- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെയും അമ്മയെയും പെങ്ങളെയും കൂട്ടക്കൊല ചെയ്ത വീട്ടിലേക്കു കേദൽ നടന്നുകയറിയത് ഭാവഭേദങ്ങളൊന്നുമില്ലാതെ; മുമ്പൊരിക്കലും മുഖമുയർത്തിനോക്കാത്ത യുവാവ് നാട്ടുകാർക്കായി പുഞ്ചിരി തൂകി; രണ്ടു മണിക്കൂർ നീണ്ട തെളിവെടുപ്പിൽ കൊല നടത്തിയ രീതി പൊലീസിനോടു വിശദീകരിച്ചു; അച്ഛന്റെ അരുതാത്ത ബന്ധങ്ങൾ തടയാതിരുന്ന അമ്മയോടുള്ള ദേഷ്യം കൊലയിൽ കലാശിച്ചുവെന്നു പുതിയ മൊഴി
തിരുവനന്തപുരം: നന്ദൻകോട് കൂട്ട കൊലപാതക കേസിൽ അടിക്കടി മൊഴിമാറ്റി അന്വേഷണ സംഘത്തെ വട്ടം കറക്കുന്ന കേദൽ ജീൻസൺ തെളിവെടുപ്പിനെത്തിച്ചപ്പോഴും തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് വിവരങ്ങൾ നൽകിയത്. രണ്ട് മണിക്കൂറോളമാണ് പൊലീസ് പ്രതിയുമായി വീട്ടിൽ തെളിവെടുത്തത്. യാതൊരു ഭാവ ഭേദവുമില്ലാതെയാണ് അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന വീട്ടിലേക്ക് കേദൽ വന്നിറങ്ങിയത്. ചെറു പുഞ്ചിരിയോടെയാണ് അയൽക്കാരെയെല്ലാം കേദൽ നോക്കിയത്. അടുത്ത ബന്ധുക്കളെ കണ്ടപ്പോഴും ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. കൊല നടത്തിയ മുറിയും മൃതദേഹങ്ങൾ രണ്ട് ദിവസത്തോളം സൂക്ഷിച്ചിരുന്ന സ്ഥലവും കേദൽ പൊലീസിന് കാണിച്ചു കൊടുത്തു. കത്തിച്ച ശേഷം മൃതദേഹം കുഴിച്ചിടാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ അയൽക്കാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ഈ ശ്രമം ഉപേക്ഷിച്ചത്. ഈ സ്ഥലവും കേദൽ പൊലീസിന് കാണിച്ചു കൊടുത്തിട്ടുണ്ട്. തങ്ങളുടെ അയൽവാസിയായിരുന്ന ഒരു കുടുംബത്തെ മുഴുവനായി ഇല്ലാതാക്കിയ പ്രതിയെ കാണാൻ അയൽക്കാരും നാട്ടുകാരും എത്തിയിരുന്നു. പലരും ഇപ്പോഴും ഈ സംഭവത്തിലെ ഞെട്ട
തിരുവനന്തപുരം: നന്ദൻകോട് കൂട്ട കൊലപാതക കേസിൽ അടിക്കടി മൊഴിമാറ്റി അന്വേഷണ സംഘത്തെ വട്ടം കറക്കുന്ന കേദൽ ജീൻസൺ തെളിവെടുപ്പിനെത്തിച്ചപ്പോഴും തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് വിവരങ്ങൾ നൽകിയത്. രണ്ട് മണിക്കൂറോളമാണ് പൊലീസ് പ്രതിയുമായി വീട്ടിൽ തെളിവെടുത്തത്. യാതൊരു ഭാവ ഭേദവുമില്ലാതെയാണ് അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന വീട്ടിലേക്ക് കേദൽ വന്നിറങ്ങിയത്. ചെറു പുഞ്ചിരിയോടെയാണ് അയൽക്കാരെയെല്ലാം കേദൽ നോക്കിയത്. അടുത്ത ബന്ധുക്കളെ കണ്ടപ്പോഴും ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.
കൊല നടത്തിയ മുറിയും മൃതദേഹങ്ങൾ രണ്ട് ദിവസത്തോളം സൂക്ഷിച്ചിരുന്ന സ്ഥലവും കേദൽ പൊലീസിന് കാണിച്ചു കൊടുത്തു. കത്തിച്ച ശേഷം മൃതദേഹം കുഴിച്ചിടാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ അയൽക്കാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ഈ ശ്രമം ഉപേക്ഷിച്ചത്. ഈ സ്ഥലവും കേദൽ പൊലീസിന് കാണിച്ചു കൊടുത്തിട്ടുണ്ട്.
തങ്ങളുടെ അയൽവാസിയായിരുന്ന ഒരു കുടുംബത്തെ മുഴുവനായി ഇല്ലാതാക്കിയ പ്രതിയെ കാണാൻ അയൽക്കാരും നാട്ടുകാരും എത്തിയിരുന്നു. പലരും ഇപ്പോഴും ഈ സംഭവത്തിലെ ഞെട്ടലിൽ നിന്ന് വിട്ട് മാറിയിട്ടില്ല. അയൽക്കാരോട് മുമ്പും ബന്ധം സൂക്ഷിക്കാത്ത കേദൽ പക്ഷെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ എല്ലാവരേയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
തെളിവെടുപ്പ് സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ കണ്ടപ്പോഴും കേദലിന് ഭാവ വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല. കൊലപാതകം നടന്ന രണ്ടാം നിലയിലെ മുറിയിൽ വച്ച് എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന വിവരം വിശദമായി തന്നെ പൊലീസിനോട് നൽകിയിട്ടുണ്ടെന്നാണ് സൂചന.
സാത്താൻ സേവയുടെ ഭാഗമായിട്ടായിരുന്നു കൊലപാതങ്ങൾ എന്നായിരുന്നു കേദലിന്റെ ആദ്യ മൊഴി. എന്നാൽ പിന്നീട് വീട്ടുകാരുടെ അവഗണനയാണ് കാരണമെന്ന് മറഞ്ഞു. എന്നാൽ ഇന്ന് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മൊഴിയാണ് നൽകിയത്. മദ്യപിച്ച ശേഷം സ്ത്രീകളോട് ഫോണിൽ അശ്ലീലം പറയുന്ന അച്ഛന്റെ സ്വഭാവവും അത് അറിഞ്ഞിട്ടും തടയാതിരുന്ന അമ്മയോടുള്ള ദേഷ്യവുമായിരുന്നു കൊലപാതകത്തിന് കാരണമായെതന്നായിരുന്നു അവസാനത്തെ മൊഴി. എല്ലാവരും മരിച്ചാൽ ഒറ്റപെട്ടു പോകാതിരിക്കാനാണ് സഹോദരിയെ കൊന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ഏത് മൊഴി വിശ്വസിക്കണമെന്ന ആശയക്കുഴപ്പം അന്വേഷണ സംഘത്തിനുണ്ട്.
ഇന്നത്തെ തെളിവെടുപ്പിൽ നിർണ്ണായകമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് ഇപ്പോൾ.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)