- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത ഷെർവാണി ധരിച്ച് ഇന്ത്യൻ സമൂഹത്തിന് ചുറ്റും നിന്ന് നിലവിളക്ക് കത്തിച്ച് ദീപാവലി ആഘോഷിച്ച കാനഡയുടെ പ്രധാനമന്ത്രിയുടെ ട്വീറ്റ് പുലിവാലായി; ദീപാവലി മുബാരക് എന്ന ആശംസ ഇന്ത്യക്കാരെ ആക്ഷേപിക്കാനെന്ന് വിമർശനം
കാനഡയിലെ ഇന്ത്യൻ സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡ്യൂ ട്വിറ്ററിൽ ഈ കഷ്ടപ്പാടൊക്കെ പെട്ടത്. എന്നാൽ അത് പുലിവാലാകുമെന്ന് അദ്ദേഹം സ്വപ്‌നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. കറുത്ത ഷെർവാണിയണിഞ്ഞ് ഇന്ത്യക്കാർക്കൊപ്പം നിന്ന് നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് ജസ്റ്റിൻ പോസ്റ്റ് ചെയ്തത്. അതിന് കീഴിലായി അദ്ദേഹം കുറിച്ച ഒരുവാക്കാണ് വിമർശനത്തിനാധാരം. ദീപാവലി മുബാരക് എന്നായിരുന്നു ജസ്റ്റിന്റെ ആശംസ. ദീപാവലിക്കൊപ്പം മുബാരക് ചേർത്തത് ഹിന്ദു സമൂഹത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. ട്രുഡ്യൂവിന്റെ 37 ലക്ഷത്തിലേറെവരുന്ന ട്വിറ്റർ ഫോളോവേഴ്‌സിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. അവരാണ് മുബാരക്കിനെതിരെ രംഗത്തെത്തിയത്. ദീപാവലി മുബാരക്, ഞങ്ങളിന്ന് ഒട്ടാവയിൽ ദീപാവലി ആഘോഷിക്കുന്നു. ഹാപ്പി ദീവാളി എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇത് 800 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. 3500 പേർ ലൈക്ക് ചെയ്യുകയും ചെയ്തു. മുബാരക് എന്ന പദം അറബിയാണെന്നും അതെത്രയും വേഗം തിരുത്ത
കാനഡയിലെ ഇന്ത്യൻ സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡ്യൂ ട്വിറ്ററിൽ ഈ കഷ്ടപ്പാടൊക്കെ പെട്ടത്. എന്നാൽ അത് പുലിവാലാകുമെന്ന് അദ്ദേഹം സ്വപ്‌നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. കറുത്ത ഷെർവാണിയണിഞ്ഞ് ഇന്ത്യക്കാർക്കൊപ്പം നിന്ന് നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് ജസ്റ്റിൻ പോസ്റ്റ് ചെയ്തത്. അതിന് കീഴിലായി അദ്ദേഹം കുറിച്ച ഒരുവാക്കാണ് വിമർശനത്തിനാധാരം.
ദീപാവലി മുബാരക് എന്നായിരുന്നു ജസ്റ്റിന്റെ ആശംസ. ദീപാവലിക്കൊപ്പം മുബാരക് ചേർത്തത് ഹിന്ദു സമൂഹത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. ട്രുഡ്യൂവിന്റെ 37 ലക്ഷത്തിലേറെവരുന്ന ട്വിറ്റർ ഫോളോവേഴ്‌സിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. അവരാണ് മുബാരക്കിനെതിരെ രംഗത്തെത്തിയത്.
ദീപാവലി മുബാരക്, ഞങ്ങളിന്ന് ഒട്ടാവയിൽ ദീപാവലി ആഘോഷിക്കുന്നു. ഹാപ്പി ദീവാളി എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇത് 800 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. 3500 പേർ ലൈക്ക് ചെയ്യുകയും ചെയ്തു. മുബാരക് എന്ന പദം അറബിയാണെന്നും അതെത്രയും വേഗം തിരുത്തണമെന്നും പലരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഒരു വാക്കിന്റെ പേരിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മറ്റുപലരും ആവശ്യപ്പെട്ടു. ഇന്ത്യൻ ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ മുമ്പും അദ്ദേഹം ശ്രദ്ധാലുവായിരുന്നുവെന്നും അവർ പറയുന്നു. ജൂലൈയിൽ പച്ച കുർത്തയും വെള്ള പൈജാമയുമണിഞ്ഞ് ടൊറന്റോയിലെ സ്വാമിനാരായൺ മന്ദിറിൽ പൂജ നടത്താൻ അദ്ദേഹം എത്തിയിരുന്നു. ഇന്ത്യയുമായുള്ള ആത്മീയ ബന്ധം നിലനിർത്തുന്നതിൽ കാനഡ തത്പരരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ജയ് ഹിന്ദ് എന്നുപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച ജസ്റ്റിൻ അദ്ദേഹം വലിയ കൈയടിയാണ് നേടിയത്.