തിരുവനന്തപുരം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മൂന്ന് വർഷം മുൻപ് 56 ദിവസം ജയിലിൽ കഴിഞ്ഞയാൾക്കെതിരെ പരാതിയുമായി ഇപ്പോൾ അമ്മയും. അന്ന് കുട്ടിയുടെ അമ്മയുടെ സഹാദരനാണ് ഗർഭത്തിന് ഉത്തവാദിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പായിച്ചിറ നവാസ് ജയിൽ മോചിനായത്. ഇതേ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പായിച്ചിറ നവാസിനെ തേടിയുള്ള യാത്രയിലാണ് പൊലീസ് ഇപ്പോൾ.

സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നവാസ് വിളിച്ച് വരുത്തുകയായിരുന്നുവെന്നും പിന്നീട് മെഡിക്കൽ കോളേജിലെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിക്കുകയും പിന്നെ കുറച്ച് പണവും സൗദിയിൽ നിന്നും കൊണ്ട് വന്ന ചില സാധനങ്ങളുമായി നവാസ് കടന്നുകളയുകയായിരുന്നുവെന്നുമാണ് യുവതി മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ഗിരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

പുത്തൻ തോപ്പ് സ്വദേശിയായ 45 കാരിയാണ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. പരാതി ഇങ്ങനെ: ഭർത്താവുമായി ഏറെ നാളായി പിണക്കത്തിലായിരുന്ന താനുമായി 2013ലാണ് നവാസ് പരിചയത്തിലായത്. വിവാഹ വാഗ്ദാനം നൽകി മതം മാറ്റി ഒന്നര വർഷം മുമ്പ് ഗൾഫിലേക്ക് അയച്ചു. ഗൾഫിലായിരിക്കുമ്പോഴും ഫോൺ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും ബന്ധം പുലർത്തിയിരുന്ന നവാസ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ ജനുവരി 17ന് നാട്ടിലേക്ക് വിളിച്ചുവരുത്തി. എയർ പോർട്ടിൽ നിന്ന് കാറിൽ കയറ്റി മെഡിക്കൽ കോളേജിന് സമീപത്തെ ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിപ്പിച്ചു. അവിടെ വച്ച് പീഡനത്തിനിരയാക്കിയശേഷം അടുത്തദിവസം വാടക വീട് തരപ്പെടുത്തി അവിടേക്ക് കൊണ്ടുപോയെന്നും പാരതിയിൽ പറയുന്നു.

ഒരുലക്ഷം രൂപയും രണ്ട് മൊബൈൽഫോണുകളും ഇലക്ട്രോണിക് സാധനങ്ങളുമായി നവാസ് കടന്നുകളയുകയും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നുമാണ് പരാതിയിലെ ആരോപണം. പരാതിയിൽ പറയുന്ന സംഭവങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ലോഡ്ജിൽ റൂമെടുത്ത് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളും വിമാനത്താവളത്തിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങളും യുവതി കൊണ്ടുവന്ന ലഗേജുകളുടെ വിശദാംശങ്ങളും ശേഖരിച്ച് കോടതി മുഖാന്തിരം മൊഴി രേഖപ്പെടുത്തിയശേഷമേ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.

ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ വിജിലൻസ് കേസ് കൊടുത്ത് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് നവാസ് പായിച്ചിറ. പാറ്റൂർ ഭൂമി തട്ടിപ്പ്, ബാർ കോഴ, അനൂപ് ജേക്കബിനെതിരെയാ ആരോപണങ്ങൾ, ചീഫ് സെക്രട്ടറിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്, ടോം ജോസിനെതിരായ നീക്കങ്ങൾ-ഇങ്ങനെ പലതും പായിച്ചറ നവാസ് നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ബിനാമിയാണെന്ന് പോലും വാദമെത്തി. ഇത്തരത്തിലൊരു വ്യക്തിക്കെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതി പീഡന പരാതി നൽകിയത്. തന്നെ ഹോട്ടലിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. യുകെയിൽ ജോലിയുണ്ടായിരുന്ന യുവതിയും നവാസ്പായിച്ചിറയുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് മകളുടെ ഗർഭത്തിലെ ഇയാളുടെ ജയിൽവാസം.

പൊലീസ് ഈ പരാതിയിൽ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് യുവതിയുമായുള്ള ബന്ധം നവാസ് പായിച്ചിറ മറുനാടനോട് തുറന്ന് സമ്മതിച്ചത്. യുവതിയും നവാസും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത് 2013 മെയ് മാസം 20നാണ്. അന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി എത്തിയതായിരുന്നു യുവതി. യുകെയിൽ ജോലി ചെയ്യുകായിരുന്നുവെന്നും ഇപ്പോൾ നാട്ടിൽ തിരികെയെത്തിയശേഷം ഭർത്താവിന്റേയും അയാളുടെ വീട്ടുകാരുടേയും പീഡനം സഹിക്കാൻ വയ്യാതെ പരാതി നൽകാനെത്തിയതാണെന്നും നിയമ സഹായങ്ങൾ ചെയ്യണമെന്നും പറഞ്ഞാണ് യുവതി തന്നെ പരിചയപ്പെട്ടത്. തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും കേസിൽ നിയമസഹായം ചെയ്താൽ നവാസിനെ യുകെയിലേക്ക് കൊണ്ട് പോകാമെന്നും വാഗ്ദാനം നൽകിയായിരുന്നു പരിചയപ്പെട്ടത്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ മകൾ ഗർഭിണിയായി. യുവതിയുടെ ഭർത്താവിന്റെ അമ്മ നവാസിനും യുവതിക്കുമെതിരെ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാസ് 56 ദിവസവും യുവതി 95 ദിവസവും ജയിലിൽ കിടന്നത്. കേസിൽ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ യുവതി കുവൈറ്റിലേക്ക് പോവുകയായിരുന്നു. യുവതിയുടെ സഹായത്തോടെയാണ് നവാസ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു ഭർത്തൃ വീട്ടുകാരുടെ പരാതി. നവാസ് ജയിലിലായിരിക്കെ തന്നെ പെൺകുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിലാണ് പീഡനത്തിനും ഗർഭത്തിനും ഉത്തരവാദി കുട്ടിയുടെ അമ്മാവൻ തന്നെയാണെന്ന് തെളിഞ്ഞത്. ഇതോടെ നവാസ് ജയിൽ മോചിതനായത്.

പിന്നീട് യുവതിയും ജയിൽ മോചിതയാവുകയും എറണാകുളത്ത് ജോലിക്ക് പോവുകയുമായിരുന്നു. അവിടെ യുവതി ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലി ചെയ്യവെ തന്റെ വസ്ത്രധാരണത്തിനെതിരെ പരാതി പറഞ്ഞ ഷോറൂം മാനേജർക്കെതിരെയും പരാതി നൽകിയിരുന്നു. ഷോറൂമിലെ ഒരു മുറിയിൽ വച്ച് മാനേജർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കൊച്ചി ഹാർബർ പൊലീസ് സ്റ്റേറ്റേഷനിൽ യുവതി നൽകിയ പരാതി. സമാനമായ രീതിയിൽ തിരുവനന്തപുരം കണിയാപുരം സ്വദേശിയായി ഷാനവാസിനും കുടുബത്തിനെതിരെയുംം ഇവർ പരാതി നൽകിയിരുന്നു. പിന്നീട് കഠിനംകുളം എസ്ഐ, എഎസ്ഐ എന്നിവർക്കെതിരെയും കഴക്കൂട്ടത്തെ മുൻ സിഐക്കെതിരെയും പരാതി നൽകിയിട്ടുണ്ട-നവാസ് വിശദീകരിച്ചും

നിയമ സഹായങ്ങൾ ചെയ്ത് നൽകിയ ശേഷം നല്ല സൗഹൃദമാണ് ഇവർ താനുമായി സ്ഥാപിച്ചിരുന്നതെന്ന് നവാസ് പറയുന്നു. നാട്ടിൽ തനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന വിവരങ്ങൾ പറയുമ്പോൾ എടാ ഞാൻ വന്നിട്ടേ നീ കെട്ടാവു എനിക്ക് നിന്റെ കല്യാണം കാണണം കേട്ടോ തുടങ്ങിയവയായിരുന്നു യുവതിയുടെ മറുപടികളെന്ന് നവാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇപ്പോൾ താൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നൽകുന്നതിന് മുൻപായി തന്നെയും തന്റെ മാതാ പിതാക്കളേയും ഇവർ നിരന്തരം ഭീഷണി ഉയർത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നവാസിന്റ മാതാപിതാക്കൾ പരാതി നൽകയിട്ടുണ്ട്. കുറച്ച് കാലമായി വലിയ ബന്ധമൊന്നുമില്ലായിരുന്ന യുവതി കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തുകയായിരുന്നു. നവാസിനെയും കുടുംബത്തിനേയും നശിപ്പിക്കാൻ ചില ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്ന് തന്നെ ഇവിടെ എത്തിച്ചതാണെന്നും യുവതി പറഞ്ഞതായും നവാസ് പറയുന്നു.

മൂന്നുവർഷത്തിനുശേഷമേ നാട്ടിലെത്തൂവെന്ന് പറഞ്ഞിരുന്ന യുവതി കുറച്ച് ദിവസം മുമ്പ് മാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് പെട്ടെന്ന് മടങ്ങിവന്നത്. വിമാനത്താവളത്തിലെത്തിയ തന്നോട് താമസിക്കാൻ റൂം വേണമെന്നാവശ്യപ്പെട്ടതനുസരിച്ച് മെഡിക്കൽ കോളേജിന് സമീപം ഒരു ലോഡ്ജിൽ റൂമെടുത്ത് നൽകി. ഇതിനിടെ യുവതിയെ രജിസ്റ്റർ വിവാഹം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും നവാസ് പറഞ്ഞു. യുവതി നൽകിയ ചോക്‌ളേറ്റുൾപ്പെടെ ചില സാധനങ്ങളുമായി മടങ്ങിയെന്നും നവാസ് പറയുന്നു.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കും മുൻ മന്ത്രിമാർക്കെതിരെയും നിരവധി മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയും കേസുകൾ കോടതിയിൽ ഫയൽ ചെയ്ത വ്യക്തിയാണ് പായിച്ചിറ നവാസ്. ഇതുവരെ 120ൽപ്പരം കേസുകളാണ് വിവിധ കോടതികളിൽ നവാസ് നൽകിയത്. അഴിമതി നിരോധന നിയമം മുഖേനയും പൊതു താൽപ്പര്യ വിഷയങ്ങളും നവാസ് കോടതികളിൽ ഉന്നയിച്ചുകൊണ്ടിരുന്നു.2011 മുതൽ പൊതുപ്രവർത്തകനായി സജീവമായി പ്രവർത്തിക്കുന്ന നവാസ് അവസാനം ഫയൽ ചെയ്ത കേസ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നിരവധി ഫയലുകൾ പൂഴ്‌ത്തിയെന്നതാണ്.സംസ്ഥാനത്തെ നിരവധി പ്രമുഖർക്കെതിരെ കേസുകൾ നൽകിയെന്ന കാരണത്താൽ നിരവധി ഭീഷണികൾ നേരിടുന്നുണ്ടെന്നും നവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എഡിജിപി ആർ.ശ്രീലേഖയ്‌ക്കെതിരെ പരാതി നൽകിയതിന് വലി ഭീഷണികളാണ് നേരിടുന്നതെന്നും നവാസ് പറഞ്ഞു

കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരായ കെഎം മാണി, കെ ബാബു, കുഞ്ഞാലിക്കുട്ടി, അബ്ദുറബ് എന്നിവർക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ഇ.പി ജയരാജൻ, ഐപിഎസ് ഉദ്യോഗസ്ഥരായ മനോജ് എബ്രഹാം, എഡിജിപി ശ്രീലേഖ ഐഎസ് ഉദ്യോഗസ്ഥരായ എസ്എം വിജയാനന്ദ്, ടോം ജോസ്, പിഎച് കുരിയൻ തുടങ്ങി നിരവധിപേർക്കെതിരെയാണ് കേസുകൾ നൽകിയിട്ടുള്ളത്.വിജിലൻസ് എസ്‌പി ആർ സുകേശൻ മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി തുടങ്ങി നിരവധി പ്രമുഖർ പട്ടികയിൽ ഉൾപ്പെടുന്നു.