- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ എസ് എൻ സ്വാമിക്കെതിരെ കേസ് എടുത്തു; അജു വർഗ്ഗീസിന്റെ പേരിലും കേസ് വന്നേക്കും; നടിയെ അപമാനിച്ച് സംസാരിച്ച ദിലീപിനും സലിംകുമാറിനുമെതിരെ ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലും നടപടി ഉണ്ടായേക്കും
കളമശേരി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടിയുടെ പേരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയെന്നാരോപിച്ചു തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെ കേസെടുത്തു. കഴിഞ്ഞ 26നു ചാനൽ ചർച്ചയിൽ നടിയുടെ പേരു വെളിപ്പെടുത്തിയെന്നു കാണിച്ചു കളമശേരി സ്വദേശി ഡിജിപിക്കു നൽകിയ പരാതിയിലാണു കേസ്. അരൂർ പൊലീസാണു കേസ് അന്വേഷിക്കുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അജു വർഗ്ഗീസും പേര് വ്യക്തമാക്കിയിരുന്നു. അജുവിനെതിരേയും നടപടിയുണ്ടായേക്കും. നടിയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ നടന്മാരായ ദിലീപ്, സലിംകുമാർ, നിർമ്മാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നടപടിയാവശ്യപ്പെട്ടു ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ലളിതാ കുമാരമംഗലത്തിനു നിവേദനം നൽകി. ഈ പ്രസ്താവനയിലും നടപടിയുണ്ടായേക്കും. പൊലീസിന് ദേശീയ വനിതാ കമ്മീഷൻ ഇതിനുള്ള നിർദ്ദേശം നൽകും. അങ്ങനെ വന്നാൽ സലിംകുമാറും കുടുങ്ങും. നേരത്തെ സംഭവത്തിൽ സലിംകുമാർ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ
കളമശേരി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടിയുടെ പേരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയെന്നാരോപിച്ചു തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെ കേസെടുത്തു. കഴിഞ്ഞ 26നു ചാനൽ ചർച്ചയിൽ നടിയുടെ പേരു വെളിപ്പെടുത്തിയെന്നു കാണിച്ചു കളമശേരി സ്വദേശി ഡിജിപിക്കു നൽകിയ പരാതിയിലാണു കേസ്. അരൂർ പൊലീസാണു കേസ് അന്വേഷിക്കുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അജു വർഗ്ഗീസും പേര് വ്യക്തമാക്കിയിരുന്നു. അജുവിനെതിരേയും നടപടിയുണ്ടായേക്കും.
നടിയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ നടന്മാരായ ദിലീപ്, സലിംകുമാർ, നിർമ്മാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നടപടിയാവശ്യപ്പെട്ടു ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ലളിതാ കുമാരമംഗലത്തിനു നിവേദനം നൽകി. ഈ പ്രസ്താവനയിലും നടപടിയുണ്ടായേക്കും. പൊലീസിന് ദേശീയ വനിതാ കമ്മീഷൻ ഇതിനുള്ള നിർദ്ദേശം നൽകും. അങ്ങനെ വന്നാൽ സലിംകുമാറും കുടുങ്ങും. നേരത്തെ സംഭവത്തിൽ സലിംകുമാർ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ പക്ഷം.
നടിക്കെതിരെ ഇവർ സമൂഹ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണു പരാതി. നടിയെ മാനസികമായി തളർത്താനാണു സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. കൃത്യം ചെയ്തവരെ അറസ്റ്റ് ചെയ്‌തെങ്കിലും രാഷ്ട്രീയ സമ്മർദം കാരണം ഗൂഢാലോചന അന്വേഷിച്ചിട്ടില്ല. പിന്നിൽ പ്രവർത്തിച്ചവരെ രക്ഷപ്പെടുത്തുന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.