- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്കും ലാലിനും സുരേഷ് ഗോപിക്കും കറങ്ങി നടക്കാൻ കാരവാൻ ഒരുങ്ങി തുടങ്ങി; ഇപ്പോൾ സൗരോർജ്ജത്തിൽ മാത്രം പ്രവർത്തിക്കുന്ന പഞ്ചനക്ഷത്ര വാഹനവും; ബിജു മാർക്കോസെന്ന വാഹനശിൽപ്പിയുടെ നേട്ടത്തിന്റെ കഥ
കോതമംഗലം: പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കാരവാൻ റെഡി. കോതമംഗലം തങ്കളത്തെ ഓജസ് ബോഡി ബിൽഡേഴ്‌സാണ് രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയും ഇതര ഭാഷകളിലെ സൂപ്പർ താരങ്ങളുടെയും മറ്റ് ഒട്ടേറെ പ്രമുഖരുടെയും കാരവാനുകൾ രൂപകൽപ്പന ചെയ്ത സ്ഥാപന ഉടമ ബിജു മർക്കോസ് ആണ് ഈ വാഹനത്തിന്റെയും ശില്പി.വിസ്മയിപ്പിക്കു സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കാരവനിൽ ഒരുക്കിയിരിക്കുത്. ഒരു കുടുബത്തിന് യാത്രചെയ്യുതിനും താമസ്സിക്കുന്നതിനും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് ഈ കാരവാൻ.ആഡംബര യാത്രാസൗകര്യങ്ങൾക്ക് പുറമെ ഒരു വീട്ടിൽ ഉണ്ടാകേണ്ട എല്ലാ ആധുനീക സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം കാരവനിലുണ്ട്.ഇവയെല്ലാം പ്രവർത്തിപ്പിക്കുതിന് വേണ്ട വൈദ്യുതി ലഭ്യമാക്കാൻ സോളാർ വൈദ്യുതി സംവിധാനമാണ് ്ഈ കാരവാനിൽ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ കാരവനാണിത്.തങ്കളത്തെ ഓജസിലാണ് ഈ അത്യാധുനീക കാരവൻ സജ്ജമാകുത്.സൂപ്പർ താരങ്ങൾക്കടക്കം കാരവൻ രൂപകൽ
കോതമംഗലം: പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കാരവാൻ റെഡി. കോതമംഗലം തങ്കളത്തെ ഓജസ് ബോഡി ബിൽഡേഴ്‌സാണ് രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയും ഇതര ഭാഷകളിലെ സൂപ്പർ താരങ്ങളുടെയും മറ്റ് ഒട്ടേറെ പ്രമുഖരുടെയും കാരവാനുകൾ രൂപകൽപ്പന ചെയ്ത സ്ഥാപന ഉടമ ബിജു മർക്കോസ് ആണ് ഈ വാഹനത്തിന്റെയും ശില്പി.വിസ്മയിപ്പിക്കു സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കാരവനിൽ ഒരുക്കിയിരിക്കുത്.
ഒരു കുടുബത്തിന് യാത്രചെയ്യുതിനും താമസ്സിക്കുന്നതിനും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് ഈ കാരവാൻ.ആഡംബര യാത്രാസൗകര്യങ്ങൾക്ക് പുറമെ ഒരു വീട്ടിൽ ഉണ്ടാകേണ്ട എല്ലാ ആധുനീക സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം കാരവനിലുണ്ട്.ഇവയെല്ലാം പ്രവർത്തിപ്പിക്കുതിന് വേണ്ട വൈദ്യുതി ലഭ്യമാക്കാൻ സോളാർ വൈദ്യുതി സംവിധാനമാണ് ്ഈ കാരവാനിൽ ഒരുക്കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ആദ്യ കാരവനാണിത്.തങ്കളത്തെ ഓജസിലാണ് ഈ അത്യാധുനീക കാരവൻ സജ്ജമാകുത്.സൂപ്പർ താരങ്ങൾക്കടക്കം കാരവൻ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചുനൽകിയിട്ടുള്ള ബിജു മർക്കോസാണ് സോളാർ എനർജികൂടി ഉപയോഗപ്പെടുത്താവുന്ന കാരവന്റെയും ശില്പി.
കാരവന്റെ മുകൾ തട്ടിലാണ് സോളാർ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നത്.എ.സി,വാഷിങ് മെഷൻ,ടെലിവിഷൻ തുടങ്ങി എല്ലാ ഉപകരണങ്ങളും തുടർച്ചയായി എട്ട്മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വൈദ്യുതി സോളാർ സംവിധാനത്തിൽ നിവന്നും ലഭിക്കുമെന്ന് ് ബിജു മർക്കോസ് പറഞ്ഞു.സോളാർ എനർജി മാത്രമല്ല,ജനറേറ്റർ,കെ.എസ്.ഇ.ബി വൈദ്യുതി,വാഹനത്തിൽ നിന്നുതന്നെയുള്ള വൈദ്യുതി എിവയെല്ലാം ഉപയോഗപ്പെടുത്താനും സംവിധാനമുണ്ട്.
വയനാട് സ്വദേശിക്ക് വേണ്ടിയാണ് ഈ അത്യാധുനീക കാരവൻ പൂർത്തിയായി വരുന്നത്.ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഓരോ കാരവനും രൂപകൽപ്പന ചെയ്യുതെന്ന് ബിജു മർക്കോസ് പറഞ്ഞു.
ഓരോ ഉപഭോക്താവിന്റേയും വ്യത്യസ്ഥ ആവശ്യങ്ങളും ആശയങ്ങളും പരിഗണിക്കും.കാരവന്റേയും മറ്റ് ആഡംബരയാത്രയാനങ്ങളുടേയും രൂപകൽപ്പനയിൽ ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന എഞ്ചിനീയറാണ് ബിജു മർക്കോസ്.വർഷങ്ങളുടെ പരിചയവും ഈ രംഗത്തുണ്ട്.