- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ ഗെയിം കാണിക്കാനെന്ന പേരിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും മുകളിലേക്ക് വിളിച്ചു വരുത്തി; ഫ്ളിപ്കാർട്ടിൽ നിന്ന് വാങ്ങിയ മഴു ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തി; 'ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തൽ' പരീക്ഷിച്ച സാത്താൻ സേവക്കാരൻ മകന് കസ്റ്റഡിയിലും കൂസലില്ല; സൈക്കോ കൊലപാതകിയെ ചോദ്യം ചെയ്യാൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടി പൊലീസ്
തിരുവനന്തപുരം: നന്തൻകോട്ട് ദമ്പതിമാർ അടക്കം നാല് പേരെ കൂട്ടക്കൊല ചെയത് കേസിൽ ഇന്നലെ അറസ്റ്റിലായ മകൻ കേഡൽ ജീൻസൺ രാജയെ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. പൊലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെ അഭിപ്രായങ്ങൾ പറയുന്ന കേഡൽ പൊലീസിനെ ശരിക്കും വലക്കുന്നുണ്ട്. സാത്താൻ സേവയ്ക്ക് വേണ്ടിയാണ് താൻ കൃത്യം നിർവഹിച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇയാളുടെ വാക്കുകൾ പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സൈക്കോ കൊലപാതകിയാണ് കേഡൽ എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായി ചോദ്യം ചെയ്യാൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസ് ഒരുങ്ങുന്നത്. പ്രതി സ്വയം സൈക്കോ ആയി അഭിനയിക്കുന്നതാണോ അതോ മറിച്ച് ശരിക്കും മാനസിക തകരാറുള്ള വ്യക്തിയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മാരകായുധങ്ങൾ കൊണ്ട് തലയ്ക്ക് പരുക്കേൽപ്പിക്കുകയായിരുന്നുവെന്നും ജീൻസൺ മൊഴി നൽകിയെന്നു ഡിസിപി പറഞ്ഞു. ചെകുത്താൻ സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹ
തിരുവനന്തപുരം: നന്തൻകോട്ട് ദമ്പതിമാർ അടക്കം നാല് പേരെ കൂട്ടക്കൊല ചെയത് കേസിൽ ഇന്നലെ അറസ്റ്റിലായ മകൻ കേഡൽ ജീൻസൺ രാജയെ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. പൊലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെ അഭിപ്രായങ്ങൾ പറയുന്ന കേഡൽ പൊലീസിനെ ശരിക്കും വലക്കുന്നുണ്ട്. സാത്താൻ സേവയ്ക്ക് വേണ്ടിയാണ് താൻ കൃത്യം നിർവഹിച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇയാളുടെ വാക്കുകൾ പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സൈക്കോ കൊലപാതകിയാണ് കേഡൽ എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായി ചോദ്യം ചെയ്യാൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസ് ഒരുങ്ങുന്നത്.
പ്രതി സ്വയം സൈക്കോ ആയി അഭിനയിക്കുന്നതാണോ അതോ മറിച്ച് ശരിക്കും മാനസിക തകരാറുള്ള വ്യക്തിയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മാരകായുധങ്ങൾ കൊണ്ട് തലയ്ക്ക് പരുക്കേൽപ്പിക്കുകയായിരുന്നുവെന്നും ജീൻസൺ മൊഴി നൽകിയെന്നു ഡിസിപി പറഞ്ഞു. ചെകുത്താൻ സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തിയതെന്ന് ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞെങ്കിലും അത് പൂർണമായും വിശ്വസിക്കാൻ പൊലീസ്തയ്യാറായിട്ടില്ല. ജീവൻകൊടുത്ത് ആത്മാവിനെ വേർപെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഫ്‌ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു ഇയാൾ കൃത്യം നടത്തിയത്. വീഡിയോ ഗെയിം വിദഗ്ധനായ പ്രതി ആസൂത്രിതമായി തന്നെയാണ് കൊല നടത്തിയത്. ഓസ്‌ട്രേലിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ കേഡൽ 2009ലാണ് നാട്ടിലെത്തിയത്. വീഡിയോ ഗെയിമിങ് പ്രോഗ്രാമിങ് ഉൾപ്പെടെ ഓൺലൈൻ സംബന്ധമായ ജോലികൾ ചെയ്ത് വരികയായിരുന്നു. ബുധനാഴ്ചയാണ് എല്ലാ കൊലപാതകങ്ങളും നടത്തിയത്. ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റായ ഫ്ളിപ് കാർട്ടിൽനിന്ന് വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. താൻ തയാറാക്കിയ പുതിയ വീഡിയോ ഗെയിം കാണിക്കാനെന്ന പേരിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും വീടിന്റെ മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി മഴുവിന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വല്യമ്മ ലളിതയെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
പ്രതിക്ക് സാത്താൻ സേവയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ നേരത്തേ തന്നെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. രക്ഷപ്പെടുമ്പോൾ ഇയാൾ മുറിയിൽ ഉപേക്ഷിച്ചുപോയ മൊബൈലിൽനിന്നും സാത്താൻ സേവയുമായി ബന്ധപ്പെട്ട ഫയലുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. അതേസമയം അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഭാഗമായിട്ടാണോ സാത്താൻ സേവയുടെ കഥ പറയുന്നതെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രിയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതങ്ങൾ പുറംലോകം അറിയുന്നത്. ബുധനാഴ്ചയാണ് കൊല നടന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം കേഡൽ ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്ന് അച്ഛൻ രാജ് തങ്കം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാൻ സാധ്യതയില്ലെന്നു പൊലീസ് അനുമാനിച്ചിരുന്നു. സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ഈ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്.
ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുന്ന പ്രകൃതമാണ് പ്രതിയുടേത്. കൊലപാതകങ്ങൾക്കുശേഷം താൻ ചെന്നൈയിലേക്കു പോയെന്ന് ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞു. തിരുവനന്തപുരത്തു നിന്നം ആളെ തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. ഇതിനിടെ റെയിൽവേ പൊലീസ് കേരളാ പൊലീസിനെ വിവരമറിയിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലെത്തിയ താൻ ഒരു ലോഡ്ജിലാണു താമസിച്ചിരുന്നതെന്നും ഇയാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ചെന്നൈയിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും തന്റെ മുഖചിത്രം കണ്ടു. ഇതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞു.
ഇന്ന് വൈകിട്ട് 6.50നാണ് കേഡൽ ജീൻസൺ ചെന്നൈ മെയിലിൽ തമ്പാനൂർ റെയൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു. അതേസമയം ഇയാൾ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റെയിൽവേ പൊലീസിന്റെ സഹായവും പ്രതിയെ ട്രാക് ചെയ്യാൻ പൊലീസിനു ലഭിച്ചു. നാഗർകോയിൽ മുതൽ ഷാഡോ പൊലീസ് ഇയാൾക്കൊപ്പമുണ്ടായിരുന്നു.
പിടിയിലായി മണിക്കൂറുകൾക്കകം ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. എല്ലാ കൊലകളും ഒരേ ദിവസം തന്നെയാണ് നടത്തിയതെന്നും കേഡൽ മൊഴി നല്കിയതായി ഡിസിപി അരുൾ ബി. കൃഷ്ണ അറിയിച്ചു. ചോദ്യംചെയ്യലിനോട് എല്ലാവിധത്തിലും പ്രതി സഹകരിക്കുന്നുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. നാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 650 മീറ്റർ അകലത്താണ് കൊലപാതകം നടന്ന വീട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചിരുന്നു. കേഡലിന് സുഹൃത്തുക്കളൊന്നും കാര്യമായില്ല. ഇയാൾ മൊബൈലും കൊണ്ടു പോയില്ല. ബന്ധുക്കളെ ആരേയും ബന്ധപ്പെട്ടുമില്ല. അതിനാൽ തന്നെ പ്രതിയെ പിടികൂടൽ അന്വേഷണ സംഘത്തിനു വെല്ലുവിളി ആയിരുന്നു. ഇതിനിടെയാണ് കേഡൽ അപ്രതീക്ഷിതമായി നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. റെയിൽവേ പൊലീസിൽനിന്നു സഹായം ലഭിച്ച പൊലീസ് കേഡലിനെ നാഗർകോയിൽ മുതൽ പിന്തുടർന്നിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ കേഡൽ ഫ്രഷ് റൂമിൽ കയറി ഷേവ് ചെയ്തു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന കേഡലിനെ ഇന്നു വൈകിട്ട് 6.50ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോസിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ.ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25), വല്യമ്മ ലളിത (70) എന്നിവരാണു കൊല്ലപ്പെട്ടത്.
രാജ് തങ്കത്തിന്റെയും ജീൻ പത്മയുടെയും മൂത്ത മകനായ കേഡൽ ജീൻസൺ ആണു കൊലപാതകങ്ങളെല്ലാം നടത്തിയെന്നു പൊലീസ് സംശയിച്ചിരുന്നു. ആസൂത്രിത കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ടുവെന്നു സംശയിക്കുന്ന ഇയാളെ പിടികൂടാൻ ഊർജിത അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.