- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പും വില്ലും മെഷിൻ ഗണ്ണും ട്രാൻസിസ്റ്റർ ബോംബും മലപ്പുറം കത്തിയുമെല്ലാമായി എത്തിയിട്ടും പവനായി ശവമായി; വടക്കൻ വീരഗാഥയിലെ അരിങ്ങോടരുടെ ഉറച്ച ചുവടുകളും എല്ലാവരും കണ്ടില്ലെന്ന് നടിച്ചു; സംവിധായകനായി തിരിച്ചെത്തിയപ്പോൾ ഭാഗ്യം തുണച്ചില്ല; തിയേറ്റർ കാണാതെ പവനായി 99.99 ഇപ്പോഴും പെട്ടിയിൽ; 'ബാലൻ കെ നായരുടെ ഗതിവരാതിരിക്കാൻ' വില്ലനാകാൻ മടിച്ച നന്മമരം; സിനിമയെ മാത്രം പ്രണയിച്ചിട്ടും ചിരിപ്പിക്കുന്ന വില്ലനായി ക്യാപ്ടൻ രാജുവിനെ ഒതുക്കിയത് ഇങ്ങനെ
കൊച്ചി: സിനിമയിൽ വില്ലന്റെ കുപ്പായമഴിച്ചുവച്ച് തമാശക്കാരനും സ്വഭാവനടനും സംവിധായകനുമെല്ലാമായ ക്യാപ്റ്റൻ രാജു. അമ്പും വില്ലും മെഷിൻ ഗണ്ണും ട്രാൻസിസ്റ്റർ ബോംബും മലപ്പുറം കത്തിയുമെല്ലാമായി പവനായി വന്നിട്ട് 31 കൊല്ലമായി. നാടോടിക്കാറ്റിൽ വിജയനെയും ദാസനെയും പോലെ തന്നെ പവനായിയും സ്വീകരിക്കപ്പെട്ടു. ക്യാപ്ടൻ രാജുവിനെ കാണുമ്പോൾ ചെറിയ കുട്ടികൾ വരെ വിളിച്ചത് പവനായി എന്നാണ്. ക്യാപട്‌ന് ഒരു പാട് മൈലേജ് നൽകിയ കഥാപാത്രം. പവനായി ഏതാനും രംഗങ്ങളിൽ വന്ന് മാഞ്ഞുപോകുന്ന കഥാപാത്രമാണ്. നാടോടിക്കാറ്റിലെ ക്യാപ്റ്റൻ രാജുവിന്റെ പവനായിയുടെ വരവ് ഞെട്ടിച്ചുകൊണ്ടുതന്നെയായിരുന്നു. കോട്ടും സൂട്ടും അത്യാധുനിക ആയുധങ്ങളുമെല്ലാമായി. എന്നാൽ ദാസാ.. ഏതാണീ അലവലാതി എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് ശ്രീനിവാസൻ ഉടച്ചകളഞ്ഞത് ഉഗ്രമൂർത്തിയായ പവനായിയെ ആയിരുന്നു. ഇതോടെ അത്രയും കാലം പ്രേക്ഷകരെ വിറപ്പിച്ച ക്യാപ്റ്റൻ രാജു എന്ന വില്ലനും ഇല്ലാതെയായി. മിസ്റ്റർ ഞാൻ അലവലാതിയല്ല, എന്ന ഡയലോഗോടെ കില്ലർ പവനായി തനി പി.വി. നാരായണനായി. ക്യാപ്റ്റൻ രാജു പിന്നെ
കൊച്ചി: സിനിമയിൽ വില്ലന്റെ കുപ്പായമഴിച്ചുവച്ച് തമാശക്കാരനും സ്വഭാവനടനും സംവിധായകനുമെല്ലാമായ ക്യാപ്റ്റൻ രാജു. അമ്പും വില്ലും മെഷിൻ ഗണ്ണും ട്രാൻസിസ്റ്റർ ബോംബും മലപ്പുറം കത്തിയുമെല്ലാമായി പവനായി വന്നിട്ട് 31 കൊല്ലമായി. നാടോടിക്കാറ്റിൽ വിജയനെയും ദാസനെയും പോലെ തന്നെ പവനായിയും സ്വീകരിക്കപ്പെട്ടു. ക്യാപ്ടൻ രാജുവിനെ കാണുമ്പോൾ ചെറിയ കുട്ടികൾ വരെ വിളിച്ചത് പവനായി എന്നാണ്. ക്യാപട്‌ന് ഒരു പാട് മൈലേജ് നൽകിയ കഥാപാത്രം. പവനായി ഏതാനും രംഗങ്ങളിൽ വന്ന് മാഞ്ഞുപോകുന്ന കഥാപാത്രമാണ്.
നാടോടിക്കാറ്റിലെ ക്യാപ്റ്റൻ രാജുവിന്റെ പവനായിയുടെ വരവ് ഞെട്ടിച്ചുകൊണ്ടുതന്നെയായിരുന്നു. കോട്ടും സൂട്ടും അത്യാധുനിക ആയുധങ്ങളുമെല്ലാമായി. എന്നാൽ ദാസാ.. ഏതാണീ അലവലാതി എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് ശ്രീനിവാസൻ ഉടച്ചകളഞ്ഞത് ഉഗ്രമൂർത്തിയായ പവനായിയെ ആയിരുന്നു. ഇതോടെ അത്രയും കാലം പ്രേക്ഷകരെ വിറപ്പിച്ച ക്യാപ്റ്റൻ രാജു എന്ന വില്ലനും ഇല്ലാതെയായി. മിസ്റ്റർ ഞാൻ അലവലാതിയല്ല, എന്ന ഡയലോഗോടെ കില്ലർ പവനായി തനി പി.വി. നാരായണനായി. ക്യാപ്റ്റൻ രാജു പിന്നെ ചിരിപ്പിക്കുന്ന വില്ലനായി. പവനായി ഏതാനും രംഗങ്ങളിൽ വന്ന് മാഞ്ഞുപോകുന്ന കഥാപാത്രമാണ്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ വേഷത്തിന്റെ നീളം നോക്കാറില്ലാത്ത നടനായിരുന്നു ക്യാപ്ടൻ രാജു. എല്ലാ ഭാഷയിലും സിനിമ ചെയ്തിട്ടുണ്ട്. ലഭിക്കുന്ന വേഷത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോയെന്ന് മാത്രം നോക്കുന്ന നടൻ.
അങ്ങനെ പവനായി ശവമായി എന്ന് തിലകൻ പറയുന്നത് ഇപ്പോൾ എന്നു മാത്രമല്ല. എക്കാലവും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ അസംബ്ലിയിൽ പോലും ഈ ഡയലോഗ് ഉപയോഗിച്ചിട്ടുണ്ട്. കൂട്ടുകാർ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൽ പവനായി ശവമായത് കടന്നുവരാറുണ്ട്. നാടോടിക്കാറ്റിന് ശേഷം ക്യാപ്ടൻ രാജുവിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. അമ്മയ്ക്ക് ഞാൻ നെഗറ്റീവ് വേഷങ്ങൾ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു എന്ന കാരണത്താൽ വില്ലൻ വേഷം നടൻ അണിയാതെയായി. ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിഐഡി മൂസയിൽ പിന്നീട് ക്യാപ്ടൻ രാജു ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. അതും ചിരിപ്പിച്ചു.
ഒരുപക്ഷേ വടക്കൻ വീരഗാഥയിലെ അരിങ്ങോടർ എന്ന ക്യാപ്ടൻ രാജുവിന്റെ കഥാപാത്രത്തിനോടൊപ്പം ഓർമിക്കപ്പെടുന്ന മറ്റൊന്ന് ഇതുമാത്രമായിരിക്കാം. ' പവനായി ശവമായി ' എന്ന പ്രയോഗം പഴഞ്ചൊല്ലുപോലെ , പറഞ്ഞു പതിഞ്ഞിരിക്കുന്നു മലയാളി മനസ്സുകളിൽ പവനായി ഒരുക്കുന്ന മരണക്കെണികളിൽ നിന്നും, തങ്ങളുടെ ഭാഗ്യം കൊണ്ട് മാത്രം പല തവണ രക്ഷപ്പെടുന്നുണ്ട് ദാസ -വിജയന്മാർ. ഒടുവിൽ അവരുടെ കൈ കൊണ്ട് തന്നെ ശവമാകാനാണ് പവനായിക്ക് വിധി. ഇത് തന്നെയായിരുന്നു സിനിമയുടെ ക്യാപ്ടൻ രാജുവിന് നൽകിയത്. ക്യാപ്ടൻ രാജുവിനെ വില്ലനായി ഒതുക്കാനായിരുന്നു താൽപ്പര്യം. അതുകൊണ്ട് തന്നെ വില്ലൻ വേഷങ്ങൾ അഴിക്കാൻ തീരുമാനിച്ച രാജുവിനെ ആരും കാര്യമായെടുത്തില്ല. അതുകൊണ്ട് തന്നെ മികച്ച വേഷങ്ങളും കിട്ടിയില്ല. അങ്ങനെ മലയാളിയെ ചിരിപ്പിച്ച വില്ലനെന്ന പരിവേഷവുമായാണ് 27 കൊല്ലത്തെ സിനിമാ അഭിനയത്തിന് വിരാമമിട്ട് നടന്റ മടക്കം.
അമ്മയുടെ മരണശേഷം ക്യാപ്ടൻ വില്ലനായിട്ടില്ല. ഞാൻ ഒരിക്കലും ഇനി നെഗറ്റീവ് റോൾ ചെയ്യില്ലെന്ന് ക്യാപടൻ പ്രഖ്യാപിച്ചു. അതിന് ഒരു കാരണം പറയുകയും ചെയ്തു. ഞാനൊക്കെ ബാലേട്ടൻ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഒരു നടനുണ്ടായിരുന്നു. നിങ്ങൾക്കെല്ലാം അറിയുന്ന ബാലൻ കെ.നായർ. സിനിമയിൽ അദ്ദേഹമെന്നും ക്രൂരനായ വില്ലനായിരുന്നു. ജീവിതത്തിൽ വളരെ നല്ല മനുഷ്യനും. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം ബാലേട്ടൻ ആരായിരുന്നുവെന്ന്. ബാലേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ കേരളത്തിലെ ഒരു വിദ്യാസമ്പന്നയായ സ്ത്രീ പറഞ്ഞു അയാൾക്ക് അതിലും കൂടുതൽ വരണം അത്രമാത്രം ക്രൂരതയല്ലേ ചെയ്തതെന്ന്. സിനിമകൾ മാത്രം കണ്ടാണ് ബാലേട്ടനെ അവർ വിലയിരുത്തിയത്-ഇതായിരുന്നു വില്ലൻ വേഷം ഉപേക്ഷിക്കാൻ ക്യാപ്ടൻ രാജു പറഞ്ഞ കാരണം.
ബാലൻ കെ നായർ, കെ.പി ഉമ്മർ തുടങ്ങിയവരെപ്പോലുള്ള നല്ല വ്യക്തികളെ ഇനി നമുക്ക് കിട്ടില്ല. അവരൊക്കെ നല്ല നടന്മാരും നല്ല മനുഷ്യരുമായിരുന്നു. രണ്ടുപേരും സിനിമ ഭരിച്ച വില്ലന്മാർ ആയിരുന്നു. ഇതൊക്കെയാണ് നെഗറ്റീവ് കഥാപാത്രങ്ങളിൽ നിന്ന മാറി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചതെന്നും ക്യാപ്ടൻ രാജു വിശദീകരിച്ചിട്ടുണ്ട്. നാടോടിക്കാറ്റിലെ പവനായി മരിക്കുന്നുണ്ട്. ടവറിൽ നിന്ന് വീണ്. 2012 ൽ മിസ്റ്റർ പവനായി 99.99 എന്ന സിനിമ ക്യാപ്ടൻ രാജു എടുത്തു. അത് ഇതുവരെ റിലീസ് ആയിട്ടില്ല. നിർമ്മാതാവിന് മറ്റെന്തൊക്കെയോ താൽപര്യങ്ങളുണ്ട്. എന്റെ കടമ നിർവഹിച്ചു കഴിഞ്ഞുവെന്നാണ് ക്യാപ്ടൻ രാജു വിശദീകരിക്കുന്നത്.
ഇനി റിലീസ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇതാ ഒരു സ്‌നേഹഗാഥയാണ്. വിക്രം, ലൈല എന്നിവരാണ് ആ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വിക്രം ഇന്ന് ഒരുപാട് വളർന്നുപോയി. വളരെ സന്തോഷം തോന്നുന്നുണ്ടെന്നും പ്രതികരിച്ചു.