തിരുവനന്തപുരം: ക്യാമറയ്ക്കായി ചെലവഴിച്ച സർക്കാരിന്റെ 250 കോടിയോളം രൂപയും വെള്ളത്തിലാവും. കേരളത്തിന്റെ വിവിധയിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് ഏകദേശം 736 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്. എന്നാൽ ഈ ക്യമറകകൾക്ക് അമിതവേഗം കണ്ടെത്താൻ സാധിക്കില്ല എന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.

നേരത്തെ പുറത്ത് വന്ന വിവരമനുസരിച്ച് ഒരു ക്യാമറയിൽ നിന്നും അടുത്ത ക്യാമറയിലേക്ക് എത്തുന്ന സമയംകണക്കാക്കി വേഗത കണ്ടെത്താൻ ആകും എന്നാണ് വാർത്തകൾ വന്നിരുന്നത് എന്നാൽ അതെല്ലാം തള്ളി കളയുന്നതാണ് മോട്ടോർവാഹന വകുപ്പിന്റെ വിശദീകരണം.അമിത വേഗത ക്യാമറയിൽ അറിയാൻ കഴിയും എന്ന വാർത്തകൾ വന്നപ്പോൾ വേഗത ബോർഡുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടത്തി നിർദ്ദേശിച്ചിരുന്നു. ഇത് അമിത വേഗതക്കാർക്ക് ക്യമാറയുള്ളിടം ഒഴിവാക്കി പോകാൻ അവസരമൊരുക്കും. അതുകൊണ്ട് തന്നെ ഈ ക്യാമറാ കണ്ണുകൾക്ക് ഗുണമില്ലാതാകും.

ഇതിനൊപ്പം ബോർഡുകളും സ്ഥാപിക്കണം. ഇതിന് വേറെ ചെലവാകുകയും ചെയ്യും. പെറ്റിയടിച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള മോഹമാണ് ആർട്ടിഫിഷ്യൽ ക്യാമറിയിലേക്ക് ചർച്ചകൾ എത്തിയത്. കണ്ടെത്തുന്ന വാഹന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കോടതി ഇടപെടൽ വന്നത്. കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നിർദ്ദേശം സർക്കാരോ മോട്ടോർ വാഹന വകുപ്പോ പ്രതീക്ഷിച്ചിരുന്നില്ല.

അമിത വേഗത കണ്ടെത്തുന്ന സംവിധാനം കൂടി ക്യാമറയിൽ ഉൾപ്പെടുത്തിയാൽ കോടികണക്കിന് രൂപയാകും പിഴയായി സർക്കാരിലേക്ക് എത്താൻ പോകുന്നത്. ഇത്തരമൊരു നീക്കമാണ് ഹൈക്കോടതിയുടെ നിർദ്ദേശത്തിലൂടെ വെള്ളത്തിലായത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരിൽ നിന്നും ക്യാമറ ഉടനില്ലെന്ന എന്ന ഒരു വിശദീകരണം വരുന്നത്.

നിലവിൽ എ ഐ ക്യാമറകൾക്ക് ഹെൽമെറ്റ്,സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും വാഹനം ഓടിക്കുന്നതിനിടയിലുള്ള ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കും എന്നാണ് അവകാശപ്പെടുന്നത്. ഏപ്രിൽ 1 മുതൽ എ ഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങും എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും നിലവിൽ ക്യാമറകൾ പ്രവൃത്തിക്കുന്നില്ല.

കെൽട്രോൺ ആണ് മോട്ടോർ വാഹനവകുപ്പിന് ക്യാമറകൾ വികസിപ്പിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതൽ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുമെന്നും പരിവാഹൻ സൈറ്റുമായി ബന്ധിപ്പിക്കുവാനും മറ്റ് സാങ്കേതിക സഹായങ്ങൾക്ക് കെൽട്രോൺനിൽ നിന്നും ജീവനക്കാരുടെ സഹായം ആവശ്യമുണ്ടെന്നുമാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.ഇത്രയും പണം മുടക്കിയിട്ടും അമിത വേഗത കണ്ടുപിടിക്കാനുള്ള സംവിധാനം ഇല്ലാത്തത് വളരെയേറെ വിമർശനങ്ങൾക്ക് വഴി വയ്ക്കുന്നുണ്ട്.