- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിലായ വികാരിയെ കണ്ടെത്താൻ ലൂക്കൗട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്; 14 കാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച വൈദികനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി
പള്ളിമേടയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ കണ്ടെത്താൻ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പറവൂർ പുത്തൻവേലിക്കര ലൂർദ്ദ് മാതാ ചർച്ച് വികാരിയായിരുന്ന ഫാ.എഡ്വിൻ ഫിഗറസിനെതിരെയാണ് പൊലീസ് തെരച്ചിൽ നോ്ട്ടീസ് പുറപ്പെടുവിച്ചത്.പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഫാ. എഡ്വിൻ ദുബായിലേക്കു കടന്നതായാണ്
പള്ളിമേടയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ കണ്ടെത്താൻ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പറവൂർ പുത്തൻവേലിക്കര ലൂർദ്ദ് മാതാ ചർച്ച് വികാരിയായിരുന്ന ഫാ.എഡ്വിൻ ഫിഗറസിനെതിരെയാണ് പൊലീസ് തെരച്ചിൽ നോ്ട്ടീസ് പുറപ്പെടുവിച്ചത്.പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഫാ. എഡ്വിൻ ദുബായിലേക്കു കടന്നതായാണ് വിവരം.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വൈദികൻ ഒളിവിൽ പോയതായി വാർത്തകൾ വന്നിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്‌ച്ചയാണ് പ്രതി ഒളിവിൽപോകാൻ ഇടയാക്കിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയിലാണ് ഇപ്പോൾ ലൂക്കൗട്ട് നോട്ടിസ് പുറത്ത് വന്നിരിക്കുന്നത്.
നാൽപത്തൊന്നു വയസുകാരനായ ഫാ. എഡ്വിൻ ജനുവരി മുതൽ മാർച്ച് വരെ പതിനാലു വയസുകാരിയെ പള്ളിമേടയോടു ചേർന്നുള്ള വികാരിയുടെ മുറിയിൽ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്.ഇടവകയിൽ പെട്ട ഒരു വീട്ടമ്മയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി എഡ്വിൻ ഫിഗറസിന്റെ മുടി, മുറിയിലെ ബെഡ്ഷീറ്റ്, കർച്ചീഫ് എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ അനുമതി പ്രകാരം ഇവ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.
കേസെടുത്തതിനെ തുടർന്ന് മാർച്ച് 29ന് ഇയാൾ ഒളിവിൽപ്പോയി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. ഇതിനിടെ ദുബായിയിലേക്ക് കടന്ന വികാരി അവിടെ ഒരു ധ്യാന പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു. ഏപ്രിൽ അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചാണ് ഇയാൾ പിന്നീട് തിരിച്ചെത്തിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സിഐക്ക് മുമ്പാകെ ഹാജരായി പാസ്‌പോർട്ടുകളും മറ്റും കൈമാറിയിരുന്നു.
കോട്ടപ്പുറം രൂപതാ ബിഷപ്പിനും മറ്റ് ചില വികാരിമാർക്കുമുള്ള വ്യക്തി വൈരാഗ്യമാണ് തനിക്കെതിരെയുള്ള കേസെന്നും എഡ്വിൻ ആരോപിച്ചിരുന്നു. സഭ നടത്തിയ അന്വേഷണത്തിൽ എഡ്വിൻ കുറ്റം ചെയ്തതായി തെളിയുകയും ചെയ്തു. കഴിഞ്ഞ അഞ്ചിന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മറ്റുള്ളവർക്ക് ധാർമ്മികത ഉപദേശിക്കേണ്ടയാൾ തന്നെ ഇത്തരമൊരു കൃത്യം നടത്തിയത് ഖേദകരമാണെന്നും കുട്ടികൾക്കെതിരായ പീഡനം വർദ്ധിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.