കൽപറ്റ: മഴകൊള്ളാതിരിക്കാൻ പള്ളിമേടയിലേക്ക് കയറി നിന്ന 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനായിരുന്ന റോബിൻ വടക്കംചേരി എന്ന നരാധമന്റെ വാർത്തകൾ മാധ്യമശ്രദ്ധയിൽനിന്ന് മാറുന്നതിന് മുമ്പ് വയനാട്ടിൽനിന്ന് വീണ്ടും വൈദികന്റെ പീഡനവാർത്തയെത്തി. ഇവിടേയും പ്രതിക്കൂട്ടിലാകുന്നത് മാനന്തവാടി രൂപതാ ബിഷപ്പിനെയാണ്. പ്രായപൂർത്തിയാകാത്തവർ പീഡിപ്പിക്കപ്പെട്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് വ്യവസ്ഥ. മെത്രാനായാലും അത് ചെയ്യണം.

എന്നാൽ പള്ളിമേടയിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ, മാനന്തവാടി രൂപതയിലെ ചുണ്ടക്കര പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ജിനോ മേക്കാട്ടിനെതിരെ (35) ഉയർന്ന ആരോപണം മെത്രാൻ പൊലീസിനെ അറിയിച്ചില്ല. കൊട്ടിയൂരിൽ റോബിനേയും രക്ഷിക്കാൻ മെത്രാൻ പലതും തുടക്കത്തിൽ മറച്ചുവച്ചു. ഈ സാഹചര്യത്തിലാണ് മാനന്തവാടി ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെതിരെ ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

ചുണ്ടക്കര പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ജിനോ മേക്കാട്ടിനെതിരെ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കേസെടുത്തത്. തന്നെ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തിയ പുരോഹിതൻ മോശമായി പെരുമാറുകയായിരുന്നുവെന്ന പ്‌ളസ്ടു വിദ്യാർത്ഥിനി നൽകിയ മൊഴിയെ തുടർന്നാണ് കേസ്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സായെങ്കിലും സംഭവം നടക്കുമ്പോൾ പ്രായപർത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്‌സോ) ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ കോടതിയിൽ പൊലീസ അപേക്ഷ നൽകിയിട്ടുണ്ട്.

പീഡിപ്പിച്ചതായി ജഡ്ജിയുടെ സാന്നിധ്യത്തിലും മൊഴി നൽകിയാൽ പോക്‌സോ പ്രകാരമാവും ഇയാൾക്കെതിരെ കേസ് ചുമത്തുക. പെൺകുട്ടി ചൂഷണത്തിനിരയായെന്ന് ദിവസങ്ങൾക്കു മുമ്പ് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ശിശു സംരക്ഷണ ഓഫിസർ ഷീബ മുംതാസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ജിനോക്കെതിരെ മൊഴി നൽകിയത്. ഈ മൊഴി ചൈൽഡ് പ്രൊട്ടക്ക്ഷൻ ഓഫിസ് ജില്ല പൊലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് പൊലീസ അന്വേഷണം നടത്തി ഞായറാഴ്ചയാണ് കേസ് എടുത്തത്. വൈദികൻ മോശമായി പെരുമാറിയെന്ന് പൊലീസിനു മുമ്പാകെയും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ സെപ്മ്പറ്റംബറിലാണ് പള്ളിമേടയിലേക്ക് വിളിപ്പിച്ച് പീഡന ശ്രമം നടന്നതായി കുട്ടി മൊഴി നൽകിയത്. അന്ന് ജിനോ മേക്കാട്ട് ചുണ്ടക്കര പള്ളിയിൽ അസി. വികാരിയായിരുന്നു. ഇയാൾ ഇപ്പോൾ മഹാരാഷയിലാണെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഇക്കാര്യമെല്ലാം ബിഷപ്പിനേയും വേണ്ടപ്പെട്ടവർ അറിയിച്ചിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല. കേസായപ്പോൾ ഭംഗിയായി കൈകഴുകുകയും ചെയ്തു. ഫാ. ജിനോ മേക്കാട്ടിന് നിലവിൽ മാനന്തവാടി രൂപതയുമായി ഒരു ബന്ധവും ഇല്ലന്നെ് രൂപത പി.ആർ.ഒ ജോസ് കൊച്ചറക്കൽ വാർത്താകുറിപ്പിൽ അറിയിച്ചു.

ഇത് രൂപതയെ രക്ഷിക്കാനാണ്. ബിഷപ്പിനെതിരെ കേസ് വരാതിരിക്കാനുള്ള തന്ത്രമായും വിലയിരുത്തുന്നു. ഫാ. ജിനോ മൂന്നു വർഷമായി മാനന്തവാടി രൂപതയിലെ വൈദികനായിരുന്നു. വൈദികവൃത്തിയിൽ തുടരാൻ താ3ൽപര്യമില്ലന്നെ് മാസങ്ങൾക്കുമുമ്പ് രൂപതമെത്രാനെ അറിയിച്ച് കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഇടവകയിൽനിന്ന് അദ്ദേഹം വീട്ടിലേക്ക് പോയി. പിന്നീട് പൂർണമായി മാറിനിൽക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദഹേത്തെ പൗരോഹിത്യവൃത്തിയിൽ നിന്ന് വിലക്കി രൂപതമെത്രാൻ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന് രൂപതയുമായി ബന്ധം ഇല്ലന്നെും പി.ആർ.ഒ കൂട്ടിച്ചേർത്തു.