- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി; സെപ്റ്റംബറിൽ ഉണ്ടായ സംഭവത്തിൽ മാനന്തവാടി രൂപതയിലെ വൈദികനെതിരെ കേസ് എടുക്കാൻ പൊലീസ്; കേസാകുമെന്ന് അറിഞ്ഞ് വൈദികൻ മുങ്ങിയതായി സൂചന
കൽപ്പറ്റ: മാനന്തവാടി രൂപതയെ വെട്ടിലാക്കി പുതിയ ആരോപണം. വൈദികനായിരുന്ന റോബിനെതിരെ കൊട്ടിയൂരിൽ ഉയർന്ന ആരോപണത്തിൽ നിന്ന് മുക്തരാകാത്ത രൂപതയ്ക്ക് തീർത്തും വെല്ലുവിളിയാണ് മറ്റൊരു ഫാദറിനെതിരായ ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പള്ളിമേടയിൽ വെച്ച് പുരോഹിതന് മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തത്. മാനന്തവാടി രൂപതയിൽ ജോലി ചെയ്യുമ്പോൾ ചുണ്ടക്കര പള്ളിയിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. സംഭവം നേരത്തെ അറിഞ്ഞിരുന്നതിനാൽ ജിനോ മാത്യുവിനെ മാനന്തവാടി രൂപതയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ എവിടെയാണെന്നതും പൊലീസിന് വ്യക്തമായ വിവരമില്ല. ഇയാൽ കേസ് ഭയന്ന് ഒളിവിൽ പോയെന്നാണ് സൂചന. രാജ്യം വിടാനുള്ള സാധ്യതയുമുണ്ട്. ഏതായാലും ജിനോ മേക്കാട്ടിനു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടങ്ങി കഴിഞ്ഞു. പീഡനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പെൺകുട്ടിയിൽ നിന്ന് മൊഴിയെക്കുകയായി
കൽപ്പറ്റ: മാനന്തവാടി രൂപതയെ വെട്ടിലാക്കി പുതിയ ആരോപണം. വൈദികനായിരുന്ന റോബിനെതിരെ കൊട്ടിയൂരിൽ ഉയർന്ന ആരോപണത്തിൽ നിന്ന് മുക്തരാകാത്ത രൂപതയ്ക്ക് തീർത്തും വെല്ലുവിളിയാണ് മറ്റൊരു ഫാദറിനെതിരായ ആരോപണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പള്ളിമേടയിൽ വെച്ച് പുരോഹിതന് മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തത്. മാനന്തവാടി രൂപതയിൽ ജോലി ചെയ്യുമ്പോൾ ചുണ്ടക്കര പള്ളിയിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.
സംഭവം നേരത്തെ അറിഞ്ഞിരുന്നതിനാൽ ജിനോ മാത്യുവിനെ മാനന്തവാടി രൂപതയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ എവിടെയാണെന്നതും പൊലീസിന് വ്യക്തമായ വിവരമില്ല. ഇയാൽ കേസ് ഭയന്ന് ഒളിവിൽ പോയെന്നാണ് സൂചന. രാജ്യം വിടാനുള്ള സാധ്യതയുമുണ്ട്. ഏതായാലും ജിനോ മേക്കാട്ടിനു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടങ്ങി കഴിഞ്ഞു.
പീഡനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പെൺകുട്ടിയിൽ നിന്ന് മൊഴിയെക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. പള്ളിമേടയിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. അതിന് ശേഷം പൊലീസിനോടും കുട്ടി പരാതി ആവർത്തിക്കുകയായിരുന്നു. തുടർന്നാണ് വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.