- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയറിനു വിപണിയില്ലാത്ത കസാഖിസ്ഥാനിലും പോയി; അടൂർ പ്രകാശിനൊപ്പമുള്ള വിദേശ യാത്രകൾ റാണി ജോർജിനു കുരുക്കാകും; മന്ത്രിയും സെക്രട്ടറിയും ചുറ്റിക്കറങ്ങലിനു ചെലവാക്കിയത് 10 കോടി; ഗവർണ്ണർ അനുമതി കൊടുത്താൽ മന്ത്രിയും വിജിലൻസ് കേസിൽ പ്രതിയാകും
തിരുവനന്തപുരം: കയർ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനെന്ന പേരിൽ മന്ത്രി അടൂർ പ്രകാശും കയർ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിദേശത്ത് ചുറ്റിയടിച്ചതിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോടതി നിർദ്ദേശ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം. അഴിമതിയില്ലെന്ന വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേ
തിരുവനന്തപുരം: കയർ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനെന്ന പേരിൽ മന്ത്രി അടൂർ പ്രകാശും കയർ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിദേശത്ത് ചുറ്റിയടിച്ചതിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോടതി നിർദ്ദേശ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം. അഴിമതിയില്ലെന്ന വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് തള്ളിയതു കൊണ്ട് തന്നെ വ്യക്തമായ അന്വേഷണം വിജിലൻസിന് നടത്തേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണ മാറ്റമുണ്ടായാൽ വിജിലൻസിൽ സ്വാധീനം ചെലുത്താൻ കോൺഗ്രസിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ റാണി ജോർജ് ഊരാക്കുടിക്കിലായെന്നാണ് സൂചന.
സർക്കാർ തുക വകമാറ്റി വിദേശയാത്ര നടത്തിയെന്നുകാട്ടി പൊതുപ്രവർത്തകനായ സുധാകരൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വിജിലൻസിനോട് ക്വിക് വെരിഫിക്കേഷൻ നടത്താൻ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഇടപാടുകളിൽ അഴിമതിയില്ലെന്നും സർക്കാരിന് നഷ്ടം സംഭവിച്ചില്ലെന്നും കാട്ടി വിജിലൻസ് കോടതിയിൽ റിപ്പോർട്ടു നൽകി. ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് റാണി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ഇതോടെയാണ് റാണി ജോർജിനെതിരെ എഫ് ഐ ആർ ഇടാൻ വിജിലൻസ് നിർബന്ധിതമായത്. മന്ത്രിക്കെതിരെ കേസെടുക്കുന്നതിന് ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിജിലൻസ് കോടതിയുടെ റിപ്പോർട്ട് ഗവർണ്ണർ പരിശോധിക്കുകയാണ്. ഉടനെ അനുമതി നൽകുമെന്നാണ് സൂചന.
മന്ത്രിയും പരിവാരങ്ങളും വിദേശത്ത് ചുറ്റിയടിച്ചത് കയർ മാർക്കറ്റിങ് കൺസോർഷ്യം രൂപീകരിക്കാനായി മാറ്റിവച്ച തുക ഉപയോഗിച്ചാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. 25ൽപരം രാജ്യങ്ങൾ ഇവർ സഞ്ചരിച്ചതായാണ് പരാതിയിൽ പറയുന്നത്. മിക്ക യാത്രകളും നടത്തിയത് അടൂർ പ്രകാശും റാണി ജോർജും രണ്ടു ഉദ്യോഗസ്ഥരും ചേർന്നാണ്. കയറിന് വിപണിയില്ലാത്ത കസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും സംഘം സന്ദർശിച്ചു. 10 ലക്ഷത്തിന് മുകളിലാണ് ഓരോ യാത്രയ്ക്കും ശരാശരി ചെലവഴിച്ചത്. ചില രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 60 ലക്ഷം രൂപവരെ ചെലവഴിച്ചു. അനധികൃതമായുള്ള ഈ കാശ് ചെലവാക്കലാണ് പ്രശ്‌നമാകുന്നത്. മതിയായ അനുമതിയില്ലാതെയാണ് ഈ യാത്രകളെന്നതാണ് പരാതി.
അടൂർ പ്രകാശും റാണി ജോർജും അഞ്ചുകോടിരൂപ ചെലവാക്കിയാണ് വിദേശയാത്രകൾ നടത്തിയതായാണ് ആരോപണം്. 2011 മുതൽ 2013 വരെ 78 ദിവസമാണ് മന്ത്രിയും സെക്രട്ടറിയും യാത്ര നടത്തിയത്. ടോക്കിയോ, സിഡ്‌നി, ചൈന, യു.എസ്, ജോഹന്നാസ്ബർഗ്, കസാഖസ്ഥാൻ, എന്നിവയടക്കം 8 രാജ്യങ്ങളിലേക്കാണ് മന്ത്രിയും സംഘവും ഒരുമിച്ചു പറന്നത്. മന്ത്രിയുടെ വിദേശസഞ്ചാരം 11 തവണയെങ്കിൽ കയർ വകുപ്പ് സെക്രട്ടറി ഒട്ടുംകുറച്ചില്ല. 19 തവണ. കയർ ഡയറക്ടർ മദനൻ നടത്തിയത് 10 യാത്രയും. മന്ത്രിയും സെക്രട്ടറിയും ഒരുമിച്ച് എട്ടുതവണ സഞ്ചാരം നടത്തി. ഇതെല്ലാം കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെ വിപണനത്തിന്റെയും പേരിലായിരുന്നു.
സർക്കാർ ചെലവ് ചുരുക്കലും വിദേശയാത്രാ നിയന്ത്രണവും എല്ലാം പ്രഖ്യാപിച്ചിരിക്കെയാണ് മൂന്നുപേരുടെ സംഘത്തിന് 70 ലക്ഷം രൂപ ചെലവഴിച്ചത്.പൊതുഭരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് വിദേശയാത്ര നടത്തിയിരിക്കുന്നത്. കേരള കയർ കൺസോർഷ്യത്തിന്റെ വികസനത്തിനുവേണ്ടിയാണ് വിദേശയാത്രയെന്നാണ് പറയപ്പെടുന്നത്.കയർ ഉല്പന്നങ്ങളുടെ വിപണനത്തിനും വികസനത്തിനും വേണ്ടി കഴിഞ്ഞ എൽ ഡി എഫ് സർക്കാർ കയർവകുപ്പ് ഒരു കൺസോർഷ്യം അല്ലെങ്കിൽ കമ്പനി രൂപവൽക്കരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഇതിന്റെയടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഒരു കൺസോർഷ്യം രൂപീകരിച്ചിരുന്നു. കയർ കൺസോർഷ്യത്തിന്റെ ചുമതല വകുപ്പ് സെക്രട്ടറി തന്നെയാണ് വഹിക്കുന്നത്.വിദേശയാത്രകൾക്ക് പണം ആവശ്യപ്പെടുന്നതും അനുവദിക്കുന്നതും വകുപ്പുസെക്രട്ടിയായ റാണി ജോർജ് തന്നെയായിരുന്നു. ധനമന്ത്രിയായിരുന്ന കെഎം മാണിയും ഈ യാത്രകൾ ചട്ട വിരുദ്ധമാണെന്ന നിലപാടാണ് എഠുത്തത്. ധനവകുപ്പിന്റെ അനുമതിയില്ലാത്തതുകൊണ്ടാണ് കേസ് അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്. റേഷൻ അഴിമതിയിൽ വിജിലൻസ് കേസിൽ പ്രതിസ്ഥാനത്തുള്ള അടുർ പ്രകാശിന് പുതിയ എഫ്‌ഐആറും വെല്ലുവിളിയാണ്.
ഗവർണ്ണർ സദാശിവം സ്വാധീനത്തിന് വഴങ്ങാത്തതു കൊണ്ട് അഴിമതിക്കേസിൽ മന്ത്രിയെ പ്രതിചേർക്കാൻ അനുമതി നൽകുമെന്നാണ് സൂചന.