- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരത്തിൽ നിന്നിറങ്ങി തട്ടുകടയിൽ നിന്നും കഴിക്കുന്ന അവസ്ഥ ദഹിക്കാതെ മുൻ പ്രധാനമന്ത്രി; രാജി വച്ച കാമറോൺ ബ്രിട്ടൻ വിട്ട് അമേരിക്കയിലേക്ക് താമസം മാറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്
അപ്രതീക്ഷിതമായി അധികാരം നഷ്ടപ്പെട്ടാൽ ആരായാലും കുറച്ച് കാലമെങ്കിലും ഒന്ന് പതറിപ്പോകുമെന്നുറപ്പാണ്. ഇതാണ് ബ്രെക്സിറ്റിനെ തുടർന്ന് പ്രധാനമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാൻ നിർബന്ധിതനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനും സംഭവിച്ചിരിക്കുന്നത്. കൊട്ടാരത്തിൽ നിന്നിറങ്ങി തട്ടുകടയിൽ നിന്നും കഴിക്കുന്ന അവസ്ഥ ദഹിക്കാത്ത അവസ്ഥയിലാണ് അദ്ദേഹമിപ്പോൾ എന്നാണ് കാമറോണുമായി ഏറ്റവും അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി കസേയ്ക്ക് പുറമെ രാഷ്ട്രീയവും എന്തിനേറെ ബ്രിട്ടൻ തന്നെ വിട്ട് അമേരിക്കയിലേക്ക് താമസം മാറാൻ അദ്ദേഹം സജീവമായി ആലോചന തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇതിന് വേണ്ടി ന്യൂയോർക്കിൽ പുതിയൊരു വീട് തേടാൻ തുടങ്ങിയെന്നും സൂചനയുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം ഇപ്പോൾ എംപി സ്ഥാനത്ത് നിന്നു പോലും അപ്രതീക്ഷിതമായി രാജി വച്ചിരിക്കുന്നത്. തൽഫലമായി അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വിറ്റ്നെയിലുള്ളവർ പുതിയൊരു എംപിയെ നോക്കേണ്ടി വന്നിരിക്കുകയുമാണ്. 2018വരെ പ്രധാനമന്ത്രി സ്ഥാനത്തും എംപി സ്ഥാനത്തുമുണ്ട
അപ്രതീക്ഷിതമായി അധികാരം നഷ്ടപ്പെട്ടാൽ ആരായാലും കുറച്ച് കാലമെങ്കിലും ഒന്ന് പതറിപ്പോകുമെന്നുറപ്പാണ്. ഇതാണ് ബ്രെക്സിറ്റിനെ തുടർന്ന് പ്രധാനമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാൻ നിർബന്ധിതനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനും സംഭവിച്ചിരിക്കുന്നത്. കൊട്ടാരത്തിൽ നിന്നിറങ്ങി തട്ടുകടയിൽ നിന്നും കഴിക്കുന്ന അവസ്ഥ ദഹിക്കാത്ത അവസ്ഥയിലാണ് അദ്ദേഹമിപ്പോൾ എന്നാണ് കാമറോണുമായി ഏറ്റവും അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി കസേയ്ക്ക് പുറമെ രാഷ്ട്രീയവും എന്തിനേറെ ബ്രിട്ടൻ തന്നെ വിട്ട് അമേരിക്കയിലേക്ക് താമസം മാറാൻ അദ്ദേഹം സജീവമായി ആലോചന തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇതിന് വേണ്ടി ന്യൂയോർക്കിൽ പുതിയൊരു വീട് തേടാൻ തുടങ്ങിയെന്നും സൂചനയുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം ഇപ്പോൾ എംപി സ്ഥാനത്ത് നിന്നു പോലും അപ്രതീക്ഷിതമായി രാജി വച്ചിരിക്കുന്നത്. തൽഫലമായി അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വിറ്റ്നെയിലുള്ളവർ പുതിയൊരു എംപിയെ നോക്കേണ്ടി വന്നിരിക്കുകയുമാണ്.
2018വരെ പ്രധാനമന്ത്രി സ്ഥാനത്തും എംപി സ്ഥാനത്തുമുണ്ടാകുമെന്നായിരുന്നു ഡേവിഡ് കാമറോൺ ബ്രെക്സിറ്റ് സംഭവിക്കുന്നത് വരെ മനസിൽ കണക്ക് കൂട്ടിയിരുന്നത്.എന്നാൽ അതിന് വിരുദ്ധമായി റഫറണ്ടത്തിലുണ്ടായ തിരിച്ചടിയെട തുടർന്ന് നമ്പർ 10 വിട്ടിറങ്ങേണ്ടി വന്നിരിക്കുന്നതാണ് കാമറോണിനെ പിടിച്ചുലച്ചിരിക്കുന്നതെന്നത് വ്യക്തമാണ്. ഈ വർഷം ആദ്യം ചെക്കേർസിൽ വച്ച് നടന്ന സപ്പറിൽ വച്ച് താൻ ഡൗണിങ് സ്ട്രീറ്റ് വിട്ട് പോകുന്നതിനെക്കുറിച്ചുള്ള കണക്ക് കൂട്ടലുകൾ കാമറോൺ വെളിപ്പെടുത്തിയിരുന്നു. 2018ൽ പൂർണ പ്രതാപത്തോടെ താൻ ഡൗണിങ് സ്ട്രീറ്റ് വിട്ട് പോകുമെന്നും 2020ലെ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ തന്റെ പിൻഗാമിക്ക് വഴി തുറന്ന് കൊടുക്കുമെന്നുമായിരുന്നു അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വളരെ മുമ്പ് സർവ സ്ഥാനങ്ങളിൽ നിന്നും വിട്ട് പോകേണ്ടി വന്ന അവസ്ഥയാണ് കാമറോണിന്റെ മനസുലച്ചിരിക്കുന്നത്.
കാമറോൺ രാഷ്ട്രീയത്തിൽ തുടരാനുള്ള സാധ്യത വളരെ കുറവാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകർ അവകാശപ്പെടുന്നത്. തെരേസ മെയ് സർക്കാരിൽ പ്രത്യേകിച്ച് റോളൊന്നുമില്ലാതെ ഒരു എംപിയായി തുടരാൻ താൽപര്യമില്ലാത്തതിനാലാണ് അദ്ദേഹം രാജി വച്ചതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള ചില ടോറി നേതാക്കൾ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇപ്പോൾ അദ്ദേഹം ചെയ്തിരിക്കുന്നത് മാന്യമായ കാര്യമായി അവർ വിലയിരുത്തുകയും ചെയ്യുന്നു. എന്നാൽ കാമറോണിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മറ്റൊരു കാര്യമാണ് വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിതമായ അധികാരം നഷ്ടപ്പെട്ട കാമറോൺ അടിമുടി തകർന്നിരുന്നുവെന്നാണവർ ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് ഇപ്പോൾ എംപി സ്ഥാനം പോലും രാജിവച്ച് രാഷ്ട്രീയത്തിൽ നിന്നും ബ്രിട്ടനിൽ നിന്നും വിട്ട് പോകാൻ ഒരുങ്ങുന്നതെന്നും അവർ പറയുന്നു. റഫറണ്ടത്തിൽ തന്റെ പക്ഷം വിജയിക്കുമെന്നായിരുന്നു കാമറോൺ ഉറച്ച് വിശ്വസിച്ചിരുന്നതെന്നും അതിന് വിരുദ്ധമായ ഫലം പുറത്ത് വന്നത് മുതൽ തന്നെ കാമറോൺ തകർന്നിരുന്നുവെന്നും ഈ സുഹൃത്ത് വെളിപ്പെടുത്തുന്നു.
ഓക്സ്ഫോർഡിൽ നിന്നും എട്ടണിൽ നിന്നും വിദ്യാഭ്യാസം നേടിയ ആളും ജീവിതത്തിൽ എല്ലാം അനായാസം കൈയെത്തിപ്പിടിച്ച രാഷ്ട്രീയക്കാരനുമായ കാമറോണിനെ ബ്രെക്സിറ്റ് അടിമുടി മാറ്റി മറിച്ചുവെന്നാണ് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. കളിയിൽ ക്യാപ്റ്റനാകാൻ സാധിച്ചില്ലെങ്കിൽ ബോൾ വീട്ടിൽ കൊണ്ടു പോകുമെന്ന ചെറിയ കുട്ടിയുടെ സ്വാർത്ഥത നിറഞ്ഞ സ്വഭാവമാണ് കാമറോൺ ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മാസം കോൺവാളിൽ അവധിയാഘോഷിക്കുന്ന കാമറോണിന്റെ ചിത്രം പുറത്ത് വന്നിരുന്നു. തുടർച്ചയായുള്ള നിരവധി തിരിച്ചടികൾ തകർത്ത ഒരാളെപ്പോലെയായിരുന്നു അതിൽ കാമറോൺ പ്രത്യക്ഷപ്പെട്ടിരുന്നത്. നഗ്‌നപാദനായി രണ്ട് സാധാരണക്കാരുടെ ഇടയിലിരുന്ന് ഭക്ഷണം കഴിക്കുന്ന കാമറോണിന്റെ ചിത്രമായിരുന്നു അത്. മറ്റൊന്ന് കാമറോണും സാമന്തയും കാമറോണും കടലിൽ കുളിക്കുന്ന ചിത്രമാണ്. ഇതിൽ കാമറോൺ അമിത വണ്ണത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങളും കാണാം. നിഷ്‌ക്രിയാവസ്ഥ അദ്ദേഹത്തിന്റെ ശരീരത്തെയും മനസിനെയും ബാധിച്ച് തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയായും രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.