തിരുവനന്തപുരം: അറബി കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് ഒക്ടോബർ 6അം തീയതി ന്യൂനമർദ്ദം രൂപപ്പെടുവാൻ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യുനമർദ്ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും.ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ദമാകുവാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബി കടലിൽ മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിർദ്ദേശിക്കുന്നു.

ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷമ കേന്ദ്രം അറിയിക്കുന്നു.ദീർഘനാളത്തെക്ക് അറബികടലിൽ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.

ദീർഘനാളത്തെക്ക് അറബികടലിൽ മത്സ്യ ബന്ധനത്തിന് പോയവർ ഒക്ടോബർ 5ന് മുൻപ് സുരക്ഷിതമായി തീരം അണയണം ഇന്ന് മുതൽ കടലിൽ പോകുന്നവർ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബർ 5ന് മുൻപ് സുരക്ഷിതമായി തീരം അണയണം. അവസ്ഥ കണക്കിലെടുത്ത് കടൽ ആംബുലൻസുകളും സജ്ജമാക്കാൻ നിർദ്ദേശമുണ്ട് അടിയന്തിര രക്ഷാപ്രവർത്തന ബോട്ടുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക എന്നീ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ കേന്ദ്ര കാലവസ്ഥാ നിർദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളിൽ അറിയിപ്പ് നൽകുക. മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ കേന്ദ്ര കാലവസ്ഥാ നിർദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളിൽ അറിയിപ്പ് നൽകുക.കേരള സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം (കെ.എസ്.സി.ഓ.സി), കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെ.എസ്.ഡി.എം.എ)