- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസം പിൻവലിക്കാനുള്ള തുക നാളെ മുതൽ 4500 ആക്കി ഉയർത്തിയത് മാത്രം മാറ്റം; ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 തന്നെ; 50 ദിവസം കഴിഞ്ഞിട്ടും ഇളവുകൾ ഒന്നും നൽകാതെ റിസർവ്വ് ബാങ്ക്; നോട്ട് പിൻവലിക്കൽ ദുരന്തം തുടരും
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതം ജനങ്ങൾക്ക് തുടരം. കറൻസി ക്ഷാമം മാറിയിട്ടില്ലെന്ന് വ്യക്തമാക്കി റിസർവ്വ് ബാങ്കിന്റെ തീരുമാനം പുറത്തു വന്നു. കാശ് പിൻവലിക്കാനുള്ള നിയന്ത്രങ്ങൾ അതുകൊണ്ട് തന്നെ തുടരും. എ.ടി.എമ്മുകളിൽനിന്ന് ഒരുദിവസം പിൻവലിക്കാവുന്ന തുക 4,500 ആയി ഉയർത്തി. ജനുവരി 1 മുതൽ പ്രാബല്യത്തിൽവരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തിൽ എ.ടി.എമ്മുകൾ വഴി പ്രധാനമായും നൽകുകയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട 50 ദിവസം പൂർത്തിയായ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം. 50 ദിവസം കഴിയുമ്പോൾ വലിയ ഇളവകുൾ പ്രഖ്യാപിക്കപ്പെടും എന്നായിരുന്നു വിലയിരുത്തൽ. ബാങ്കിൽ നിന്ന് പിൻവലിക്കാനുള്ള ആഴ്ച തുകയുടെ പരിധി എടുത്തു കളയുമെന്ന് പോലും പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ ആവശ്യത്തിന് കറൻസി ഇനിയും അച്ചടിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയിൽ മാറ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതം ജനങ്ങൾക്ക് തുടരം. കറൻസി ക്ഷാമം മാറിയിട്ടില്ലെന്ന് വ്യക്തമാക്കി റിസർവ്വ് ബാങ്കിന്റെ തീരുമാനം പുറത്തു വന്നു. കാശ് പിൻവലിക്കാനുള്ള നിയന്ത്രങ്ങൾ അതുകൊണ്ട് തന്നെ തുടരും. എ.ടി.എമ്മുകളിൽനിന്ന് ഒരുദിവസം പിൻവലിക്കാവുന്ന തുക 4,500 ആയി ഉയർത്തി. ജനുവരി 1 മുതൽ പ്രാബല്യത്തിൽവരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തിൽ എ.ടി.എമ്മുകൾ വഴി പ്രധാനമായും നൽകുകയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട 50 ദിവസം പൂർത്തിയായ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം. 50 ദിവസം കഴിയുമ്പോൾ വലിയ ഇളവകുൾ പ്രഖ്യാപിക്കപ്പെടും എന്നായിരുന്നു വിലയിരുത്തൽ. ബാങ്കിൽ നിന്ന് പിൻവലിക്കാനുള്ള ആഴ്ച തുകയുടെ പരിധി എടുത്തു കളയുമെന്ന് പോലും പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ ആവശ്യത്തിന് കറൻസി ഇനിയും അച്ചടിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.
ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയിൽ മാറ്റമില്ല. 24,000 രൂപ മാത്രമെ തുടർന്നും ഒരാഴ്ച പിൻവലിക്കാൻ കഴിയൂ. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതുസംബന്ധിച്ച റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്. നിലവിൽ 2,500 രൂപയാണ് ഒരുദിവസം എ.ടി.എമ്മിൽനിന്ന് പിൻവലിക്കാൻ കഴിയുന്നത്. നോട്ട് അസാധുവാക്കലിനുശേഷം 2,000 രൂപ ആയിരുന്നു ഒരുദിവസം പിൻവലിക്കാൻ അനുവദിച്ചിരുന്നത്. നവംബർ 19 ന് പരിധി 4,000 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ ഇത് വീണ്ടും 2,500 ആക്കി.
ഇതോടെ നോട്ട് ദുരിതത്തിന്റെ പ്രശ്‌നങ്ങൾ അമ്പത് ദിവസം കൊണ്ട് തീരുമെന്ന കേന്ദ്ര സർക്കാർ പ്രതീക്ഷയാണ് തെറ്റുന്നത്. എടിഎമ്മുകൾക്ക് മുന്നിലെ ക്യൂ ഇനിയും തുടരാനാണ് സാധ്യത. അങ്ങനെ വന്നാൽ നോട്ട് അസാധുവാക്കലിൽ കേന്ദ്രം പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പാണ്. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിച്ച കേന്ദ്രധനമന്ത്രി കറൻസി പ്രശ്‌നം ഒട്ടൊക്കെ പരിഹരിച്ചെന്ന് അവകാശപ്പെട്ടു. എന്നാൽ, പണനിയന്ത്രണം നീക്കുന്നതിന്റെ സൂചനപോലും നല്കിയില്ല. കാത്തിരിക്കുക; തീരുമാനമെടുക്കുമ്പോൾ അറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
കറൻസി നിയന്ത്രണം നീക്കരുതെന്നു ബാങ്കുകൾ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യാനുസരണം കറൻസി ലഭിക്കാത്തതാണു കാരണം. 500 രൂപ നോട്ടുകൾ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണു പരാതി. പ്രധാനമന്ത്രി ഇന്നു പ്രഭാഷണത്തിൽ നാടകീയമായ എന്തെങ്കിലും പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ദരിദ്ര വിഭാഗങ്ങൾക്കു ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം ലഭിക്കുന്ന എന്തെങ്കിലും പദ്ധതി പ്രഖ്യാപിക്കുമെന്നു പ്രമുഖ സാമ്പത്തിക ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ചെറുകിട കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും ആശ്വാസം നല്കുന്ന കാര്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും എന്നാണു റിപ്പോർട്ട്.
വ്യാജപ്പേരിൽ (ബേനാമി) സ്വത്തുക്കൾ വാങ്ങിക്കൂട്ടിയവരെ പിടികൂടാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു പ്രചാരണം. കറൻസി പിൻവലിക്കൽ വൻ വിജയമായി എന്നു സ്ഥാപിക്കാൻ കേന്ദ്രമന്ത്രിമാരോടു വിവിധ സംസ്ഥാനങ്ങളിൽ പോയി പത്രസമ്മേളനങ്ങൾ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാം ഭദ്രമാണ് എന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണു ലക്ഷ്യം. ഇന്നലെ ബാങ്കുകളിൽ പഴയ കറൻസി അടയ്ക്കാനുള്ള തിരക്ക് ഒരിടത്തും ഉണ്ടായില്ല. പല എടിഎമ്മുകളും പണമില്ലാതെ അടഞ്ഞു കിടന്നെങ്കിലും പണമുള്ള എടിഎമ്മുകളിൽ നീണ്ട ക്യൂകൾ ഉണ്ടായില്ല.
പ്രചാരത്തിലുണ്ടായിരുന്ന 17.97 ലക്ഷം കോടിയുടെ കറൻസിയിൽ 15.44 ലക്ഷം കോടി നവംബർ എട്ടിലെ പ്രഖ്യാപനം വഴി പിൻവലിച്ചു. അതിൽ 14 ലക്ഷം കോടിയിൽപരം രൂപ ബാങ്കുകളിൽ തിരിച്ചെത്തി. പകരം, ബാങ്കുകളിൽനിന്ന് ഇറങ്ങിയത് ഏഴുലക്ഷം കോടിയിൽ താഴെ മാത്രം രൂപയ്ക്കുള്ള കറൻസി. ജനുവരി അവസാനത്തോടെ പത്തുലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകൾ പുറത്തിറങ്ങും എന്നാണു പ്രതീക്ഷ.