- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽനിന്നുള്ള യാത്രയിൽ വിമാനത്തിൽവച്ച് ഹൃദയാഘാതം സംഭവിച്ച് മരിച്ച സ്റ്റാർവാർ നടി കാരി ഫിഷറിനെ ഹോളിവുഡിന് മറക്കാനാവില്ല; മദ്യവും മയകക്കുമരുന്നും പുരുഷനും ഭ്രമിപ്പിച്ച ഒരു ജീവിതകഥ
ലണ്ടനിൽനിന്ന് ലോസെയ്ഞ്ചൽസിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽവച്ച് കടുത്ത ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോളിവുഡ് നടി (60) നാലുദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പത്തുമിനിറ്റോളം ശ്വാസം നിലച്ചുപോയ ഇവർക്ക് വിമാനത്തിൽ യാത്രചെയ്തിരുന്ന ഒരു നഴ്‌സാണ് പ്രഥമശുശ്രൂഷ നൽകിയത്. നാലുദിവസമായി ലോസെയ്ഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവർ മരണവുമായി പോരാടിയത്. അബോധാവസ്ഥയിലാണ് കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ബോധം വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ലെന്ന് കുടുംബത്തിന്റെ സിമോൺ ഹാൾസ് പറഞ്ഞു. ഹോളിവുഡിലെ ഇതിഹാസ താരങ്ങളായ ഡെബ്ബി റെയ്‌നോൾഡ്‌സിന്റെയും എഡ്ഡി ഫിഷറുടെയും മകളാണ് കാരി ഫിഷർ. 84-കാരിയായ ഡെബ്ബിയും 24-കായിയ മകൾ ബില്ലി ഫോർഡും മരണസമയത്ത് കാരിക്കടുത്തുണ്ടായിരുന്നു. സ്റ്റാർ വാർ സിനിമകളിൽ ലെയ്‌ല രാജകുമാരിയായി പ്രത്യക്ഷപ്പെട്ട കാരി, സിനിമാ ലോകത്ത് തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. തന്റെ പുസ്തകത്തിന്റെ പ്രചരണാർഥമ
ലണ്ടനിൽനിന്ന് ലോസെയ്ഞ്ചൽസിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽവച്ച് കടുത്ത ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോളിവുഡ് നടി (60) നാലുദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പത്തുമിനിറ്റോളം ശ്വാസം നിലച്ചുപോയ ഇവർക്ക് വിമാനത്തിൽ യാത്രചെയ്തിരുന്ന ഒരു നഴ്‌സാണ് പ്രഥമശുശ്രൂഷ നൽകിയത്. നാലുദിവസമായി ലോസെയ്ഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവർ മരണവുമായി പോരാടിയത്.
അബോധാവസ്ഥയിലാണ് കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ബോധം വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ലെന്ന് കുടുംബത്തിന്റെ സിമോൺ ഹാൾസ് പറഞ്ഞു. ഹോളിവുഡിലെ ഇതിഹാസ താരങ്ങളായ ഡെബ്ബി റെയ്‌നോൾഡ്‌സിന്റെയും എഡ്ഡി ഫിഷറുടെയും മകളാണ് കാരി ഫിഷർ. 84-കാരിയായ ഡെബ്ബിയും 24-കായിയ മകൾ ബില്ലി ഫോർഡും മരണസമയത്ത് കാരിക്കടുത്തുണ്ടായിരുന്നു. സ്റ്റാർ വാർ സിനിമകളിൽ ലെയ്‌ല രാജകുമാരിയായി പ്രത്യക്ഷപ്പെട്ട കാരി, സിനിമാ ലോകത്ത് തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്.
തന്റെ പുസ്തകത്തിന്റെ പ്രചരണാർഥമാണ് കാരി ലണ്ടനിലേക്ക് പോയിരുന്നത്. പ്രിൻസസ് ആൻഡ് ദ ഡയറിസ്റ്റ് എന്ന പുസ്തകം സിനിമാ ലോകത്തുനിന്നുള്ള അനുഭവക്കുറിപ്പുകളാണ്. ഹോളിവുഡ് ദമ്പതിമാരുടെ മകളായി 1956-ൽ ജനിച്ച കാരി, പൊടുന്നനെ പ്രശസ്തിയിലേക്ക് കുതിച്ചുകയറി താരമാവുകയായിരുന്നു. മദ്യവും മയക്കുമരുന്നും ആയിരുന്നു തുടക്കത്തിൽ അവരുടെ ജീവിതത്തെ നയിച്ചത്. നടന്മാരായ ഡാൻ അയ്‌ക്രോയ്ഡുമായുള്ള പ്രണയശേഷം പോൾ സിംസണെ വിവാഹം കഴിച്ചെങ്കിലും വൈകാതെ പിരിഞ്ഞു. പിന്നീട് ബ്രയൻ ലോർഡിനെ വിവാഹം ചെയ്തു. ഈ വിവാഹത്തിലെ മകളാണ് ബില്ലി.
ഷാംപൂ എന്ന സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ അവർ, 19-ാം വയസ്സിൽ സ്റ്റാർ വാർ സിനിമയിൽ പ്രത്യക്ഷപ്പെട്ടു. വൂഡി അലന്റെ ഹന്ന ആൻഡ് ഹെർ സിസ്റ്റേഴ്‌സ്, വെൻ ഹാരി മെറ്റ് സാലി തുടങ്ങിയ സിനിമകളും കാരിയെ പ്രശസ്തയാക്കി. ഇതിനകം എഴുത്തിന്റെ ലോകത്തും അവർ ശ്രദ്ധേയയായി. പോസ്റ്റ് കാർഡ്‌സ് ഫ്രം ദ എഡ്ജ് എന്ന നോവൽ പിന്നീട് സിനിമയുമായി. പ്രശസ്തയായ അമ്മയുടെ പ്രശസ്തയായ മകളുടെ കഥയാണ് ഈ നോവൽ പറയുന്നത്. മയക്കുമരുന്നിൽനിന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ പ്രമേയമാക്കിയ നോവൽ പെട്ടെന്നുതന്നെ ഏറെ പ്രശസ്തവുമായി.