- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലക്കച്ചോടാണോ.. സ്ഥലക്കച്ചോടം.. ആലഞ്ചേരി പിതാവിനെ സ്ഥലക്കച്ചോടത്തിൽ കുടുക്കി..! ഒല്ലൂർ ഫൊറോന പള്ളിയിലെ വികാരിയെ മാറ്റാൻ ആവശ്യപ്പെട്ട് കടുത്ത അമർഷത്തോടെ മെത്രാനെ വളഞ്ഞ് വിശ്വാസികൾ; പരാതിയുണ്ടെങ്കിൽ എഴുതി നൽകണം എന്നാവശ്യപ്പെട്ട മാർ ആൻഡ്രൂസ് താഴത്തിന് നേർക്കും രോഷപ്രകടനം; ഗത്യന്തരമില്ലാതെ വന്ന വഴി മുങ്ങി തിരികെ പോയി മെത്രാനും
തൃശൂർ: വിശ്വാസികളെ മർദ്ദിക്കാൻ ഒല്ലൂർ ഫൊറോന പള്ളിവികാരി കൂട്ടുനിന്നെന്ന പരാതിയിൽ നടപടി എടുക്കാൻ തയ്യാറാകാത്ത തൃശ്ശൂർ രൂപതാ മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിനെതിരെ വിശ്വാസികളുടെ രോഷപ്രകടനം. ഒല്ലൂർ പള്ളിയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ അരമനയിൽ എത്തിയപ്പോഴാണ് ഒരു വിഭാഗം വിശ്വാസികൽ ചേർത്ത് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വളഞ്ഞത്. അരമനയിൽ കാറിൽ വന്നിറങ്ങിയ മെത്രാനെ വിശ്വാസികൾ വളയുകയായിരുന്നു. രോഷാകുലരായി നിന്ന വിശ്വാസികൾക്ക് നടുവിലേക്കാണ് മെത്രാൻ വന്നിറങ്ങിയത്. ഒല്ലൂർ പള്ളി വികാരി ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്ന് ആരോപിച്ച വിശ്വാസികൾ വൈദികനെതിരെ നടപടി എടുക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടു. കാറിൽ നിന്ന് മാർ ആൻഡ്രീസ് താഴത്തിനെ ഇറങ്ങാൻ അനുവദിക്കാത്ത വിധത്തിലായിരുന്നു വിശ്വാസികളുടെ രോഷപ്രകടനം. സഭയിൽ അടുത്തകാലത്തായി ഉയർന്ന ആരോപണങ്ങൾ അടക്കം മുദ്രാവാക്യം വിളിപോലെ പറഞ്ഞു കൊണ്ടാണ് അവർ ബിഷപ്പിനെ വളഞ്ഞത്. സ്ഥലക്കച്ചോടാണോ.. സ്ഥലക്കച്ചോടം.. ആലഞ്ചേരി പിതാവിനെ സ്ഥലക്കച്ചോടത്തിൽ കുടുക്
തൃശൂർ: വിശ്വാസികളെ മർദ്ദിക്കാൻ ഒല്ലൂർ ഫൊറോന പള്ളിവികാരി കൂട്ടുനിന്നെന്ന പരാതിയിൽ നടപടി എടുക്കാൻ തയ്യാറാകാത്ത തൃശ്ശൂർ രൂപതാ മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിനെതിരെ വിശ്വാസികളുടെ രോഷപ്രകടനം. ഒല്ലൂർ പള്ളിയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ അരമനയിൽ എത്തിയപ്പോഴാണ് ഒരു വിഭാഗം വിശ്വാസികൽ ചേർത്ത് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വളഞ്ഞത്. അരമനയിൽ കാറിൽ വന്നിറങ്ങിയ മെത്രാനെ വിശ്വാസികൾ വളയുകയായിരുന്നു. രോഷാകുലരായി നിന്ന വിശ്വാസികൾക്ക് നടുവിലേക്കാണ് മെത്രാൻ വന്നിറങ്ങിയത്. ഒല്ലൂർ പള്ളി വികാരി ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്ന് ആരോപിച്ച വിശ്വാസികൾ വൈദികനെതിരെ നടപടി എടുക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടു.
കാറിൽ നിന്ന് മാർ ആൻഡ്രീസ് താഴത്തിനെ ഇറങ്ങാൻ അനുവദിക്കാത്ത വിധത്തിലായിരുന്നു വിശ്വാസികളുടെ രോഷപ്രകടനം. സഭയിൽ അടുത്തകാലത്തായി ഉയർന്ന ആരോപണങ്ങൾ അടക്കം മുദ്രാവാക്യം വിളിപോലെ പറഞ്ഞു കൊണ്ടാണ് അവർ ബിഷപ്പിനെ വളഞ്ഞത്. സ്ഥലക്കച്ചോടാണോ.. സ്ഥലക്കച്ചോടം.. ആലഞ്ചേരി പിതാവിനെ സ്ഥലക്കച്ചോടത്തിൽ കുടുക്കി.. എന്ന് അടക്കം ചുറ്റും കൂടിയ ജനക്കൂട്ടം വിളിച്ചു പറഞ്ഞു. ഇതിനിടെ പള്ളിവികാരിക്കെതിരെ പരാതിയുണ്ടെങ്കിൽ എഴുതി നൽകണം എന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് കേൾക്കാൻ പോലും അവർ തയ്യാറായില്ല. അത്രയ്ക്ക് രോഷമായിരുന്നു അവർക്ക്.
പരാതിയൊന്നും എഴുതാൻ തയ്യാറല്ലെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തിൽ അവർ ഉറച്ചു നിന്നു. ഈ നിലപാടിൽ വിശ്വാസികൾ ഉറച്ചു നിന്നതോടെ ബിഷപ്പിന് തൽക്കാലം പിൻവാങ്ങേണ്ടി വന്നു. ബിഷപ്പിനെതിരായ രോഷപ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആലപ്പുഴയിലേക്ക് പോയി പിന്നീട് സംസാരിക്കാം എന്നു പറഞ്ഞു കൊണ്ടാണ് ബിഷപ്പ് അരമനയിൽ നിന്നും പോയത്. എന്നാൽ, പിന്നീട് ഈ വിഷയത്തെ കുറിച്ച് അദ്ദേഹം ഒന്നും പറയുകയും ഉണ്ടായില്ല.
കുറേ നാളുകളായി നീറിപ്പുകയുന്ന പ്രശ്‌നങ്ങൾ മൂർധന്യത്തിൽ എത്തിയതോടെ ഒല്ലൂർ ഫൊറോന പള്ളിയിൽ സംഘർഷമുണ്ടായത്. വലിയൊരു വിഭാഗം വിശ്വാസികൾ വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ പിൻബലത്തിലാണ് ജോൺ അയ്യങ്കാന ഗുണ്ടാ വിശയാട്ടം നടത്തുന്നതെന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. ബിഷപ്പാണ് വികാരിയെ പിന്തുണക്കുന്നതെന്ന ആക്ഷേപമാണ് രോഷപ്രകടനത്തിന് വഴിമാറിയത്.
വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാന തനിക്ക് താൽപ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നുവെന്നും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് വലിയൊരു വിഭാഗം വിശ്വാസികളും രണ്ട് ദിവസം മുമ്പ് വികാരിക്ക് എതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. വികാരി ജോൺ അയ്യങ്കാന പൊതുയോഗം വിളിക്കാതെ പ്രതിനിധി യോഗം വിളിച്ചതിനെ ചൊല്ലിയാണ് ഇന്നലെ ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തിയത്. പ്രതിനിധി യോഗം തുടങ്ങിയപ്പോൾ വികാരിയുടെ നടപടികൾക്ക് എതിരെ ഇവർ ചോദ്യമുയർത്തി. ഇതിനിടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മുൻ കോർപ്പറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ വികാരിയെ അനുകൂലിക്കുന്ന ചിലർ മർദ്ദിക്കുകയും ചെയ്തു.
കുറച്ചു സമയത്തിനകം മുൻ കൗൺസിലറെ അനുകൂലിക്കുന്നവർ കൂട്ടമായി എത്തുകയും വികാരിക്ക് എതിരെ ശക്തമായ ആരോപണങ്ങളുയർത്തുകയുമായിരുന്നു. ഇവരും വികാരിയെ അനുകൂലിക്കുന്നവരും തമ്മിൽ ഇതേത്തുടർന്ന് സംഘർഷവുമുണ്ടായി. ഇതിനിടെ ചിലർ ബിഷപ്പ്‌സ് ഹൗസിലെത്തി വികാരിക്കെതിരെ നടപടിയുണ്ടാവണമെന്നും അടിയന്തിരമായി വികാരി ജോൺ അയ്യങ്കാനയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇതേത്തുടർന്ന് സംഘർഷം മൂർച്ഛിച്ചു.
ഫാദർ ജോൺ അയ്യങ്കാനയെ അനുകൂലിക്കുന്നവർ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്‌ത്തിയെന്നാണ് വികാരിക്ക് എതിരെ നിലകൊള്ളുന്ന വിശ്വാസികൾ ആരോപിക്കുന്നത്. ഇതേത്തുടർന്നാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആണ്ട്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കവെ വീണ്ടും പ്രശ്‌നമുണ്ടായി. അരമനയിൽ അപ്പോൾ ഫാദർ ജോൺ അയ്യങ്കാനയോടൊപ്പം സംരക്ഷകർ എന്ന മട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നു. അവർ ആരെന്നു വിശ്വാസികൾ ചോദിച്ചതോടെ മറുപടി നൽകാതെ വിശ്വാസികളെ ആക്രമിച്ചുവെന്നാണ് ആരോപണം.
പള്ളിയുടെ ഫണ്ട് ധൂർത്തടിക്കുന്നുവെന്നും തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്നും എല്ലാമാണ് വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ. പ്രശ്‌നമുണ്ടായാൽ അത് പരിഹരിക്കുന്നതിന് പകരം സ്വകാര്യമുറിയിൽ കടന്ന് വാതിലടയ്ക്കുന്നയാളാണ് ഫാദർ ജോൺ എന്നും എതിർക്കുന്നവർ ആരോപിക്കുന്നു. വിവാഹത്തിന് മുമ്പായി ഇടവകയിലെ പെൺകുട്ടികളുടെ വീട്ടിൽ നിന്ന് വൻ തുകകൾ കൈക്കൂലി വാങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. ഫാദർ ജോൺ അയ്യങ്കാന വികാരിയായ എല്ലാ പള്ളികളിലും പ്രശ്‌നക്കാരൻ ആയിരുന്നുവെന്നും വിശ്വാസികൾ പറയുന്നു. നടപടികളെ എതിർക്കുന്നവരെ ഗുണ്ടകളെ വിളിച്ച് അടിച്ചമർത്തുന്നതായും അഭിസംബോധന ചെയ്യുന്നതുപോലും എടാപോടാ വിളികളോടെ ആണെന്നുമാണ് ആക്ഷേപം.