കോട്ടയം: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന പേരിൽ വീട്ടമ്മ നൽകിയ പരാതിയിൽ കേസെടുത്ത യുവനേതാവ് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്ന വഴി വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. തെളിവുകൾ ഏറെയുണ്ടായിട്ടും പൊലീസ് വേണ്ട നടപടികളെടുത്തില്ല. ഉന്നതരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് ആക്ഷേപവും എത്തി. ഇതു തന്നെയാണ് കേരളാ പത്രപ്രവർത്തക അസോസ്സിയേഷൻ വൈക്കം താലൂക്ക് കമ്മറ്റി സെക്രട്ടറിയും പ്രാദേശിക ലേഖകനുമായ ബെയ്ലോൺ എബ്രാഹമിനെും പറയാനുള്ളത്. ഫിജോ ടി ജോസഫ് എന്ന ഫിജോ ഹാരീസെന്നും ഫിജോ ജോസഫെന്നും അറിയപ്പെടുന്ന വീട്ടമ്മയ്‌ക്കെതിരായ പരാതി.

ജനുവരി 21ന് രാത്രിയിൽ നവമാധ്യമങ്ങളിലുടെ ഏറ്റുമാനൂർ വെട്ടൂർ കോട്ടേജിൽ ഫിജോ.ടി.ജോസഫ് എന്ന ഫിജോ ഹാരിസ് വധഭീഷണിയും, അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയതിന് എതിരെ ബെയ്ലോൺ എബ്രഹം നൽകിയ പരാതിയൊന്നും പൊലീസ് ഗൗരവത്തോടെ കണ്ടില്ല. ഇതോടെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഈ സ്വകാര്യകേസിൽ കോടതി നടപടികൾ ആരംഭിച്ചു. ഇന്ന് കോടതി നേരിട്ട് ബെയ്ലോൺന്റെ മൊഴി രേഖപ്പെടുത്തി, ജൂലൈ മാസത്തിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഈ കേസിൽ ഫിജോ ടി ജോസഫിന്റെ ഫേസ്ബൂക്കിൽ സുഹൃത്തുകളായവരും, ഫോളോ ചെയ്യുന്നവരും കേസിൽ സാക്ഷികളാണ്.

സംഭവത്തിന് ആധാരം ഫിജോ ഹാരിസിന് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ വാറണ്ട് ഉണ്ടെന്നും, കോടതി ആറു തവണ പുറപ്പെടുവിച്ച വാറണ്ട് പ്രതി മാധ്യമ പ്രവർത്തകയായിട്ട് വിലസുന്നുവെന്ന് കാണിച്ച് ഒരു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയാണ് ഫിജോയുടെ ഭീഷണിക്ക് ഇടയാക്കിയത്. ഫിജോയുടെ ഭീഷണി സംബന്ധിച്ച് മാർച്ച് രണ്ടിന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ബെയ്ലോൺ പരാതി നല്കിയിട്ടും ഫിജോയുടെ ഉന്നതബന്ധങ്ങളെ ഭയന്ന് പൊലീസ് കേസ് യെടുത്തിരുന്നില്ല. ഇതു കാരണമാണ് കോടതിയെ സമീപിച്ചത്. ക്രിമിനൽ നിയമം 190, 200 വകുപ്പുകൾ പ്രകാരമാണ് കേസ് നല്കിയിരിക്കുന്നത്.

വാർത്തയുമായി ബന്ധപ്പെട്ട് ബെയ്ലോൺ നല്കുന്ന വിശദീകരണം ഇങ്ങനെ: നവമാധ്യമങ്ങളിലൂടെ ഫിജോയ്ക്ക് എതിരെ പ്രതികരിച്ചവർക്ക് വധഭീഷണിയും, അക്രമവും നേരിട്ടവർ 2015 ഡിസംബറിിലും 2016, 2017 ജനുവരിയിലും നിരവധി തവണ കോട്ടയത്തെ നിരവധി മാധ്യമപ്രവർത്തകരെ തങ്ങൾ നേരിടുന്ന ഭീഷണി സംബന്ധിച്ചും, പരാതി സംബന്ധിച്ചും അറിയിക്കുകയും, വാർത്ത നൽകി സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ഫിജോ ടി ജോസഫാണ് മറുവശത്ത് എന്ന് മനസ്സിലാക്കിയ പല ലേഖകരും വാർത്ത നൽകുന്നതിൽ നിന്ന് പിന്തിരിഞ്ഞു. അവസാനം 2017 ജനുവരി മാസത്തിൽ ഫിജോയ്ക്ക് എതിരെ രേഖാമൂലം സർക്കാർതലത്തിൽ പരാതി നൽകിയവർ ബെയ്ലോണെ സമീപിച്ചു. ഇവർ കുറേ രേഖകളും കൈമാറി.

എന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ കോട്ടയം ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പൊലീസ് സ്റ്റേഷനുകളുമായി ബെയ്ലോൺ നേരീട്ട് ബന്ധപ്പെട്ടപ്പോൾ ഫിജോ ടി ജോസഫിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, കേസ് മരവിപ്പിക്കുവാൻ ചിലർ ഇടപെടുന്നതുകൊണ്ട് അന്വേഷിക്കുവാൻ നിർവ്വാഹമില്ലായെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനിടയിൽ ചിലർ ബെയ്ലോണെയുംകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി. എന്നിവർക്ക് വീണ്ടും പരാതി നൽകിയിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്‌പി. വി. വിജയകുമാരൻ നായരും, സർക്കാരിന് ലഭിച്ച പരാതികൾ കോട്ടയം ഡി.സി.ആർ.ബി.ഡി.വൈ.എസ്‌പിയുമാണ് അന്വേഷിക്കുന്നത് എന്നുള്ള വിവരം ബെയ്ലോണിന് ലഭിച്ചു.

ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ വാറാണ്ട് ഉണ്ടായിരുന്നതായി എസ്.ഐ. ജി. സന്തോഷ് കുമാർ രേഖാമൂലവും നൽകി. ഇതിന്റെയെല്ലാം വെളിച്ചതിലാണ് വാർത്ത പ്രസിദ്ധികരിച്ചത്. അത് പിന്നീട് ഫിജോയുടെ ശല്യം കാരണം ഓൺലൈൻ അധികൃതർ പിൻവലിച്ച് തടതപ്പി. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി വൈകിയതിനാൽ കോട്ടയം എസ്‌പി., ഡി.ജി.പി, മുഖ്യമന്ത്രി എന്നീവർക്ക് പരാതി നൽകിയിരുന്നു. കോട്ടയം എസ്‌പിക്ക് ലഭിച്ച പരാതിയിൽ 21/04/2017ൽ എതിർകക്ഷിയെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാരേയും, കടുത്തുരുത്തി സി.ഐയ്ക്കെതിരേയും ഫിജോ തട്ടികയറുകയും, ഇതെല്ലാം ഫിജോ തന്നെ നവമാധ്യമങ്ങളിൽ തത്സമയം പ്രചരിപ്പിച്ചിരുന്നു.

ഇതേ പരാതി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈഎസ്‌പി. അന്വേഷിച്ച് ബെയ്ലോണിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായി രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് ശക്തമായ നടപടി ഫിജോയ്ക്ക് എതിരെ വേണമെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലും, ടൗണിലും മുൻകൂർ ജാമ്യം തേടിയതിന് ശേഷം കോടതിയിൽ ഹാജരാകുവാൻ എത്തിയ ആർ.വൈ.എഫ് ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുറ്റിക്കനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, മൊബൈൽ മോഷിടിച്ച് സംഭവത്തിൽ ഫിജോയ്ക്കും കൂട്ടർക്കുമെതിരേ, ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണത്തിന് കോട്ടയം എസ്‌പി., ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പിയോട് അന്വേഷിക്കുവാൻ നിർദ്ദേശിച്ചുട്ടുണ്ട്. ഇതിനിടെയാണ് ഫിജോ ഹാരിസിന് എതിരെ കോടതി നേരിട്ട് നടപടികൾ തുടങ്ങുന്നത്.