മലപ്പുറം: മലപ്പുറം താനൂരിലെ സ്ഥാനാർത്ഥിയുടെ വീട്ടുകിണറ്റിൽ വിഷംകലർത്തിയതായി പരാതി. താനൂർ നഗരസഭാ ഇരുപത്തി ഒന്നാം ഡിവിഷനിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഇ കുമാരിയുടെ കിണറ്റിലാണ് വിഷ ദ്രാവകം കലക്കിയതായി പരാതി ഉയർന്നത്. കുമാരി രാവിലെ ചായ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നിയിരുന്നന്നും ശേഷം തലവേദന അനുഭവപ്പെട്ടതായി താനുർ പൊലീസിൽ പരാതിപ്പെട്ടു, അവശത അനുഭവപ്പെട്ട ഇ.കുമാരിയെ താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നടത്തി,
അതേ സമയം സ്ഥാനാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 11 വർഷമായി വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കിണറിൽ ഇങ്ങനെ ഒരു സംഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും കുമാരി പറഞ്ഞു
.
അതുകൊണ്ടുതന്നെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയ ആയതാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ കിണറിൽ വെള്ളത്തിന് രുചി മാറ്റം ഉണ്ടതായി കണ്ടത്തിയത്.
പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളത്തിൽ വിഷം കലർത്തിയതാണോ വെള്ളം കേട് വന്നതാണോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ
വെള്ളത്തിന്റെ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേ സമയം താനൂരിലെ മറ്റൊരു സ്ഥാനാർത്ഥിയുടെ അസുഖത്തിലും കുപ്രചാരണം ,താനാളൂർ പഞ്ചായത്ത് പതിനെഴാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.അബ്ദുറസാഖ് പ്രചരണത്തിനിടെ കുഴഞ്ഞ് വീണു, ഉടൻ തന്നെ പൂക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, ശാരീരിക അസ്വസ്ഥയുള്ള റസാഖിന് രക്ത സമ്മർദ്ദം ഉയർന്നതാണ് തളർന്ന് വീഴാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.അതേസമയം സ്ഥാനാർത്ഥി വി.അബ്ദുറസാഖിന്റെ അസുഖം കപടനാടകമാണന്ന തരത്തിൽ എതിർ ചേരിയിലുള്ള പാർട്ടി കാർപോസ്റ്റർ പ്രചരണവും ശബ്ദ സന്ദേശങ്ങളും ഇറക്കിയെന്നും 'ഇത്തരക്കാർ നടത്തുന്ന അപവാദ പ്രചരണങ്ങൾ വോട്ടർമാർ തള്ളിക്കളയുമെന്ന് സിപിഐ.എം ഭാരവാഹികൾ പറഞ്ഞു,