- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജപാലകനെ തള്ളാതെ സങ്കടത്തോടെ സിബിസിഐ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യം; ബിഷപ്പിനും കന്യാസ്ത്രീക്കും വേണ്ടി പ്രാർത്ഥിക്കുന്നു; സിബിസിഐ നിലപാട് വ്യക്തമാക്കിയത് കന്യാസ്ത്രീയെ ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം പൂർത്തിയായതോടെ; ജലന്ധറിൽ ഫ്രാങ്കോയ്ക്ക് അനുകൂലമുദ്രവാക്യങ്ങളുമായി ഒരുവിഭാഗം വിശ്വാസികൾ; ബിഷപ്പിന്റെ അറസ്റ്റോടെ കൊച്ചിയിലെ സമരം അവസാനിപ്പിച്ച് സമരസമിതി
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ മാരത്തൺ ചോദ്യം ചെയ്യലുകൾ ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമെന്നാണ് കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു 14 ദിവസമായി കൊച്ചിയിൽ നടന്നുവന്ന സമരം അവസാനിപ്പിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചതെന്നു സമരസമിതി പ്രവർത്തകർ അറിയിച്ചു.നിരാഹാര സത്യഗ്രഹം മാത്രമേ അവസാനിപ്പിക്കുന്നുള്ളൂവെന്നും സമരം ശനിയാഴ്ച രാവിലെ 11-ന് മാത്രമേ ഔദ്യോഗികമായി സമരം അവസാനിപ്പിച്ചു പ്രഖ്യാപനമുണ്ടാകൂവെന്നും സമരസമിതി വ്യക്തമാക്കി. ബിഷപ്പിനും കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും സത്യം പുറത്തുവരുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സിബിസിഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ മാരത്തൺ ചോദ്യം ചെയ്യലുകൾ ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമെന്നാണ് കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു 14 ദിവസമായി കൊച്ചിയിൽ നടന്നുവന്ന സമരം അവസാനിപ്പിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചതെന്നു സമരസമിതി പ്രവർത്തകർ അറിയിച്ചു.നിരാഹാര സത്യഗ്രഹം മാത്രമേ അവസാനിപ്പിക്കുന്നുള്ളൂവെന്നും സമരം ശനിയാഴ്ച രാവിലെ 11-ന് മാത്രമേ ഔദ്യോഗികമായി സമരം അവസാനിപ്പിച്ചു പ്രഖ്യാപനമുണ്ടാകൂവെന്നും സമരസമിതി വ്യക്തമാക്കി.
ബിഷപ്പിനും കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും സത്യം പുറത്തുവരുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സിബിസിഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകൾ ചേർത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്.
സമരത്തിന്റെ 14-ാം ദിവസമായ വെള്ളിയാഴ്ച ബിഷപ്പിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത സമരപ്പന്തലിലുണ്ടായിരുന്ന കന്യാസ്ത്രീകളെ അറിയിച്ചിരുന്നു. എന്നാൽ രാത്രി എട്ടോടെ കോട്ടയം എസ്‌പി എസ്. ഹരിശങ്കർ അറസ്റ്റ് കാര്യം വ്യക്തമാക്കിയശേഷമാണു സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.
തെളിവുകളും മൊഴികളും പരിശോധിച്ചതിൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്‌പി വ്യക്തമാക്കി. ചോദ്യം ചെയ്യല്ലിൽ സ്വന്തം ഭാഗം വിശദീകരിക്കാൻ ബിഷപ്പിന് ആവശ്യമായ സമയം പൊലീസ് നൽകിയിരുന്നു.
പിന്നീട് ഈ മൊഴികളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്റെ പ്രതിരോധം പൊലീസ് തകർത്തത്. കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്റെ നിലപാട് എന്നാൽ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികൾ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലിൽ ബിഷപ്പിൽ നിന്നു തന്നെ ലഭിച്ചു.
അന്വേഷണം പൂർത്തിയായശേഷം നിലപാട് വ്യക്തമാക്കുമെന്ന് സിബിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.ബിഷപ്പിനുമേൽ നടപടിയെടുക്കാൻ സി.ബി.സിഐയ്ക്ക് അധികാരമില്ല. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന നിലപാട് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റേതല്ലെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരിന്നു
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ജലന്ധർ ബിഷപ്പ് ഹൗസിന് മുന്നിൽ ബിഷപ്പിന് അനുകൂല മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികൾ രംഗത്തെത്തി. കേരള പൊലീസിനും കേരള മാധ്യമങ്ങൾക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി.
കേരള പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികൾ ബിഷപ്പ് ഹൗസിൽ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരിൽ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസും മാധ്യമങ്ങളും ചേർന്നുള്ള ഗൂഢാലോചനയാണെന്നാണ് ഇവരുടെ ആരോപണം.
നേരത്തെ വൈക്കം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജലന്ധറിലെത്തിയ സമയത്ത് മാധ്യമപ്രവർത്തകരെ മർദിച്ചവർ ഉൾപ്പടെയുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.