- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർമാരുടെ എതിർപ്പ് രൂക്ഷമായപ്പോൾ മന്ത്രി കെ സി ജോസഫ് പൊലീസിനെ ഉപയോഗിച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു; ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസ്: പ്രതിചേർക്കപ്പെട്ട യുവാവിനൊപ്പം പരമാവധി പേർ പൊലീസ് സ്‌റ്റേഷനിലേക്ക്
കണ്ണൂർ: അമേരിക്കൻ തിരഞ്ഞെടുപ്പ് മോഡലിൽ പാർട്ടികൾക്കുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഹിതപരിശോധനയുടെ മോഡൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായാൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും സിറ്റിങ് എംഎൽഎ കെ സി ജോസഫ് പണ്ടേ പടിക്ക് പുറത്താകുമെന്നത് ഉറപ്പാണ്. അത്രയ്ക്കുണ്ട് ഇരിക്കൂർ മണ്ഡലത്തിൽ കെ സി ജോസഫിനെതിരായ പ്രതിഷേധം. 35 കൊല്ലത്തോളം എംഎൽഎ ആയിരുന്നുന്നിട്ടും മണ്ഡലത്തിന് വേണ്ടി കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാത്ത കോൺഗ്രസ് നേതാവെന്നാണ് ഇവിടുത്തെ വോട്ടർമാർ കെ സി ജോസഫിനെ ഇപ്പോൾ കാണുന്നത്. ജോസഫിന് പകരം സ്വന്തം നാട്ടുകാരനായ ഒരു പുതുമുഖം സ്ഥാനാർത്ഥിയാകണമെന്ന് ഇവർ ആഗ്രഹിക്കുകയും ചെയ്തു. സജീവ് ജോസഫിന്റെ പേര് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തത്തിൽ ജോസഫ് വീണ്ടും സഥാനാർത്ഥിയായി. എന്നാൽ, അനുദിനം പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കെ സി ജോസഫിന്റെ വിജയപ്രതീക്ഷ മങ്ങുകയാണ്. ഇരിക്കൂറിലെ യുവാക്കളായ വോട്ടർമാർ ഒന്നടങ്കം കെ സി വേണ്ട എന്ന അഭിപ്രായത്തിലാണ്. ഈ അഭിപ്രായം സോഷ്യൽ മീഡിയയ
കണ്ണൂർ: അമേരിക്കൻ തിരഞ്ഞെടുപ്പ് മോഡലിൽ പാർട്ടികൾക്കുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഹിതപരിശോധനയുടെ മോഡൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായാൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും സിറ്റിങ് എംഎൽഎ കെ സി ജോസഫ് പണ്ടേ പടിക്ക് പുറത്താകുമെന്നത് ഉറപ്പാണ്. അത്രയ്ക്കുണ്ട് ഇരിക്കൂർ മണ്ഡലത്തിൽ കെ സി ജോസഫിനെതിരായ പ്രതിഷേധം. 35 കൊല്ലത്തോളം എംഎൽഎ ആയിരുന്നുന്നിട്ടും മണ്ഡലത്തിന് വേണ്ടി കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാത്ത കോൺഗ്രസ് നേതാവെന്നാണ് ഇവിടുത്തെ വോട്ടർമാർ കെ സി ജോസഫിനെ ഇപ്പോൾ കാണുന്നത്. ജോസഫിന് പകരം സ്വന്തം നാട്ടുകാരനായ ഒരു പുതുമുഖം സ്ഥാനാർത്ഥിയാകണമെന്ന് ഇവർ ആഗ്രഹിക്കുകയും ചെയ്തു. സജീവ് ജോസഫിന്റെ പേര് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തത്തിൽ ജോസഫ് വീണ്ടും സഥാനാർത്ഥിയായി. എന്നാൽ, അനുദിനം പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കെ സി ജോസഫിന്റെ വിജയപ്രതീക്ഷ മങ്ങുകയാണ്.
ഇരിക്കൂറിലെ യുവാക്കളായ വോട്ടർമാർ ഒന്നടങ്കം കെ സി വേണ്ട എന്ന അഭിപ്രായത്തിലാണ്. ഈ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ അവർ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. മണ്ഡലത്തിൽ എത്രത്തോളും കെ സി വിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവുകളായിരുന്നു ഫേസ്‌ബുക്കിലെ പ്രതിഷേധങ്ങൾ. നേതാക്കൾ രംഗത്തിറങ്ങി ശാന്തമാക്കാൻ തുനിഞ്ഞെങ്കിലും മണ്ഡലത്തിൽ ഒന്നും ശമിക്കുന്ന മട്ടില്ല. സ്ഥാനാർത്ഥിയെ മാറ്റാൻ ഇനിയും സമയുമുണ്ടെന്നാണ് അവരുടെ വാദം. ഒരു തരത്തിലും എതിർപ്പിനെ അതിജീവിക്കാൻ കഴിയാതെ വന്നതോടെ മന്ത്രിയെന്ന പവറും പൊലീസിനെയും ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കെ സി ജോസഫിന്റെ ശ്രമം.
പ്രതിഷേധക്കാരുടെ വായ് തുന്നിക്കെട്ടാൻ വേണ്ടി സ്ഥാനാർത്ഥിത്വത്തിന് എതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനായ യുവാവിനെതിരെ പൊലീസിൽ പരാതിയുമായി രംഗത്തെത്തിയിരിക്കയാണ് മന്ത്രി കെ സി ജോസഫ് അനുകൂലികൾ. ഉളിക്കൽ മണ്ഡപ പറമ്പിലെ ഇടച്ചേരിയില് ബിനോയി(42)ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഉളിക്കൽ പൊലീസ് സ്‌റ്റേഷനിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നത്. ഉളിക്കൽ പഞ്ചായത്തിലെ തേർമലയിൽ മരണവീട് സന്ദർശിച്ച് മടങ്ങിയപ്പോൾ കെ സി ജോസഫിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. കുടിവെള്ള പ്രശ്‌നത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയെ തടഞ്ഞത്. എന്നാൽ, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തെറ്റാണെന്നും കാണിച്ചാണ് കെ സി അനുകൂലികളായ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്.
എസ്‌പി ഓഫീസിൽ നൽകിയ പരാതിയാണ് ഇപ്പോൾ പൊലീസ് സ്‌ററേഷന്റെ പരിധിയിൽ എത്തിയിരിക്കുന്നത്. കെ സി ജോസഫിനെതിരെ അതിരൂക്ഷമായ സോഷ്യൽ മീഡിയ പ്രചരണം നടക്കുന്നുണ്ട്. കെ സിയെ വേണ്ട എന്ന വിധത്തിലുള്ള ഫേസ്‌ബുക്ക് പേജുകളിൽ പതിനായിരങ്ങൾ അംഗങ്ങളാണ് താനും. ഇവരെല്ലാം തന്നെ കെസിയുടെ വികസന വാദങ്ങളെ തള്ളിയുള്ള ചർച്ചകളാണ് ഇവിടെ കെസി വീണ്ടും മത്സരിക്കരുതെന്നും അഭിപ്രായങ്ങൽ നിറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കെ സി ജോസഫ് കോൺഗ്രസ് അനുകൂലി കൂടിയായ യുവാവിനെതിരെ കേസ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വ്യാജ വാർത്ത ചമച്ചുവെന്നാരോപിച്ച് ഐപിസി 171 ജി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഐപിസി 153 എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിനോയിക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ എങ്ങനെ ഇത്തരം വകുപ്പുകൾ ചുമത്തുമെന്നതാണ് ചോദ്യം. സ്ഥാനാർത്ഥിക്കെതിരായ ഒരു പ്രതിഷേധ പോസ്റ്റിന്റെ പേരിൽ എങ്ങനെ നടപടി എടുക്കുമെന്ന ചോദ്യം പൊലീസിനെയും വലയ്ക്കുന്നുണ്ട്. ഉളിക്കൽ പൊലീസിന്റെ പരിഗണനയിലെയാണ് കേസിപ്പോൾ. ''എസ് പി ഫോർവേഡ് ചെയ്തു തന്ന ഒരു കേസാണിത്. കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുകയാണ് പൊലീസിന്റെ ഡ്യൂട്ടി. പോസ്റ്റ് ഇട്ടത് ആരോപിതൻ ആണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച ശേഷം മാത്രമേ കേസ് നിലനിൽക്കുമോ എന്നത് തീരുമാനിക്കുകയുള്ളൂ''- ഉളിക്കൽ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.
അതേസമയം ഫേസ്‌ബുക്ക് പോസ്റ്റിന്റ പേരിൽ യുവാവിനെതിരെ കേസെടുത്ത നടപടിക്കെതിരെ യുവാക്കൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കയാണ്. കെ സിയെ എതിർക്കുന്നവരെയെല്ലാം കേസിൽ കുടുക്കാനുള്ള നീക്കമാണ് മന്ത്രി നടത്തുന്നത് എന്നതാണ് ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകർക്കിടയിലെയും പൊതുവികാരം. കൂടാതെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കോടതിയലക്ഷ്യ കേസിൽ പെട്ട് മാപ്പുപറഞ്ഞു തടിയൂരിയ വ്യക്തിത്വമാണ് മന്ത്രിയുടേത്. അങ്ങനെയുള്ള മന്ത്രി തനിക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ പരാതിയുമായി രംഗത്തെത്തിയതിൽ എന്ത് ധാർമ്മികതയാണ് ഉള്ളതെന്നാണ് പ്രവർത്തകരുടെ ചോദ്യം.
അതുകൊണ്ട് തന്നെ കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിനൊപ്പം നൂറ് കണക്കിന് പേർ പൊലീസ് സ്‌റ്റേഷനിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ബിനോയിക്കെതിരെ കേസെടുത്തെങ്കിൽ സമാനമായ കുറ്റം ചെയ്ത പതിനായിരങ്ങൾ ഉണ്ട്. അതുകൊണ്ട് തങ്ങൾക്കെതിരെയും കേസെടുക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഇങ്ങനെ വരുന്നതോടെ എന്തു നടപടി എടുക്കണമെന്ന് പൊലീസും ആശയക്കുഴപ്പത്തിലാണ്.
കഴിഞ്ഞ ദിവസം കെ സി ജോസഫിനെ വികസന നായകനാക്കി മുഖ്യമന്ത്രി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലും കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. കെസി ജോസഫിനെ ഇരിക്കൂറിന് വേണ്ടെന്ന് പറഞ്ഞ് നിരവധി പേർ കമന്റുകൾ ഇട്ടു. വികസന നായകനാണെങ്കിൽ സ്വന്തം നാട്ടിൽ പോയി മത്സരിക്കട്ടെ, അല്ലാതെ, ഒരുവാടക വീടു പോലുമില്ലാത്ത കെ സി ഇരിക്കൂറിൽ വേണ്ടെന്നുമായിരുന്നു കമന്റുകൾ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് 'പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന അർത്ഥത്തിൽ 'ഇരിക്കൂർ ഹു വിൽ ബെൽ ദ കാറ്റ്' എന്ന ഫെയ്ബൂക്ക് കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്. കെസി ജോസഫിനെതിരായ പ്രചരണമാണ് ഈ കൂട്ടായ്മയിൽ നടക്കുന്നത്. ഇത് കൂടാതെ മറ്റ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും കെ സി ജോസഫ് വിരുദ്ധ പ്രചചരണം ശക്തമാണ്. കെസി വിരുദ്ധർ കഴിഞ്ഞ ദിവസം ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് എആർ അബ്ദുൾഖാദറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും പിന്മാറാഞ്ഞതിനാൽ എ ആർ അബ്ദുൾ ഖാദറിനെ ആറു വർഷത്തേക്ക് ഡിസിസി പുറത്താക്കുകയും ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സജീവ് ജോസഫിന്റെ പേരാണ് ഇരിക്കൂറിൽ ഇത്തവണ കെപിസിസിയുടെ സാധ്യതാ പട്ടികയിലുണ്ടായിരുന്നു. മികച്ച പ്രതിച്ഛായയുള്ള സജീവിനെ ഒഴിവാക്കിയതാണ് അദ്ദേഹത്തിന്റെ അനുയായികളിലും ബഹുഭൂരിപക്ഷം കോൺഗ്രസുകാർക്കിടയിലും പ്രതിഷേധം ഉയർത്തിയത്. ഇപ്പോൾ എതിർക്കുന്നവരെ കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ അതിലേറെ എതിർപ്പാണ് ഉയരുന്നതും.