- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനിൽ കാർബോംബ് സ്ഫോടനം; സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; 24 പേരെ പരിക്കുകളോടെ കണ്ടെത്തി; സ്ഫോടനം അരങ്ങേറിയത് രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഗസ്നിയിൽ; പൊട്ടിത്തെറി താലിബാന്റെ സ്വാധീന മേഖലയിൽ
ഗസ്നി: കാർബോംബ് സ്‌ഫോടനത്തിൽ അഫ്ഗാൻ സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഞായറാഴ്‌ച്ച രാവിലെ ഗസ്നി മേഖലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് വലിയ ആൾനാശം ഉണ്ടായത്.
31 മൃതദേഹങ്ങൾ സ്ഥിരീകരിച്ചു. 24 പേരെ മുറിവേറ്റ നിലയിൽ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഗസ്നി ആശുപത്രിയിലെ ഡയറക്ടർ ബാസ് മൊഹമ്മദ് ഹെമത് പറഞ്ഞു.
ഇസ്ലാമിക ഭീകരവാദി സംഘടന താലിബാനും സർക്കാരും തമ്മിൽ നിരന്തരം സായുധ ആക്രമണങ്ങൾ നടക്കുന്ന മേഖലയാണ്, രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഗസ്നി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദി സംഘടനകൾ ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല
മറുനാടന് ഡെസ്ക്
Next Story