ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂവിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും പത്ത് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലെ ഓരോ നീക്കവും ആഗോളമാധ്യമങ്ങൾ ആഘോഷമാക്കുകയായിരുന്നു. ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കി കാണാൻ പോയപ്പോൾ ട്രൂഡ്യൂ കാക്കി പാന്റ്സു വെളുത്ത ഷർട്ടും ധരിച്ചുവെന്ന വാർത്തയും ചിത്രങ്ങളുമാണ് ഏറ്റവും ഒടുവിലായി മാധ്യമങ്ങൾ സവിസ്തരം പുറത്ത് വിട്ടിരിക്കുന്നത്. ട്രൂഡ്യൂ ഔദ്യോഗിക സന്ദർശനത്തിനാണ് ഇന്ത്യയിലേക്ക് വന്നതെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക മീറ്റിംഗുകളേക്കാൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് അദ്ദേഹം ഇന്ത്യയിൽ വച്ച് ധരിച്ച വസ്ത്രങ്ങളും അനുവർത്തിച്ച സ്‌റ്റൈലുകളുമായിരുന്നു. എന്തായാലും ലോകം ശ്രദ്ധിച്ച സന്ദർശനം പൂർത്തിയാക്കി ട്രൂഡ്യൂ കാനഡയിലേക്ക് മടങ്ങുകയാണ്.

കാക്കി പാന്റ്സും വെളുത്ത ഷർട്ടുമായിരുന്ന ട്രൂഡ്യൂ ഹോക്കി കാണാനെത്തിയപ്പോൾ ധരിച്ചത്. ഡൽഹിയിൽ ശനിയാഴ്ച വുമൺസ് ഹോക്കി ടീമിന്റെ കളി കാണാനായിരുന്നു ട്രൂഡ്യൂ ഇത്തരത്തിൽ എത്തിയിരുന്നത്. തുടർന്ന് അദ്ദേഹം കനേഡിയൻ ഹോക്കി ജഴ്സി അണിഞ്ഞും കൈയടി നേടിയിരുന്നു. ഇന്ത്യയിലെ പത്ത് ദിവസത്തെ സന്ദർശത്തനിടയിൽ ട്രൂഡ്യൂവും ഭാര്യയും കുട്ടികളും ഇന്ത്യൻ പാരമ്പര്യം പേറുന്ന വസ്ത്രങ്ങൾ ധരിക്കാൻ തങ്ങൾ പങ്കെടുക്കുന്ന ഓരോ ഇവന്റിലും ശ്രദ്ധിച്ചിരുന്നു. ഹോക്കി കാണാനെത്തിയ ട്രൂഡ്യൂവിനൊപ്പം പത്ത് വയസുകാരനായ മകൻ സേവ്യറുമൊപ്പമെത്തിയിരുന്നു.

തുടർന്ന് ട്രൂഡ്യൂ കനേഡിയൻ ഹൈക്കമ്മീഷനിൽ വച്ച് ഇന്ത്യയുടെ ഐസ് ഹോക്കി ദേശീയ വനിതാ ടീമിനൊപ്പം അൽപം ഹോക്കി കളിക്കുകയും ചെയ്തിരുന്നു. ടീം അംഗങ്ങളായ വനിതകൾ ട്രൂഡ്യൂവിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ കാനഡയുടെ ഔദ്യോഗിക നിറത്തോട് യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിച്ചിരുന്നു. ഒരു ഫോട്ടോയിൽ ട്രൂഡ്യൂ ഓറഞ്ചും വെളുപ്പും കലർന്ന ഇന്ത്യയുടെ ജഴ്സി കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. ഇന്ത്യയിൽ വച്ച് നടന്ന വിവിധ ആഘോഷ പരിപാടികളിലും ഇവന്റുകളിലും പങ്കെടുത്തപ്പോൾ ഇന്ത്യൻ പാരമ്പര്യം സ്ഫുരിക്കുന്ന കുർത്തകൾ ധരിക്കാൻ ട്രൂഡ്യൂവും രണ്ട് ആൺമക്കളും ശ്രദ്ധിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ സാരി ധരിച്ച് വിവിധ പരിപാടികളിൽ ഭാഗഭാക്കായിരുന്നു. മകളും ഇന്ത്യന് സംസ്‌കാരത്തോട് യോജിക്കുന്ന വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്. വ്യാഴാഴ്ച ന്യൂഡൽഹിയിലെ കനേഡിയൻ ഹൈമ്മീഷനിൽ വച്ച് നടന്ന ഡിന്നറിൽ പങ്കെടുക്കവേ ട്രൂഡ്യൂ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച് അദ്ദേഹം നൃത്തം ചവിട്ടിയിരുന്നു. ബുധനാഴ്ച പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ പോയപ്പോൾ ട്രൂഡ്യൂവും കുടുംബവും പരമ്പരാഗതമായ സിഖ് വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അഹമ്മദാബാദിലെ സബർമതി ആശ്രമംസന്ദർശിച്ചപ്പോൾ അതിന് യോജിച്ച ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചായിരുന്നു അവർ ശ്രദ്ധ നേടിയിരുന്നത്. ചൊവ്വാഴ്ച മുംബൈയിൽ വച്ച് ബോളിവുഡ് താരം ഷാരൂഖിനെ കണ്ടപ്പോൾ ട്രൂഡ്യൂ സ്വർണ കളറിലുള്ള കുർത്തയിലായിരുന്നു തിളങ്ങിയത്. വെള്ളിയാഴ്ച മോദിയുമായി ട്രൂഡ്യൂ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.