കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തിൽ വിമുക്തഭടൻ കൂടിയായ സുരക്ഷാ ജീവനക്കാരൻ മണികണ്ഠനെ പൊലീസ് പിടികൂടി. താൽകാലിക സുരക്ഷാ ജീവനക്കാരനാണ് ഇയാൾ. ഇയാളെ പുറത്താക്കിയതായി സർവ്വകലാശാല അറിയിച്ചു.

സമീപത്തെ സ്‌കൂളിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. ക്യാംപസിലെത്തിയ കുട്ടികളുടെ ചിത്രം പകർത്തിയശേഷം ഇതിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കാടിനടുത്ത ഭാഗത്തേക്ക് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു.കുട്ടികൾ ക്ലാസ് കട്ട് ചെയ്താണ് എത്തിയത് എന്നും പ്രിൻസിപ്പലിനെ അറിയിക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുതിയാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

മണികണ്ഠനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരിസരത്താകെ കാടാണ്. ഇത് മുതലെടുത്തായിരുന്നു പീഡനം. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തും.