- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരൂഖാനും സിദ്ദിഖിയും ബ്രാൻഡ് അംബാസിഡർമാരെന്ന് വെബ്വർക്ക് ട്രേഡ് ലിങ്ക്സ്; താരങ്ങളുടെ പേരിൽ തട്ടിയെടുത്തത് 500 കോടി; കമ്പനി ഉടമകൾക്കെതിരെ കേസെടുത്ത് സിബിഐ
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർ ബ്രാൻഡ് അംബാസഡർമാരെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ഞൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പു നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഗസ്സിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്വർക്ക് ട്രേഡ് ലിങ്ക്സ് ഷാഡോ എന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് കേസെടുത്തത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡർമാർ എന്ന് ഷാരുഖ് ഖാനെയും നവാസുദ്ദീൻ സിദ്ദിഖിയെയും ഉയർത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കമ്പനിയുടെ പ്രചാരകന്മാരായ അനുരാഗ് ജെയിൻ, സന്ദേശ് വർമ്മ എന്നിവർ വഞ്ചിച്ചുവെന്നാണ് കേസ്. താരങ്ങളിൽ അകൃഷ്ടരായി ജനങ്ങൾ കമ്പനിയിൽ വൻനിക്ഷേപം നടത്തുകയായിരുന്നു. എന്നാൽ താരങ്ങളുടെ പേര് കുറ്റപത്രത്തിൽ ഉത്തർപ്രദേശ് പൊലീസ് ചേർത്തിട്ടില്ല. കമ്പനിയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അനുരാഗ് ജെയിൻ, സന്ദേശ് വർമ്മ എന്നിവർ ചേർന്ന് രണ്ട് ലക്ഷം ജനങ്ങളിൽ നിന്നായി 500 കോടി രൂപയോളം സ്വീകരിച്ചു. വഞ്ചനാകുറ്റം,സാമ്പത്തിക തട്ടിപ്പ് കേസ്, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം തുടങ്ങ
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർ ബ്രാൻഡ് അംബാസഡർമാരെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ഞൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പു നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
ഗസ്സിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്വർക്ക് ട്രേഡ് ലിങ്ക്സ് ഷാഡോ എന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് കേസെടുത്തത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡർമാർ എന്ന് ഷാരുഖ് ഖാനെയും നവാസുദ്ദീൻ സിദ്ദിഖിയെയും ഉയർത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കമ്പനിയുടെ പ്രചാരകന്മാരായ അനുരാഗ് ജെയിൻ, സന്ദേശ് വർമ്മ എന്നിവർ വഞ്ചിച്ചുവെന്നാണ് കേസ്.
താരങ്ങളിൽ അകൃഷ്ടരായി ജനങ്ങൾ കമ്പനിയിൽ വൻനിക്ഷേപം നടത്തുകയായിരുന്നു. എന്നാൽ താരങ്ങളുടെ പേര് കുറ്റപത്രത്തിൽ ഉത്തർപ്രദേശ് പൊലീസ് ചേർത്തിട്ടില്ല. കമ്പനിയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അനുരാഗ് ജെയിൻ, സന്ദേശ് വർമ്മ എന്നിവർ ചേർന്ന് രണ്ട് ലക്ഷം ജനങ്ങളിൽ നിന്നായി 500 കോടി രൂപയോളം സ്വീകരിച്ചു.
വഞ്ചനാകുറ്റം,സാമ്പത്തിക തട്ടിപ്പ് കേസ്, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.