഡറുമായ നവനീത് ഷെട്ടി എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ഭാസ്‌കർ ഷെട്ടി സൗദിയിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം നടന്നത്. ഹോട്ടൽ നടത്തിപ്പിന്റെ ചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ചൊല്ലി ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഹോട്ടലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു വഴക്ക്. ഭർത്താവിനെ ഹോട്ടൽ നടത്തിപ്പിൽ നിന്ന് അകറ്റി നിർത്താനും രാജേശ്വരി നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസം ശക്തമായി നിലനിന്നിരുന്നു. ഈ തർക്ക മൂർദ്ധന്യാലവസ്ഥയിലെത്തിയപ്പോഴാണ് ഭർത്താവിനെ കൊലപ്പെടുത്താൻ രാജേശ്വരി തീരുമാനിച്ചത്.
ജൂലൈ 28 മുതലാണ് ഭാസ്‌ക്കറിനെ കാണാതായത്. മകനെ കാണാതായത് സംബന്ധിച്ച് ഭാസ്‌ക്കറിന്റെ മാതാവ് ഗുലാബി ഷെട്ടി മണിപ്പാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നിരഞ്ജന ഭട്ട് എന്ന ക്ഷേത്ര പുരോഹിതന്റെ സഹായത്തോടെയാണ് രാജേശ്വരി കൊല നടത്തിയത്. വീട്ടിൽ കൊല നടത്തിയ ശേഷം മൃതദേഹം കാർക്കാളയിലെ കുഗ്രാമത്തിലെത്തിച്ച് കത്തിച്ച് ചാമ്പലാക്കി ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കുകയായിരുന്നു. ഇതിനുപയോഗിച്ച ചാക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മലയാളികൾ അടക്കമുള്ളവർ ഭാസ്‌ക്കർ ഷെട്ടിക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.