- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവ്വകലാശാല ലീഗിന് നഷ്ടമാകും: വൈസ് ചാൻസലറെ നിശ്ചയിക്കാനുള്ള സമിതിയിൽ മോദിയുടെ വിശ്വസ്തൻ; വിസിയായി ബിജെപിക്കാരനെ എത്തിക്കാൻ നീക്കം; ഗവർണ്ണർ പി സദാശിവത്തിന്റെ തീരുമാനം നിർണ്ണായകം
തിരുവനന്തപുരം: സർവ്വകലാശാല വൈസ് ചാൻസലറെ നിശ്ചയിക്കുകയായിരുന്നു സർക്കാരിന് ഏറ്റവും എളുപ്പമായ പണിയെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചാൽ ആരേയും വൈസ് ചാൻസലർമാരായി സർവ്വകലാശാലയുടെ തലപ്പത്ത് എത്തിക്കാം. എന്നാൽ ഗവർണ്ണറായി പി സദാശിവം എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. കുസാറ്റിലും ആരോഗ്യ സർവ്വകലാശാലയിലും
തിരുവനന്തപുരം: സർവ്വകലാശാല വൈസ് ചാൻസലറെ നിശ്ചയിക്കുകയായിരുന്നു സർക്കാരിന് ഏറ്റവും എളുപ്പമായ പണിയെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചാൽ ആരേയും വൈസ് ചാൻസലർമാരായി സർവ്വകലാശാലയുടെ തലപ്പത്ത് എത്തിക്കാം. എന്നാൽ ഗവർണ്ണറായി പി സദാശിവം എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. കുസാറ്റിലും ആരോഗ്യ സർവ്വകലാശാലയിലും വിസിമാരെ ഗവർണ്ണർ തന്നെ കണ്ടെത്തി. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ഉത്തമനെ ഗവർണ്ണർ തന്നെ കണ്ടെത്തുകയായിരുന്നു. ഇനി വൈസ് ചാൻസലറെ നിയമിക്കാനുള്ളത് കാലിക്കറ്റ് സർവ്വകലാശാലയിലാണ്.
മുസ്ലിം ലീഗിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ഇടതു പക്ഷം അധികാരത്തിലുള്ളപ്പോൾ പോലും കാലിക്കറ്റിൽ തങ്ങളുടെ വിസി വരണമെന്ന് ലീഗ് ആഗ്രഹിക്കുകയാണ് പതിവ്. അധികാരത്തിൽ ഇരിക്കുമ്പോൾ അത് നടപ്പാക്കും. അങ്ങനെ ഡോക്ടർ എം അബ്ദുൾ സലാമിനെ വിസിയാക്കി. സർട്ടിഫിക്കറ്റ് വിവാദമെല്ലാം കത്തിയപ്പോഴും സലാം കസേരയിൽ തുടർന്നു. ഇപ്പോൾ കാലാവധി പൂർത്തിയാക്കി സലാം പടിയിറങ്ങാനൊരുങ്ങുമ്പോൾ ലീഗ് വലിയൊരു പ്രതിസന്ധിയിലാണ്. അടുത്ത വിസി ആരാകുമെന്ന് ലീഗിന് പോലും ഉറപ്പിക്കാൻ കഴിയില്ല. മൂന്ന് പേരുടെ പട്ടിക ഗവർണ്ണർക്ക് കൊടുത്താൽ ആരെ തെരഞ്ഞെടുക്കുമെന്ന് അദ്ദേഹത്തിന് മാത്രമേ പറയനാകൂ. അതിനൊപ്പമാണ് പുതിയൊരു പ്രതിസന്ധിയും.
കാലിക്കറ്റ് വാഴ്‌സിറ്റിയിൽ പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴാണ് പ്രതിസന്ധി മുറുകിയത്. കഴിഞ്ഞമാസം 29നാണ് ലിസ്റ്റ് ഔദ്യോഗികമായി നിലവിൽവന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ, കാലിക്കറ്റ് സർവകലാശാല സെനറ്റ് പ്രതിനിധി പ്രഫ. സയ്യിദ് ആബിദ് ഹുസയ്ൻ തങ്ങൾ, ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയുമായ ബാരി എന്നിവരാണ് സെർച്ച് കമ്മിറ്റി ലിസ്റ്റിലുള്ളത്. യുജിസിയുടെ പ്രതിനിധിയായാണ് ബാരി കമ്മറ്റിയിലെത്തുന്നത്. സംസ്ഥാന സർക്കാരിനോടല്ല കേന്ദ്രത്തോടാണ് അദ്ദേഹത്തിന്റെ കൂറ്. അതുകൊണ്ട് തന്നെ വിസിയാകാനുള്ളവരുടെ പരിഗണനാ പട്ടികയിൽ ഒരു ബിജെപിക്കാരനും കടന്നു കൂടുമെന്ന് ലീഗിന് സംശയമുണ്ട്. ഈ ബിജെപിക്കാരനെ ഗവർണ്ണർ നിയമിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല.
മൂന്നു മാസത്തിനുള്ളിൽ യോഗം ചേർന്ന് വി സി. സ്ഥാനത്തേക്കുള്ള പേരുകൾ നൽകണമെന്നാണു ചാൻസലർ നിർദ്ദേശിച്ചിട്ടുള്ളത്. കാലിക്കറ്റ് മുൻ വൈസ് ചാൻസലറും ലീഗ് നോമിനിയുമായിരുന്ന ഇഖ്ബാൽ ഹുസയ്‌നെ യുജിസി. പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്കു നൽകണമെന്ന് ലീഗും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് മോദി അനുയായിയായ ബാരിയെ കേന്ദ്രസർക്കാരിന്റെ അറിവോടെ യുജിസി. പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്ക് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമായ കള്ളക്കളിയുണ്ടെന്ന് സൂചനയുണ്ട്. കാലിക്കറ്റ് വി സി. സ്ഥാനത്തേക്ക് ബിജെപി. നോമിനിയെ നിയമിക്കുന്നതിന് ഗവർണറുടെ മേൽ പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും സമ്മർദ്ദമുണ്ട്.
ദേശീയതലത്തിൽ ബിജെപിയെ അംഗീകരിക്കുന്ന മുസ്‌ലിം പേരുള്ള വ്യക്തിയെ കാലിക്കറ്റ് വി സി. സ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണ് ബിജെപി. കേരള നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാലിക്കറ്റിൽ ഇപ്പോഴുള്ള വി സിയുടെ കാലാവധി ഈ മാസം 11ന് അവസാനിക്കുന്നതിനു മുമ്പുതന്നെ പുതിയ സെർച്ച് കമ്മിറ്റി നിലവിൽ വന്നത് വാഴ്‌സിറ്റി സ്റ്റാറ്റിയൂട്ടിനു വിരുദ്ധമാണെന്ന് ആരോപണമുണ്ട്. ലീഗിന്റെ നോമിനി വി സി. ആവരുതെന്നാണ് കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും താൽപ്പര്യം. ഈ സാഹചര്യത്തിൽ സെർച്ച കമ്മറ്റിയുടെ ശുപാർശയിൽ ബിജെപിക്കാരനെ ഉൾപ്പെടുത്തുന്നതിനെ ജിജി തോംസണും എതിർക്കില്ല. ഇതും ലീഗിന്റെ താൽപ്പര്യത്തെ ഹനിക്കും.
വിസിമാരുടെ പാനലിൽ ബാരിയുടെ പിന്തുണയോടെ എത്തുന്നയാൾ വിസിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കാലിക്കറ്റ് സർവ്വകലാശാല ഭരണത്തിൽ ലീഗിന്റെ സ്വാധീനവും കുറയും.