- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിലെ വിദ്യാർത്ഥികൾ മുണ്ടുടുത്ത് ഇലയിൽ ഉണ്ണുമ്പോൾ കേരളത്തിൽ വിദ്യാർത്ഥികൾ തലേക്കെട്ട് കെട്ടി ഭാംഗ്ര നൃത്തം ചെയ്യണം; അഖണ്ഡതയ്ക്ക് പുതിയ ഐഡിയയുമായി മോദി; കേന്ദ്ര നിർദ്ദേശം അവഗണിച്ച് കേരളത്തിൽ മിക്ക കോളേജുകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾപ്പിച്ചില്ല
ന്യൂഡൽഹി: ഓണാവധിയുടെ ആഘോഷങ്ങൾ കഴിഞ്ഞ് കേരളം വീണ്ടും പതിവ് തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മനോഹരമായ ഒരു നിർദ്ദേശം വന്നത്.സ്ന്തം നാടിന്റെ സംസ്‌കാരവും ജീവിതവും മാത്രം അറിഞ്ഞാൽ മതിയോ വിദ്യാർത്ഥികൾ? വിവാധ സംസ്ഥാനങ്ങളിലെ സംസ്്കാരവും, ജീവിതവും വിദ്യാർത്ഥികൾ അറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ കോളേജുകളിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ആഘോഷങ്ങൾ നടത്തണം. കേരളത്തിൽനിന്ന് വിദ്യാർത്ഥികളെ ഇതിനായി ക്ഷണിച്ചുവരുത്തണം. മലയാളികളായ വിദ്യാർത്ഥികൾ ഉടുക്കുന്നതുപോലെ പഞ്ചാബിലെ വിദ്യാർത്ഥികളും മുണ്ടുടുക്കണം. ഇലയിൽ ഭക്ഷണം കഴിക്കണം. സമാനമായി, കേരളത്തിൽ പഞ്ചാബിലെ വിദ്യാർത്ഥികളെ ക്ഷണിച്ചുവരുത്തി അവരുടെ സംസ്‌കാരം മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളദിനം പഞ്ചാബിലെ കോളേജുകളിലും തമിഴ്‌നാട് ദിനം ഹരിയാണയിലെ കോളേജുകളിലും ആഘോഷിക്കണം. എങ്കിൽമാത്രമേ രാജ്യത്തിന്റെ ഐക്യവും ശ്രേഷ്ഠഭാരതം എന്ന സങ്കല്പവും നിലവിൽ വരികയുള്ളൂവെന്ന് മോദി പറഞ്ഞു.തിങ്കളാഴ്ച സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്
ന്യൂഡൽഹി: ഓണാവധിയുടെ ആഘോഷങ്ങൾ കഴിഞ്ഞ് കേരളം വീണ്ടും പതിവ് തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മനോഹരമായ ഒരു നിർദ്ദേശം വന്നത്.സ്ന്തം നാടിന്റെ സംസ്‌കാരവും ജീവിതവും മാത്രം അറിഞ്ഞാൽ മതിയോ വിദ്യാർത്ഥികൾ? വിവാധ സംസ്ഥാനങ്ങളിലെ സംസ്്കാരവും, ജീവിതവും വിദ്യാർത്ഥികൾ അറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബിലെ കോളേജുകളിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ആഘോഷങ്ങൾ നടത്തണം. കേരളത്തിൽനിന്ന് വിദ്യാർത്ഥികളെ ഇതിനായി ക്ഷണിച്ചുവരുത്തണം. മലയാളികളായ വിദ്യാർത്ഥികൾ ഉടുക്കുന്നതുപോലെ പഞ്ചാബിലെ വിദ്യാർത്ഥികളും മുണ്ടുടുക്കണം. ഇലയിൽ ഭക്ഷണം കഴിക്കണം. സമാനമായി, കേരളത്തിൽ പഞ്ചാബിലെ വിദ്യാർത്ഥികളെ ക്ഷണിച്ചുവരുത്തി അവരുടെ സംസ്‌കാരം മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളദിനം പഞ്ചാബിലെ കോളേജുകളിലും തമിഴ്‌നാട് ദിനം ഹരിയാണയിലെ കോളേജുകളിലും ആഘോഷിക്കണം. എങ്കിൽമാത്രമേ രാജ്യത്തിന്റെ ഐക്യവും ശ്രേഷ്ഠഭാരതം എന്ന സങ്കല്പവും നിലവിൽ വരികയുള്ളൂവെന്ന് മോദി പറഞ്ഞു.
തിങ്കളാഴ്ച സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുവ ഇന്ത്യ, നവ ഇന്ത്യ' എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തോടു കേരളത്തിലെ കോളേജുകൾ അധികവും അനുകൂലമായല്ല പ്രതികരിച്ചത്. പ്രസംഗം എല്ലാ കോളജുകളിലും തൽസമയം കേൾപ്പിക്കണമെന്ന കേന്ദ്രനിർദ്ദേശം കേരളത്തിൽ മിക്കയിടത്തും നടപ്പായില്ല. കോളജുകൾ ഓണാവധി കഴിഞ്ഞ് ഇന്നലെയാണ് തുറന്നത് എന്നതിനാൽ വിവരം ലഭിച്ചില്ലെന്നാണു കോളജുകളുടെ വിശദീകരണം. സംസ്ഥാന സർക്കാരിന് ഇതുസംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
കേരള സർവകലാശാല രാവിലെ ഒൻപതു മണിക്കാണു യുജിസി നിർദ്ദേശം കോളജുകൾക്കു കൈമാറിയത്. അവധിയായതിനാൽ യുജിസി നിർദ്ദേശം അറിഞ്ഞില്ലെന്നു കേരള സാങ്കേതിക സർവകലാശാലാ അധികൃതർ പറഞ്ഞു. എംജി സർവകലാശാലയിൽ പ്രസംഗം കേൾക്കാൻ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നാണു സർവകലാശാല അറിയിച്ചതെങ്കിലും പകുതിയിലധികം കോളജുകളിലും പ്രസംഗമുണ്ടായില്ല. കൊച്ചി ശാസ്ത്രസാങ്കേതിക, കാലടി സംസ്‌കൃത സർവകലാശാലകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾപ്പിച്ചില്ല. എന്നാൽ, ഫിഷറീസ് സർവകലാശാല (കുഫോസ്) പ്രസംഗം കേൾക്കാൻ അവസരമൊരുക്കിയിരുന്നു.
പ്രഭാഷണത്തിന്റെ തത്സമയ സംപ്രേഷണം കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ബഹിഷ്‌കരിച്ചു. സർവകലാശാലയുടെ കീഴിലുള്ള ചുരുക്കം ചില കോളജുകളിൽ പരിപാടി നടന്നു. സർവകലാശാലയിലെ 30 പഠന വകുപ്പുകളിലും പരിപാടി നടന്നില്ല. യുജിസിയുടെയോ സർക്കാരിന്റെയോ നിർദ്ദേശം ലഭിച്ചില്ലെന്നു കണ്ണൂർ സർവകലാശാലാ അധികൃതർ പറഞ്ഞു. കാസർകോട് കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനമായ പെരിയയിലും വിദ്യാനഗർ, പടന്നക്കാട് ക്യാംപസുകളിലും മാത്രം പ്രസംഗം കേൾപ്പിച്ചു.
രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി മുന്നോട്ട് വച്ച ക്രിയാത്മകമായ നിർദ്ദേശത്തോട് മുഖം തിരിക്കേണ്ട ആവശ്യമെന്തെന്ന് ആലോചിക്കണം. ഓണാവധിയുടെ ആലസ്യത്തിൽ നിന്ന് ഉണരാത്തതുകൊണ്ട് പ്രസംഗം അറിഞ്ഞില്ലെന്ന് ന്യായം അംഗീകരിച്ചാൽ തന്നെയും, നിർദ്ദേശങ്ങളോട് രചനാത്മകമായി പ്രതികരിക്കുന്നതിൽ തെറ്റെന്തെന്ന് അക്കാദമിക് സമൂഹം ആലോചിക്കണം.