- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഗവൺമെന്റ് അക്രഡിറ്റഡ് ജേണലിസ്റ്റുകളാണ്.. ഞങ്ങൾ ബോംബിടാൻ വന്നവരല്ലെന്ന് ചാനൽ റിപ്പോർട്ടർ; മോനേ കുട്ടാ.. വെറുതേ ആവശ്യമില്ലാത്ത കാര്യത്തിന് നിൽക്കരുതേ.. ഷൂട്ട് ചെയ്യട കുട്ടാ.. ഷൂട്ട് ചെയ്യ്..എന്ന് എസ്‌ഐ: കോഴിക്കോട് കോടതി വളപ്പിൽ ഇന്നലെ നടന്നതെന്ത്? വീഡിയോ കാണാം..
കോഴിക്കോട്: മാദ്ധ്യമ- അഭിഭാഷക ഏറ്റുമുട്ടലിന് ശേഷം ഇന്നലെ കോഴിക്കോട് കോടതി വളപ്പിൽ തുടങ്ങി കോഴിക്കോട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ അവസാനിച്ച സംഘർഷത്തെ തുടർന്ന എസ്‌ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്. മാദ്ധ്യമപ്രവർത്തകരെ കോടതി പരിസരത്തേക്ക് കയറാൻ അനുവദിക്കാതെ തടഞ്ഞ എസ്‌ഐയുടെ നടപടിക്ക് പിന്നിൽ കോടതി ജഡ്ജിയുടെ ഉത്തരവുണ്ടെന്നാണ് എസ്‌ഐ വിമോദ് കുമാർ ആദ്യം പറഞ്ഞത്. പിന്നീട് വന്ന വാർത്തകളിൽ അത്തരമൊരു ഉത്തരവില്ലെന്നും പ്രശ്‌നം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതാണെന്നും വ്യക്തമായി. എന്തായാലും ഇന്നലെ സംഭവങ്ങൾക്ക് തുടക്കമിട്ട തർക്കത്തിന് ഇടയാക്കിയ വീഡിയോ പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെ പുറത്തുവിട്ട വീഡിയോയിൽ സുരക്ഷാ പ്രശ്‌നം മുൻനിർത്തിയാണ് എസ്‌ഐ അകത്തു പ്രവേശിക്കരുതെന്ന് പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്. ഇതിനെ ചോദ്യം ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടറോട് എസ്‌ഐ കയർക്കുന്നതും വീഡിയോയിൽ കാണാം.. ഐസ്‌ക്രീം കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയപ്പോഴാണ് കോടതി വളപ്പിൽ നിന്നും പുറത്തുപോകണം എന്നാവശ്യപ്പെട്ട്
കോഴിക്കോട്: മാദ്ധ്യമ- അഭിഭാഷക ഏറ്റുമുട്ടലിന് ശേഷം ഇന്നലെ കോഴിക്കോട് കോടതി വളപ്പിൽ തുടങ്ങി കോഴിക്കോട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ അവസാനിച്ച സംഘർഷത്തെ തുടർന്ന എസ്‌ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്. മാദ്ധ്യമപ്രവർത്തകരെ കോടതി പരിസരത്തേക്ക് കയറാൻ അനുവദിക്കാതെ തടഞ്ഞ എസ്‌ഐയുടെ നടപടിക്ക് പിന്നിൽ കോടതി ജഡ്ജിയുടെ ഉത്തരവുണ്ടെന്നാണ് എസ്‌ഐ വിമോദ് കുമാർ ആദ്യം പറഞ്ഞത്. പിന്നീട് വന്ന വാർത്തകളിൽ അത്തരമൊരു ഉത്തരവില്ലെന്നും പ്രശ്‌നം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതാണെന്നും വ്യക്തമായി. എന്തായാലും ഇന്നലെ സംഭവങ്ങൾക്ക് തുടക്കമിട്ട തർക്കത്തിന് ഇടയാക്കിയ വീഡിയോ പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെ പുറത്തുവിട്ട വീഡിയോയിൽ സുരക്ഷാ പ്രശ്‌നം മുൻനിർത്തിയാണ് എസ്‌ഐ അകത്തു പ്രവേശിക്കരുതെന്ന് പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്. ഇതിനെ ചോദ്യം ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടറോട് എസ്‌ഐ കയർക്കുന്നതും വീഡിയോയിൽ കാണാം..
ഐസ്‌ക്രീം കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയപ്പോഴാണ് കോടതി വളപ്പിൽ നിന്നും പുറത്തുപോകണം എന്നാവശ്യപ്പെട്ട് എസ്‌ഐ വിമോദ് കുമാർ രംഗത്തെത്തിയത്. തടഞ്ഞപ്പോൾ ഞങ്ങൾ ബോംബിടാൻ വന്നവർ അല്ലെന്നും ഗവൺമെന്റ് അക്രഡിറ്റഡ് ജേണലി്‌സ്റ്റുകളാണെന്നും ചാനൽ ബ്യൂറോ ചീഫ് ബിനുരാജ് പറഞ്ഞു. ഇതോടെയാണ് തർക്കമുണ്ടായത്. മാവേയിസ്റ്റ് രൂപേഷിനെ ഹാജരാക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാനടപടിയുടെ ഭാഗമായാണ് തടഞ്ഞതെന്നുമാണ് എസ്‌ഐ പറഞ്ഞത്. എന്നാൽ, മാവോയിസ്റ്റ് രൂപേഷിനെ കൊണ്ടുപോയെന്ന കാര്യം അറിയാമെന്നാണ് ചാനൽ റിപ്പോർട്ടർ പറഞ്ഞത്.
ഇതോടെ ആവശ്യമില്ലാതെ തർക്കിക്കല്ലേടാ.. കാണിച്ചു താരാം വാടാ എന്ന് എസ്‌ഐ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ആവശ്യമില്ലാത്ത കാര്യം പറയരുതെന്ന് പറഞ്ഞ ശേഷം. മോനെ കുട്ടാ ഷൂട്ട് ചെയ്യരുത് എന്ന് ദൃശ്യം പകർത്തിയ കാമറാമാനോടായി പറഞ്ഞു. ഇതോടെ നിങ്ങൾ ഏത് സ്‌റ്റേഷനിലെ എസ്‌ഐയാ എന്ന് ബിനു ചോദിച്ചു. ഇതോടെ ടൗൺ സ്‌റ്റേഷനിലെ എസ്‌ഐ ആണെന്നു ഇത് തന്റെ പരിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റാൻ പറഞ്ഞാൽ മാറ്റുക, അഡ്രസ് എടുക്ക് എന്നു പറഞ്ഞും എസ്‌ഐ കയർത്തു. ഇതേ സമയം ഷൂട്ട് ചെയ്ത കാമറാമാനോട് ഷൂട്ട് ചെയ്യാട്.. ഷൂട്ട് ചെയ്യ്. എന്ന് പറഞ്ഞും കയർത്തു എസ്‌ഐ.
ഇതോടെ ഡിഎസ്എൻജി മാറ്റാൻ ഡ്രൈവറോടായി ആവശ്യപ്പെട്ടു. ഇതോടെ നീ എന്ന് പറഞ്ഞപ്പോൾ ബിനുരാജ് അങ്ങനെ വിളിക്കരുതെന്നാണ് പറഞ്ഞത്. എന്നാൽ എടാന്ന് വിളിച്ചോടോ.. എന്നായി എസ്‌ഐ. തുടർന്ന് ഓർഡറുണ്ടോ എന്നായി ചാനൽ റിപ്പോർട്ടർ. ഇതോടെ ജില്ലാ ജഡ്ജിയുടെ ഓർഡറുണ്ടെന്നു വാക്കാലാണെന്നും അത് പാലിക്കണമെന്നും എസ്‌ഐ പറഞ്ഞു. രൂപേഷിന്റെ വിഷയം ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതുകൊണ്ടാണ് വാഹനം മാറ്റാൻ പറഞ്ഞത്. നിങ്ങൾക്ക് അത് പറ്റില്ലെങ്കിൽ ഞങ്ങൾ അടുത്ത നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഫോട്ടോ എടുക്കെടാ, നോക്കി നിൽക്കാതെ ഫോട്ടോ എടുക്കെടാ... എന്ന് പറഞ്ഞതോടെ പൊലീസുകാർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉയർത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടെ വാഹനം മാറ്റാൻ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ചാനൽ ലേഖകനും എസ്‌ഐയും തമ്മിൽ അനുരജ്ഞന സംഭാഷണം നടത്തുകയും ചെയ്തു. എന്നാൽ അതിക്രമിച്ചു കയറി എന്നു പറഞ്ഞ് അറസ്റ്റു ചെയ്യുകയും ചെയ്തു. പൊലീസ് പറഞ്ഞാൽ കേൾക്കണമെന്നും എസ്‌ഐ പറയുന്നത് വ്യക്തമാണ്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിനുരാജ് അടക്കമുള്ള വാർത്താസംഘത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ കേസ് പരിഗണിക്കവെ മാദ്ധ്യമ പ്രവർത്തകർ കോടതി വളപ്പിൽ എത്തിയിരുന്നു. എന്നാൽ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകർ അടക്കം ആരും മാദ്ധ്യമ പ്രവർത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ അതിക്രമിച്ചു കയറി എന്നു പറഞ്ഞാണ് അറസ്റ്റു ചെയ്തത്.
- കോടതി പരിസരത്ത് നടന്ന സംഭവത്തിന്റെ വീഡിയോ കാണാം..