സ്‌കോട്ടിഷ് ഇന്റർനാഷണൽ എയർഷോ നടക്കുന്നതിനിടെ ആയിരക്കണക്കിനാളുകളുടെ മുന്നിൽ വച്ച് 18കാരിയായ ലിസ മില്ലെറെന്ന സ്‌കൂൾ വിദ്യാർത്ഥിനി 60കാരനായ കെയർ ടേക്കർ ജിം കെറിനോട് വിവാഹാഭ്യർത്ഥന നടത്തിയത് വൻ വാർത്തയാകുന്നു.വുഡ്ഫാമിലെ ഈസ്റ്റ് റെൻഫ്ര്യൂഷെയറിലുള്ള വുഡ്ഫാം ഹൈയിലെ സ്‌കൂളിൽ ലിസ പഠിക്കുന്ന കാലത്ത് ജിം അവിടെ കെയർടേക്കറായിരുന്നുവെന്നും അന്ന് മുതലേ ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് പെൺകുട്ടി പരസ്യമായി വിവാഹാഭ്യർത്ഥന നടത്തിയിരിക്കുന്നത്. ജിമ്മിന്റെ 32 കാരിയായ മകൾ ഈ വിവാഹാഭ്യർത്ഥന കേട്ട് ബഹളം വച്ച് അലമ്പുണ്ടാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബർ മുതൽ ഇവർ പരസ്പരം അടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

താനും ലിസയും തമ്മിലുള്ള എൻഗേജ്മെന്റ് നടന്നുവെന്ന് വ്യക്തമാക്കി ജിം സോഷ്യൽ മീഡിയയിൽ പോസ്റ്റുമിട്ടിരുന്നു. ഇതിന് 2000ത്തോളം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ആയിരക്കണക്കിന് പേരുടെ മുന്നിൽ വച്ച് ലിസ വിവാഹാഭ്യർത്ഥന നടത്തിയത് നിരവധി പേരാ ക്രോധാകുലരാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഏറ്റവും കൂടുതൽ ബഹളം വച്ചിരിക്കുന്നത് ജിമ്മിന്റെ മകളായ 32കാരി അലിൻ കെറാണ്.തനിക്കും കുടുംബത്തിനും ഇത് കനത്ത അപമാനമാണിത് വരുത്തി വച്ചിരിക്കുന്നതെന്നാണ് അവർ പ്രതികരിച്ചിരിക്കുന്നത്.

ഇവർ തമ്മിൽ കഴിഞ്ഞ ആഴ്ച വെസ്റ്റ് എഫ്എം റേഡിയോ സ്റ്റേഷനിൽ ഇന്റർവ്യൂവിനുമെത്തിയിരുന്നു. അയിർ ബീച്ചിലിരിക്കുമ്പോൾ ലിസ കെറിനോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ അവർ അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.താൻ കെറിനെ വളരെയധികം സ്നേഹിക്കുന്നുവെന്നും അതിനാൽ തന്നെ വിവാഹം ചെയ്യുമോയെന്നും ലിസ ചോദിച്ചതിന് മറുപടിയായി ജിം അതിന് സന്തോഷത്തോടെ സമ്മതം നൽകുന്നുണ്ട്. തുടർന്ന് അവർ പരസ്പരം ചുംബിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലാസ്‌കോയിലെ തോൺലിബാങ്ക് സ്വദേശിയാണ് യുവതി.ലിസയുടെ 18ാം ജന്മദിനത്തിന്റെ അന്നാണ് അവരുടെ ബന്ധം ആരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

കെറിന്റെ ഈ ബന്ധമറിഞ്ഞതിനെ തുടർന്ന് തങ്ങൾ അദ്ദേഹത്തെ മാർച്ചിൽ ജോലിയിൽ നിന്നും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്തിരുന്നുവെന്നാണ് ബിഎഎം കൺസ്ട്രക്ട് യുകെ പ്രതികരിച്ചിരിക്കുന്നത്. കെർ തന്റെ ആദ്യ ഭാര്യ മാറിയോണിനെ ഡിവോഴ്സ് ചെയ്തത് മുതൽ ഇവർ വളരെയധികം അടുത്താണ് കഴിയുന്നതെന്ന് ഇരുവരോടും അടുത്ത ഉറവിടം വെളിപ്പെടുത്തുന്നു. ഈ ബന്ധം തുടങ്ങിയതിന് ശേഷം ലിസ സ്‌കൂളിൽ പോക്ക് നിർത്തിയെന്നും സൂചനയുണ്ട്. ഈ ബന്ധത്തിന് ലിസയുടെ കുടുംബം പിന്തുണയേകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.