ഛണ്ഡീഗഡ്: ആൾദൈവം ഗുർമീത് റാം റഹീമിന്റെ പെട്ടി പിടിച്ചതിന് ഡപ്യൂട്ടി അറ്റോർണി ജനറലിനെ ഹരിയാന പുറത്താക്കി.ഗുർദാസ് സിങ് സൽവാരയാണ് പുറത്തായ അഭിഭാഷകൻ. ബലാൽസംഗക്കേസിൽ, റാം റഹീമിന് ശിക്ഷ വിധിച്ച ശേഷം പുറത്തിറങ്ങുമ്പോഴാണ് സൽവാര ആൾദൈവത്തിന്റെ പെട്ടി പിടിച്ചത്.

കോടതിയിൽ നിന്ന് റാം റഹീം താൻ ദത്തെടുത്ത മകൾക്കൊപ്പം പുറത്തിറങ്ങുന്നതും, സൽവാരം ഓടിയെത്തി ഓറഞ്ച് നിറമുള്ള സ്യൂട്ട്‌കെയ്‌സ് വാങ്ങുന്നതിന്റെയും വീഡിയോ പുറത്ത് വന്നതോടെയാണ് പ്രശ്‌നം ഗുരുതരമായത്.അഡ്വക്കേറ്റ് ജനറൽ ബൽദേവ് രാജ് മഹാജന്റെ ശുപാർശയെ തുടർന്നാണ് സംസ്ഥാനത്ത് രണ്ടാം പദവിയിലുള്ള പ്രമുഖ അഭിഭാഷകനെ പുറത്താക്കിയത്. ഒരുസർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സൽവാര സേവനചട്ടം ലംഘിച്ചതിനാണ് നടപടി.

റാം റഹീമിന്റെ പെട്ടി പിടിക്കാൻ സൽവാര ഓടിയെത്തിയത് ആരോപണങ്ങളിൽ മുങ്ങി നിൽ്ക്കുന്ന സർക്കാരിന് വീണ്ടും തിരിച്ചടിയായി. ആൾദൈവത്തിന് ജയിലിൽ വിഐപി സൗകര്യങ്ങൾ നൽകിയെന്ന പരാതിയെ തുടർന്ന് സർക്കാർ പ്രതിരോധത്തിലായിരിക്കെയാണ് പുതിയ വീഡിയോ പുറത്ത് വരുന്നത്.പഞ്ച്കുലയിൽ നിന്് റോത്തക്കിലേക്ക് ഹെലികോപ്ടറിൽ കൊണ്ടുവന്ന റാം റഹീമെിന് ജയിലിൽ എസി മുറിയും, മിനറൽ വാട്ടറും നൽകിയെന്നും ആക്ഷേപമുണ്ട്.