- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനികർക്ക് ദീപാവലി സമ്മാനമായി കോൾ നിരക്ക് കുറച്ച് ടെലികോം മന്ത്രാലയം; മിനിറ്റിന് ഒരു രൂപയെന്ന നിരക്ക് ഡിജിറ്റൽ സാറ്റലൈറ്റ് ഫോണിലൂടെ പ്രഖ്യാപിച്ചു; പ്രിയപ്പെട്ടവരോട് സൈനികർക്ക് കൂടുതൽ നേരം കുശലം പറയാമെന്ന് മന്ത്രി
ന്യൂഡൽഹി: സൈനികർക്ക് ദീപാവലി സമ്മാനമായി കോൾ നിരക്കുകൾ കുറച്ചു. ടെലികോം മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സാറ്റലൈറ്റ് സംവിധാനം വഴി വീട്ടുകാരോടും മറ്റും സംസാരിക്കാൻ വൻ നിരക്കായിരുന്നു ഇതുവരെ. നാളെമുതൽ ഇത് ഇല്ലാതാവും. ഇതോടെ ഒരുമിനിറ്റിന് ഒരുരൂപയെന്ന നിരക്കാണ് ഈടാക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടുതൽ നേരം സംസാരിക്കാൻ കോൾ നിരക്കുകൾ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനൽ (ഡിഎസ്‌പിടി) വഴിയുള്ള ഫോൺവിളികൾക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നൽകണമായിരുന്നു. ഇതിനാണ് മാറ്റം വരുത്തി ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷണക്കാര്യത്തിലും മറ്റും സൈനികർക്ക് പരാതികൾ വ്യാപകമാകുന്നതും മറ്റും സർക്കാരിന് തലവേദനയായിരുന്നു. ഇപ്പോൾ ഫോൺ നിരക്ക് കുറച്ചത് സൈനികർക്ക് അൽപമെങ്കിലും ആശ്വാസമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്ന നാളെ മുതൽ ഇതു പ്രാബല്യത്തിൽ വരും. മാസം 500 രൂ
ന്യൂഡൽഹി: സൈനികർക്ക് ദീപാവലി സമ്മാനമായി കോൾ നിരക്കുകൾ കുറച്ചു. ടെലികോം മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സാറ്റലൈറ്റ് സംവിധാനം വഴി വീട്ടുകാരോടും മറ്റും സംസാരിക്കാൻ വൻ നിരക്കായിരുന്നു ഇതുവരെ. നാളെമുതൽ ഇത് ഇല്ലാതാവും. ഇതോടെ ഒരുമിനിറ്റിന് ഒരുരൂപയെന്ന നിരക്കാണ് ഈടാക്കുക.
തങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടുതൽ നേരം സംസാരിക്കാൻ കോൾ നിരക്കുകൾ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനൽ (ഡിഎസ്‌പിടി) വഴിയുള്ള ഫോൺവിളികൾക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നൽകണമായിരുന്നു.
ഇതിനാണ് മാറ്റം വരുത്തി ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷണക്കാര്യത്തിലും മറ്റും സൈനികർക്ക് പരാതികൾ വ്യാപകമാകുന്നതും മറ്റും സർക്കാരിന് തലവേദനയായിരുന്നു. ഇപ്പോൾ ഫോൺ നിരക്ക് കുറച്ചത് സൈനികർക്ക് അൽപമെങ്കിലും ആശ്വാസമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്ന നാളെ മുതൽ ഇതു പ്രാബല്യത്തിൽ വരും. മാസം 500 രൂപയെന്നതും സർക്കാർ റദ്ദാക്കിയിട്ടുണ്ട്.