- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 കോടി വില വരുന്ന റോൾസ് റോയ്‌സ് കാറിന് ഡി 5 എന്ന ഇഷ്ടനമ്പർ സ്വന്തമാക്കാൻ ബൽവിന്ദർ സാഹ്നി മുടക്കിയത് 60 കോടി രൂപ..! ഇന്ത്യൻ വ്യവസായിയുടെ ഫാൻസി നമ്പരുകളോടുള്ള ഭ്രാന്തിൽ ഞെട്ടി അറബി മുതലാളിമാരും
ദുബായ്: ആഡംബര കാറുകളോട് അറബി മുതലാളിമാർക്ക് ഭ്രമം തന്നെയാണ്. അതുകൊണ്ട് കോടികൾ വലിച്ചെറിയാൻ ഇവർക്ക് യാതൊരു മഠിയുമില്ല. എന്നാൽ, ഇത്തരം അറബി മുതലാൡമാരെ പോലും ഞെട്ടിച്ചിരിക്കയാണ് ഒരു ഇന്ത്യൻ വ്യവസായി. ദുബായിൽ ഇഷ്ട വാഹന നമ്പറിനായി വമ്പൻ തുക മുടക്കിയാണ് ബൽവിന്ദർ സാഹ്നി എന്ന വ്യവസായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇഷ്ട വാഹന നമ്പറിനായി ഇദ്ദേഹം മുട ക്കിയത് ഒന്നും രണ്ടും കോടിയല്ല, മറിച്ച് 60 കോടി രൂപയാണ് (3.3 കോടി ദിർഹം). 10 കോടിയോളം വിലവരുന്ന തന്റെ റോൾസ് റോയ്‌സ് കാറിന് വേണ്ടിയാണ് ഡി 5 എന്ന ഇഷ്ടനമ്പർ ബൽവിന്ദർ ലേലത്തിൽ സ്വന്തമാക്കിയത്. അബു സബാഹ് എന്നറിയപ്പെടുന്ന സാഹ്നി യുഎഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ആർഎസ്ജി ഇന്റർനാഷനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയാണ് ബൽവിന്ദർ. 10 കോടി ദിർഹം മുടക്കേണ്ടി വന്നാലും ഇഷ്ട നമ്പർ വാങ്ങിയേ മടങ്ങൂ എന്ന വാശിയോടെയാണു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റിയുടെ ലേലത്തിൽ പങ്കെടുത്തത്. മറ്റുള്ളവർ നൂറും ആയിരവും ദിർഹം വീതം കൂട്ടി വിളിച്ചപ്പോൾ സാഹ്
ദുബായ്: ആഡംബര കാറുകളോട് അറബി മുതലാളിമാർക്ക് ഭ്രമം തന്നെയാണ്. അതുകൊണ്ട് കോടികൾ വലിച്ചെറിയാൻ ഇവർക്ക് യാതൊരു മഠിയുമില്ല. എന്നാൽ, ഇത്തരം അറബി മുതലാൡമാരെ പോലും ഞെട്ടിച്ചിരിക്കയാണ് ഒരു ഇന്ത്യൻ വ്യവസായി. ദുബായിൽ ഇഷ്ട വാഹന നമ്പറിനായി വമ്പൻ തുക മുടക്കിയാണ് ബൽവിന്ദർ സാഹ്നി എന്ന വ്യവസായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇഷ്ട വാഹന നമ്പറിനായി ഇദ്ദേഹം മുട ക്കിയത് ഒന്നും രണ്ടും കോടിയല്ല, മറിച്ച് 60 കോടി രൂപയാണ് (3.3 കോടി ദിർഹം).
10 കോടിയോളം വിലവരുന്ന തന്റെ റോൾസ് റോയ്‌സ് കാറിന് വേണ്ടിയാണ് ഡി 5 എന്ന ഇഷ്ടനമ്പർ ബൽവിന്ദർ ലേലത്തിൽ സ്വന്തമാക്കിയത്. അബു സബാഹ് എന്നറിയപ്പെടുന്ന സാഹ്നി യുഎഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ആർഎസ്ജി ഇന്റർനാഷനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയാണ് ബൽവിന്ദർ. 10 കോടി ദിർഹം മുടക്കേണ്ടി വന്നാലും ഇഷ്ട നമ്പർ വാങ്ങിയേ മടങ്ങൂ എന്ന വാശിയോടെയാണു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റിയുടെ ലേലത്തിൽ പങ്കെടുത്തത്.
മറ്റുള്ളവർ നൂറും ആയിരവും ദിർഹം വീതം കൂട്ടി വിളിച്ചപ്പോൾ സാഹ്നി ഒറ്റയടിക്കു 10 ലക്ഷം ദിർഹം (ഏകദേശം 1.8 കോടി രൂപ) വീതമാണു കൂട്ടിവിളിച്ചത്. മറ്റൊരു നമ്പർ കൂടി 10 ലക്ഷം ദിർഹത്തിനു സ്വന്തമാക്കുകയും ചെയ്തു. ഫാൻസി നമ്പരുകളോടുള്ള ഭ്രാന്ത് സാഹ്നിക്കു മുൻപേയുള്ളതാണ്. കഴിഞ്ഞ വർഷം എച്ച് 9 എന്ന നമ്പർ 2.5 കോടി ദിർഹത്തിന് (ഏകദേശം 45 കോടി രൂപ) വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ആർടിഎ സംഘടിപ്പിച്ച ലേലത്തിന്റെ വാർത്ത ഇപ്പോൾ ലോക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
2008ൽ അറബ് വ്യാപാരി 5.22 കോടി ദിർഹം വിനിയോഗിച്ചു കൈക്കലാക്കിയ ഡി1 നമ്പറാണ് നിലവിൽ റെക്കോഡിലുള്ളത്. രണ്ടു കോടി ദിർഹത്തിലാണ് സാഹ്‌നി സ്വന്തമാക്കിയ ഡി5 നമ്പർ പ്ലേറ്റിന്റെ ലേലം ആരംഭിച്ചത്. വിശേഷപ്പെട്ട 80 നമ്പറുകൾ വിൽപനയ്ക്ക് വച്ചിരുന്നു. ഇവയിൽ ഏറെ വിശേഷപ്പെട്ട നമ്പറായി പരിഗണിക്കപ്പെട്ട നമ്പറാണ് ഡി5.