- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസിലെ പരാതിക്കാരുയമായി ബന്ധമെന്ത്? ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കും എതിരായാ വെളിപ്പെടുത്തലുകളിൽ സത്യമെത്ര? ഇടതു എംഎൽഎ കെ ബി ഗണേശ് കുമാറിനെ ചോദ്യം ചെയതു സിബിഐ; ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേശിന്റെ മുൻ പിഎ പ്രദീപിനും നോട്ടീസ്
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് ഇടതു എംഎൽഎ ഗണേശ് കുമാറിനെ ചോദ്യം ചെയ്തു സിബിഐ. സിബിഐ സംഘമെത്തി മൂന്ന് ദിവസം മുമ്പാണ് ഗണേശിന്റെ മൊഴി എടുത്തത്. തിരുവനന്തപുരത്ത് വച്ചായിരുന്നു മൊഴിയെടുക്കൽ. കേസിലെ പരാതിക്കാരിയുമായുള്ള ഗണേശിന്റെ ബന്ധത്തെ കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചും ഗണേശ് കുമാറിനോട് ചോദിച്ചറിഞ്ഞു.
ഗണേശിന്റെ പി എയെയും സിബിഐ സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേശിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം സോളാർപീഡന കേസിൽ ഹൈബി ഈഡൻ എം പിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
സോളാർ പീഡനക്കേസിൽ ആറു കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളം രാഷ്ട്രീയ നേതാക്കാളും പീഡനിച്ചുവെന്നാണ് പരാതി. ഹൈബി ഈഡൻ എംഎൽഎയായിരുന്നപ്പോൾ മണ്ഡലത്തിലെ സോളാർ പദ്ധതി ചർച്ച ചെയ്യാൻ പോയപ്പോൾ എംഎൽഎ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിച്ചുവെന്നാണ് കേസ്. 2012 ഡിസംബർ 9ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഈ മുറിയിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹൈബി ഈഡന്റെ ചോദ്യ ചെയ്യൽ. കൊച്ചി സെൻട്രൽ പി.ഡബ്യു.ഡി ഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുത്തത്. ഒരു മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ.
ഹൈബി ഈഡന്റെ വിശദീകരണം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി, ബിജെപി നേതാവ് അബ്ദുള്ളകുട്ടി സഹിതം കേസിൽ പ്രതികളാണ്. ഉമ്മൻ ചാണ്ടിക്കെതിരായ കേസിൽ ക്ലിഫ് ഹൗസിലും സിബിഐ തെളിവെടുത്തിരുന്നു. തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം പ്രതികളായ ചോദ്യം ചെയ്യാനുള്ള അടുത്ത ഘട്ടത്തിലേക്ക് സിബിഐ കടന്നിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ