- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർഗത്തിൽവെച്ച് നമുക്ക് വീണ്ടും കാണാം മകനേ; കാൻസർ ബാധിച്ച നാലുവയസുകാരനെ അമ്മ നിറകണ്ണുകളോടെ മരണത്തിലേക്ക് പറഞ്ഞുവിട്ട കാഴ്ച വൈറലാകുമ്പോൾ
ചില രോഗങ്ങൾ പിടിപെട്ടുകഴിഞ്ഞാൽ മരണം സുനിശ്ചിതമാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അതിനെ സ്വീകരിക്കുക എന്നതുമാത്രമാണ് മറ്റുള്ളവർക്ക് ചെയ്യാനുള്ളത്. കാൻസർ പിടിപെട്ട് നാലുവയസ്സുള്ള മകനെ മരണത്തിലേക്ക് പറഞ്ഞുവിടുന്ന അമ്മയുടെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. സ്വർഗത്തിൽവെച്ച് നമുക്ക് വീണ്ടും കാണാമെന്ന് ഈ അമ്മ മകനോട് പറയുന്നു. ഫെബ്രുവരിയിലാണ് നോളാൻ സ്‌കള്ളിയെന്ന നാലുവയസ്സുകാരൻ അർബുദത്തിന് കീഴടങ്ങിയത്. 2015 നവംബറിൽ രോഗം തിരിച്ചറിഞ്ഞു. കീമോയും റേഡിയേഷനുമടക്കം പല ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മേരിലാൻഡിലെ ലിയോനാർഡ് ടൗണിലുള്ള വീട്ടിൽ അവൻ മരണത്തെകാത്തു കഴിഞ്ഞു. മകൻ മരണത്തിലേക്ക് നടന്നുപോകുന്നത് നിസ്സഹായതയോടെ അമ്മ റൂത്ത് സ്‌കള്ളിയും നോക്കിനിന്നു. തലയോട്ടിയെ ബാധിക്കുന്ന കാൻസറായിരുന്നു നോളാന്.പെട്ടെന്ന് പടരുന്നതരം കാൻസറാണത്. എല്ലാത്തരം ചികിത്സയെയും പ്രതിരോധിക്കാനുള്ള ശേഷി ഈ രോഗത്തിനുണ്ടായിരുന്നു. 15 മാസം കൊണ്ട് രോഗം അവനെ കൊണ്ടുപോയി. വെറുമൊരു മൂക്കൊലിപ്പിൽ തുടങ്ങിയ അസുഖം വളരെപ്പെട്ടെന്നുതന്നെ അതീവ ഗുര
ചില രോഗങ്ങൾ പിടിപെട്ടുകഴിഞ്ഞാൽ മരണം സുനിശ്ചിതമാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അതിനെ സ്വീകരിക്കുക എന്നതുമാത്രമാണ് മറ്റുള്ളവർക്ക് ചെയ്യാനുള്ളത്. കാൻസർ പിടിപെട്ട് നാലുവയസ്സുള്ള മകനെ മരണത്തിലേക്ക് പറഞ്ഞുവിടുന്ന അമ്മയുടെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. സ്വർഗത്തിൽവെച്ച് നമുക്ക് വീണ്ടും കാണാമെന്ന് ഈ അമ്മ മകനോട് പറയുന്നു.
ഫെബ്രുവരിയിലാണ് നോളാൻ സ്‌കള്ളിയെന്ന നാലുവയസ്സുകാരൻ അർബുദത്തിന് കീഴടങ്ങിയത്. 2015 നവംബറിൽ രോഗം തിരിച്ചറിഞ്ഞു. കീമോയും റേഡിയേഷനുമടക്കം പല ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മേരിലാൻഡിലെ ലിയോനാർഡ് ടൗണിലുള്ള വീട്ടിൽ അവൻ മരണത്തെകാത്തു കഴിഞ്ഞു. മകൻ മരണത്തിലേക്ക് നടന്നുപോകുന്നത് നിസ്സഹായതയോടെ അമ്മ റൂത്ത് സ്‌കള്ളിയും നോക്കിനിന്നു.
തലയോട്ടിയെ ബാധിക്കുന്ന കാൻസറായിരുന്നു നോളാന്.പെട്ടെന്ന് പടരുന്നതരം കാൻസറാണത്. എല്ലാത്തരം ചികിത്സയെയും പ്രതിരോധിക്കാനുള്ള ശേഷി ഈ രോഗത്തിനുണ്ടായിരുന്നു. 15 മാസം കൊണ്ട് രോഗം അവനെ കൊണ്ടുപോയി. വെറുമൊരു മൂക്കൊലിപ്പിൽ തുടങ്ങിയ അസുഖം വളരെപ്പെട്ടെന്നുതന്നെ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും നോളാൻ കിടപ്പിലാവുകയുമായിരുന്നു.
ജലദോഷമാണെന്നു കരുതിയാണ് തുടക്കത്തിൽ ചികിത്സിച്ചത്. ആന്റിബയോട്ടിക്കുകളും ആവികൊള്ളലുമൊന്നും ഫലിക്കാതെ വന്നതോടെ ഡോക്ടർമാർ ബയോപ്‌സി നടത്തുകയും കാൻസർ തിരിച്ചറിയുകയുമായിരുന്നു. ശരീരത്തിലുടനീളം പെട്ടെന്ന് പടരുന്ന തരം അപൂർവ കാൻസറാണ് നോളനെ ബാധിച്ചത്. പെട്ടെന്നുതന്നെ അവൻ രോഗത്തിന് അടിപ്പെടുകയും ചെയ്തു. കീമോത്തെറാപ്പിയും റേഡിയേഷനുമൊക്കെ നടത്തിയെങ്കിലും ഫലം കണ്ടില്ല.
മകന്റെ രോഗശാന്തിക്കായി മറ്റുള്ളവർ പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയോടെ റൂത്തും ഭർത്താവ് ജോനാഥനും ചേർന്ന് നോളാൻ സ്‌ട്രോങ് എന്നൊരു പേജുതന്നെ ഫേസ്‌ബുക്കിൽ ആരംഭിച്ചു. ഇതേ പേജിലൂടെയാണ് നോളാന്റെ മരണവിവരവും റൂത്ത് അറിയിച്ചത്. ഭൂമിയിൽ ഇനി നിനക്കായി ചെയ്യാനൊന്നുമില്ല. സ്വർഗത്തിൽ നിന്നെ സുരക്ഷിതമായി ഞാൻ സൂക്ഷിക്കാനേൽപ്പിക്കാമെന്ന് റൂത്ത് മകനോട് പറഞ്ഞു. അമ്മ വരുന്നതുവരെ ഞാനവിടെ കൡച്ചുനടക്കുമെന്നായിരുന്നു നോളാന്റെ മറുപടിയെന്നും റൂത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.