- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ പള്ളിയുടെ അൾത്താരയയിൽ ഖുറാൻ വായിച്ച് ധ്യാനിക്കുന്നത് ഉചിതമോ..? കത്തീഡ്രലിലെ ഖുറാൻ വായന വിവാദം ആകുമ്പോൾ
യുകെയിലെ കത്തീഡ്രലിൽ മുസ്ലിം ഇമാം ഖുറാൻ വായിച്ച് പ്രാർത്ഥിച്ചത് വൻ വിവാദമാകുന്നു. ഏകദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ പള്ളിയുടെ അൾത്താരയയിൽ ഖുറാൻ വായിച്ച് ധ്യാനിക്കുന്നത് ഉചിതമോ..? എന്ന ചോദ്യമുയർത്തി നിരവധി ക്രിസ്ത്യൻ വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഈ പ്രാർത്ഥനയുടെ ഒരു വീഡിയോ ചർച്ച് ഓൺലൈനിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. മൾട്ടി-കൾച്ചറൽ ഫെയിത്ത് എക്സിബിഷന്റെ ലോഞ്ചിനോടനുബന്ധിച്ചാണ് പരമ്പരാഗത മുസ്ലിം പ്രാർത്ഥ 1200 പേരുടെ മുമ്പിൽ ഗ്ലോസെസ്റ്റർ കത്തീഡ്രലിൽ വച്ച് അരങ്ങേറിയത്. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇവിടുത്തെ മസ്ജിദ്-ഇ- നുർ മോസ്‌കിലെ ഇമാമായ ഹസ്സനെ ചർച്ച് തലവന്മാർ ക്ഷണിച്ച് വരുത്തുകയായിരുന്നു. നിരവധി ക്രിസ്ത്യൻ വിശ്വാസികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പരമ്പരാഗത വിശ്വാസക്കാരായ ചിലരാണ് ഇതിനെതിരെ ശക്തമായ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.തുടർന്ന് ഇമാമിന്റെ പ്രാർത്ഥനയുടെ ഒരു വീഡിയോ കത്തീഡ്രലിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. സംഗതി വിവാദമായതി
യുകെയിലെ കത്തീഡ്രലിൽ മുസ്ലിം ഇമാം ഖുറാൻ വായിച്ച് പ്രാർത്ഥിച്ചത് വൻ വിവാദമാകുന്നു. ഏകദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ പള്ളിയുടെ അൾത്താരയയിൽ ഖുറാൻ വായിച്ച് ധ്യാനിക്കുന്നത് ഉചിതമോ..? എന്ന ചോദ്യമുയർത്തി നിരവധി ക്രിസ്ത്യൻ വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഈ പ്രാർത്ഥനയുടെ ഒരു വീഡിയോ ചർച്ച് ഓൺലൈനിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. മൾട്ടി-കൾച്ചറൽ ഫെയിത്ത് എക്സിബിഷന്റെ ലോഞ്ചിനോടനുബന്ധിച്ചാണ് പരമ്പരാഗത മുസ്ലിം പ്രാർത്ഥ 1200 പേരുടെ മുമ്പിൽ ഗ്ലോസെസ്റ്റർ കത്തീഡ്രലിൽ വച്ച് അരങ്ങേറിയത്. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇവിടുത്തെ മസ്ജിദ്-ഇ- നുർ മോസ്‌കിലെ ഇമാമായ ഹസ്സനെ ചർച്ച് തലവന്മാർ ക്ഷണിച്ച് വരുത്തുകയായിരുന്നു.
നിരവധി ക്രിസ്ത്യൻ വിശ്വാസികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പരമ്പരാഗത വിശ്വാസക്കാരായ ചിലരാണ് ഇതിനെതിരെ ശക്തമായ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.തുടർന്ന് ഇമാമിന്റെ പ്രാർത്ഥനയുടെ ഒരു വീഡിയോ കത്തീഡ്രലിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. സംഗതി വിവാദമായതിനെ തുടർന്ന് അതുടൻ നീക്കം ചെയ്യുകയുമുണ്ടായി. ആർട്ടിസ്റ്റായ റസൽ ഹൈനെസ് എക്സിബിഷന്റെ പോർട്രെയിറ്റ് പെയിന്റ് ചെയ്തിരുന്നു. ഇമാം പ്രാർത്ഥിക്കുന്ന വീഡിയോക്ക് ലഭിച്ച ചില കമന്റുകൾ തീർത്തും അസ്വീകാര്യമായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ക്രിസ്തുമത വിശ്വാസം സഹനത്തിലും പരസ്പരം മനസിലാക്കലിലും അധിഷ്ഠിതമാണെന്നാണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും ഇപ്പോഴുണ്ടായിരിക്കുന്ന എതിർപ്പ് വളരെ ചുരുക്കം പേരിൽ നിന്നാണെന്നും അതിനെ ക്രിസ്തുമതത്തിന്റെ എതിർപ്പായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
വിവിധ സംസ്‌കാരങ്ങൾ ഇടകലരുന്നത് നല്ലതാണെങ്കിലും വിശ്വാസത്തെ അതിൽ നിന്നും വേർപിരിക്കണമെന്നാണ് പരമ്പരാഗത വിശ്വാസത്തെ മുറുകെ പിടിക്കുന്ന ചില ക്രിസ്ത്യയാനികൾ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ മുൻഗാമികൾ പണിതിരിക്കുന്ന ഈ കത്തീഡ്രൽ മുസ്ലിംദൈവത്തിന് വേണ്ടി പ്രാർത്ഥിക്കാന് വിട്ട് കൊടുത്തത് ദൗർഭാഗ്യകരമാണെന്നും ചിലർ വിമർശിക്കുന്നു. ഇത് ചിലപ്പോൾ ചിലരെ മതം മാറാൻ വരെ പ്രേരിപ്പിച്ചേക്കാമെന്നും അവർ ഉത്കണ്ഠപ്പെടുന്നു.എന്നാൽ വിമർശനങ്ങൾക്കിടയിലും ഈ ഇവന്റിന് വൻ പിന്തുണയാണ് ലഭിച്ചത്. 1200 പേർ ചടങ്ങിൽ പങ്കെടുക്കാനെത്തുകയും ചെയ്തിരുന്നു. നിരവധി പേർ ആർട്ടിസ്റ്റിനെ അനുമോദിക്കുകയുമുണ്ടായി. മതപരമായ സഹവർതിത്വവും ഐക്യവും വളർത്തുന്നതിനും പരസ്പരം മനസിലാക്കുന്നതിനുമുള്ള നീക്കമായിരുന്നു ഇതെന്നാണ് ചർച്ച് തലവന്മാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരിക്കുന്നത്.
ശനിയാഴ്ച നടന്ന കമ്മ്യൂണിറ്റി ഇവന്റ് ഒരു ആർട്ട് എക്സിബിഷനായിരുന്നുവെന്നാണ് ഗ്ലോസെസ്റ്റെറിലെ ഡീനായ വെരി റെവറെഡ് സ്റ്റീഫൻ ലേക്ക് പ്രതികരിച്ചിരിക്കുന്നത്. ഗ്ലോസെസ്റ്റെറിലെ വിവിധ സമൂഹങ്ങളിലും വിഭാഗങ്ങളിലും പെട്ട നിരവധി പേർ ഇതിൽ പങ്കെടുക്കുകയും തങ്ങളുടെ വൈവിധ്യങ്ങളായ ആത്മീയ അനുഭവങ്ങൾ പരസ്പരം പങ്ക് വച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഇന്നത്തെ ലോകത്തിൽ വിവിധ വിശ്വാസികൾക്കിടയിൽ ധ്രുവീകരണം ശക്തിപ്പെടുന്ന സമയമാണെന്നും അതിനാൽ അവർക്കിടയിൽ സഹവർതിത്വം വളർത്താൻ ഈ ചടങ്ങ് ഉപകാരപ്പെടുമെന്നുമാണ് സംഘാടകനായ റവറന്റ് റുത്ത് ഫിറ്റർ പ്രതികരിച്ചിരിക്കുന്നത്.