- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയോടൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ മാനസികരോഗ ആശുപത്രിയിലാക്കിയ കത്തോലിക്കാ വൈദികന്റെ കഥയിൽ വഴിത്തിരിവ്; ആശ്രമത്തിൽ നിന്നും 31 ലക്ഷം മോഷ്ടിച്ചതിന്റെ പേരിൽ നവദമ്പതികൾ അറസ്റ്റിൽ
കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹം ചെയ്തതിന് ബന്ധുക്കൾ മാനസിക രോഗാശുപത്രിയിലാക്കിയ ഭർത്താവിന് വേണ്ടി ഭാര്യയായ യുവതി കുത്തിയിരുപ്പ് സമരം നടത്തിയതും ഒടുവിൽ വൈദികനെ ഭാര്യയ്‌ക്കൊപ്പം പോകാൻ അനുവദിച്ചതും മാദ്ധ്യമങ്ങളിൽ വാർത്തയായ സംഭവമായിരുന്നു. ആലുവയിലെ ഇറ്റാലിയൻ സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിൻ പ്
കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹം ചെയ്തതിന് ബന്ധുക്കൾ മാനസിക രോഗാശുപത്രിയിലാക്കിയ ഭർത്താവിന് വേണ്ടി ഭാര്യയായ യുവതി കുത്തിയിരുപ്പ് സമരം നടത്തിയതും ഒടുവിൽ വൈദികനെ ഭാര്യയ്‌ക്കൊപ്പം പോകാൻ അനുവദിച്ചതും മാദ്ധ്യമങ്ങളിൽ വാർത്തയായ സംഭവമായിരുന്നു. ആലുവയിലെ ഇറ്റാലിയൻ സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിൻ പ്രണയബന്ധത്തിനൊടുവിൽ വൈപ്പിൻ സ്വദേശിനിയായ സുറുമിയെ വിവാഹം ചെയ്തത്. സഭയ്ക്കും വീട്ടുകാർക്കും വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതിനെ തുടർന്ന് ബന്ധുക്കൾ മനോരോഗിയെന്നു പറഞ്ഞു ജെയിനിനെ ആശുപത്രിയിലാക്കുകയായിരുന്നു. ഒടുവിൽ സുറുമിയുടെ കുത്തിയിരുപ്പ് സമരത്തെ തുടർന്ന് ഇരുവരെയും വിട്ടയച്ചു. തുടർന്ന് ബാംഗ്ലൂരിലേക്ക് ഇവർ പോകുകയും ചെയ്തിരുന്നു. എന്നാൽ ഈ കഥ അവിടംകൊണ്ട് ശുഭകരമായി അവസാനിച്ചുവെന്ന് കരുതിയവർക്ക് തെറ്റി. ഈ വിപ്ലവ വിവാഹ കഥയിൽ സുപ്രധാന ഒരു ഏട് പുറത്തുവന്നു. സഭാവസ്ത്രം ഉപേക്ഷിച്ച് ദാമ്പത്യ ജീവിതം നയിക്കാൻ പോകും മുമ്പ് ജെയിൽ ആശ്രമത്തിൽ നിന്നും 31 ലക്ഷം മോഷ്ടിച്ചുവെന്ന വാർത്ത പുറത്തുവന്നത്. മോഷണത്തിന്റെ പേരിൽ നവദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു.
ആലുവ ദേശം കുന്നുംപുറത്തെ റൊബേറ്റ ആശ്രമത്തിലെ പ്രധാന വൈദികനായിരിക്കേയാണ് ട്രസ്റ്റിയായിരുന്ന വൈക്കം ചെമ്പ് അയ്യനാംപറമ്പിൽ ഫാ. ജെയിൻ വർഗീസിനെയും (30) ആശ്രമത്തിന്റെ അക്കൗണ്ടിൽ നിന്നം പണം അപഹരിച്ചത്. ഭാര്യയായ സുറിമി(24)യെയും കേസിൽ അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തു.
വർഷങ്ങളായി ആശ്രമത്തിന്റെ പേരിൽ അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിന്റൈ ആലുവ ശാഖയിൽനിന്ന് സ്ഥിരനിക്ഷേപത്തിന്റൈ രസീതിലും ചെക്കിലും അക്കൗണ്ട് ഉടമ ഫാ.ടോജി ഉള്ളാട്ടുകളത്തിന്റൈ വ്യാജ ഒപ്പിട്ട് ഏപ്രിൽ 25ന് ആറ് ലക്ഷത്തിലധികവും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആലുവ ശാഖയിലെ ആശ്രമത്തിന്റൈ പേരിലുള്ള സ്ഥിരനിക്ഷേപ രസീത് കൈവശപ്പെടുത്തി അതിൽ ഫാ.ഉണ്ണി പോട്ടോക്കാരന്റെ വ്യാജ ഒപ്പിട്ട് മെയ് 14ന് 25 ലക്ഷവുമാണ് ജയിൻ തട്ടിയെടുത്തത്.
ഇങ്ങനെ തട്ടിയെടുത്ത പണം കൈയിൽ വന്നപ്പോഴാണ് ജയിൻ സുറുമിയുമായി നാടുവിട്ടതും പിന്നീട് വിവാഹിതരായതും. ധ്യാനകേന്ദ്രത്തിൽ വച്ച് സുറുമിയുമായി പ്രണയത്തിലായ വൈദികൻ സുറുമിയുമായി ബാംഗ്ലൂരിലേക്ക് ഒളിച്ചോടുകയായിരുന്നു. സംഭവം ബന്ധുക്കളും ആശ്രമം അധികൃതരും അറിഞ്ഞതോടെ പെരുമ്പാവൂർ സബ്രജിസ്ട്രാർ ഓഫീസിലത്തെി വിവാഹം രജിസ്റ്റർ ചെയ്തു. ഇതിനിടെയാണ് ജെയിനിന്റെ ബന്ധുക്കൾ ഇയാളെ വൈക്കത്തെ മാനസിക രോഗാശുപത്രിയിൽ എത്തിച്ചത്. വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു ജെയിനിനെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സ തുടങ്ങിയ വേളയിലാണ് ഭർത്താവിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സുറുമി ആശുപത്രിയിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ സുറുമി പരാതി നൽകുകയും ചെയ്തിരുന്നു. ഈ സംഭവം മാദ്ധ്യമങ്ങളിലും വാർത്തയായതോടെ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് വൈദികനെ ഭാര്യയ്‌ക്കൊപ്പം വിട്ടയത്. പിന്നീട് ഇവർ ബാംഗ്ലൂരിലേക്ക് പോകുകയും ചെയതിരുന്നു. എന്നാൽ നവദമ്പതികൾ നാടുവിട്ടത് 31 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മാറ്റിയാണെന്ന വിവരം പിന്നീടാണ് അറിഞ്ഞത്. ആശ്രമത്തിലെ സ്ഥിരനിക്ഷേപങ്ങൾ തട്ടിയെടുത്തത് ശ്രദ്ധയിൽപെട്ടതോടെ അധികൃതർ ചെങ്ങമനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് രണ്ട് പേരെയും അങ്കമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം ഫാദർ.ടോജി ഉള്ളാട്ടുകളത്തിന്റേത് വ്യാജ പരാതിയാണെന്നാണ് ജെയിൻ വർഗീസ് ആരോപിക്കുന്നത്. തന്റെ ലാപ്പ്‌ടോപ്പ് തട്ടിയെടുത്ത് തന്നെ കുടുക്കാനാണ് ആശ്രമത്തിലുള്ളവർ ശ്രമിക്കുന്നതെന്നാണ് ജെയിനിന്റെ ആരോപണം. തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഫാദർ ടോജിക്കെതിരെ ജെയിൻ തങ്ങൾ നേരത്തെ പരാതി നൽകിയിരുന്നുവെന്നും ദമ്പതികൾ ആരോപിക്കുന്നു.
14ാം വയസ്സിൽ കുന്നംകുളം സ്വദേശിയായ യുവാവ് സുറുമിയെ വിവാഹം ചെയ്തിരുന്നു. 17ാം വയസ്സിൽ വിവാഹബന്ധം വേർപെടുത്തി. ഇതിൽ ഏഴ് വയസ്സുള്ള കുട്ടിയുണ്ട്. വൈദികനുമായി പ്രണയത്തിലായതോടെ സുറുമി മതംമാറി മേരിയെന്ന പേര് സ്വീകരിച്ചിരുന്നു. തുടർന്നാണ് ഒളിച്ചോട്ടവും വിവാഹം രജിസ്റ്റർ ചെയ്തതും. സുറുമിയുടെ പ്രേരണയും പണം മോഷ്ടിക്കുന്നതിലേക്ക് വൈദികനെ എത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ മേരിയുടെ കുത്തിയിരുപ്പ് സമരത്തിന് പിന്നിലെ ലക്ഷ്യവും പുറത്തുവന്നു. സുറുമിയുമായി പരിചയപ്പെട്ടതോടെ ജയിൻ പൗരോഹിത്യം ഉപേക്ഷിക്കുകയാണെന്ന് സഭയെ അറിയിച്ചിരുന്നു. തുടർന്നു വൈദികനെ സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്.