- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാർ പിടിമുറുക്കുന്നതു സഹകരണ മേഖലയിലെ കള്ളപ്പണത്തെയും; പാൻ കാർഡ് നിർബന്ധമാക്കിയ നടപടി കുടുക്കുന്നതു കണക്കിൽപ്പെടാത്ത കോടികൾ സഹകരണ മേഖലയിൽ നിക്ഷേപിച്ചവരെയും
കൊച്ചി: സഹകരണമേഖലയിലെ അവിഹിത നിക്ഷേപകർക്ക് മേൽ ഇനി കുരുക്ക് വീഴും. പുതുവത്സരദിനം മുതൽ എല്ലാ ഇടപാടിനും പാൻകാർഡ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനമാണ് ഇതിന് കാരണം. സഹകരണ മേഖലയിൽ കണക്കിൽ പെടാത്ത കോടികൾ നിക്ഷേപിച്ചവർ ഇതോടെ അങ്കലാപ്പിലായി.പാവപ്പെട്ടവരും തൊഴിലാളികളും കൂടുതൽ ആശ്രയിക്കുന്ന ബാങ്ക് എന്നതിനെക്കാൾ തദ്ദേശ കള്ളപ്പണ
കൊച്ചി: സഹകരണമേഖലയിലെ അവിഹിത നിക്ഷേപകർക്ക് മേൽ ഇനി കുരുക്ക് വീഴും. പുതുവത്സരദിനം മുതൽ എല്ലാ ഇടപാടിനും പാൻകാർഡ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനമാണ് ഇതിന് കാരണം. സഹകരണ മേഖലയിൽ കണക്കിൽ പെടാത്ത കോടികൾ നിക്ഷേപിച്ചവർ ഇതോടെ അങ്കലാപ്പിലായി.
പാവപ്പെട്ടവരും തൊഴിലാളികളും കൂടുതൽ ആശ്രയിക്കുന്ന ബാങ്ക് എന്നതിനെക്കാൾ തദ്ദേശ കള്ളപ്പണ മാഫിയകളുടെ നിക്ഷേപ കേന്ദ്രങ്ങൾ കൂടിയായി അടുത്തിടെ സഹകരണ ബാങ്കുകൾ മാറിയിരുന്നു. അവിഹിത സമ്പാദ്യത്തിനും അവിഹിത മാർഗത്തിൽ കൂടി ലഭിച്ച പണം നിക്ഷേപിക്കാനും ഉയർന്ന പലിശ കിട്ടാനുമുള്ള ഉപാധിയായിരുന്നു ചിലർക്ക് സഹകരണ ബാങ്കുകൾ.
നേരത്തെ സഹകരണ ബാങ്കുകളിലും മറ്റും പാൻകാർഡ് നിർബന്ധമല്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളായിരുന്നു ഇത്തരക്കാരുടെ പ്രധാന ഇടപാട് കേന്ദ്രങ്ങൾ. ഇവിടെയുള്ള നിക്ഷേപത്തെ പറ്റി ആദായവകുപ്പിനും വ്യക്തതയില്ലായിരുന്നു. വർഷം തോറും ഓഡിറ്റ് നടത്തുന്നത് സംസ്ഥാന സർക്കാറിനു കീഴിലുള്ള സഹകരണവകുപ്പായതിനാൽ ഈ മേഖലയിലുള്ള നിക്ഷേപ വിവരങ്ങൾ സംസ്ഥാനത്തിന് പുറത്ത് പോകാറില്ല.
സംസ്ഥാനത്ത് ആകെ 14,896 സഹകരണസംഘങ്ങളാണ് ഉള്ളത്. ഇതിൽ സഹകരണ സംഘങ്ങൾ എന്നതിൽ ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ള സഹകരണ ബാങ്കുകൾ ഉൾപ്പെടും. ഇവയിൽ എല്ലാം കൂടി കോടികണക്കിന് രൂപയുടെ നിക്ഷേപമാണ് ഉള്ളത്. മറ്റു ദേശീയ ബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കിയിട്ടും സഹകരണ ബാങ്കുകളിൽ പാൻ നിർബന്ധമല്ലാത്തതുകൊണ്ട് ഉപഭോക്താക്കൾ അങ്ങോട്ടു ആവശ്യപ്പെടാതെ ഇടപാടിന് അക്കൗണ്ട് നമ്പർ ചേർത്തിട്ടുള്ളത് കുറവാണ്. ഇതിൽ 2665 സംഘങ്ങൾ മാത്രമാണ് രജിസ്ട്രർ ചെയ്തിട്ടും വർക്ക് ചെയ്യാത്തതായി ഉള്ളു.
കേരളത്തിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഭൂരിഭാഗം സഹകരണ ബാങ്കുകളും സംഘങ്ങളും. കോൺഗ്രസിനും ലീഗിനും കേരള കോൺഗ്രസിനുമെല്ലാം നിയന്ത്രണമുള്ള ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം അതാത് പാർട്ടി അനുഭാവികളുടേയും സാധാരണക്കാരുടേയും തൊഴിലാളികളുടേയും മറ്റും ഇടപാടുകളാണ് സാധാരണ ഗതിയിൽ നടക്കുന്നത്.
പാവപ്പെട്ടവരും തൊഴിലാളികളും കൂടുതൽ ഇടപാടുകാരായതിനാലാണ് നേരത്തെ ഇത്തരം സംഘങ്ങളിൽ നിന്ന് പാൻകാർഡ് ഒഴിവാക്കിയിരുന്നത്. സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്ക് എന്നതിന്റെ നിർവചനത്തിൽ പരിപൂർണമായി വരാത്തതുകൊണ്ടും ചില ഇളവുകൾ ലഭിച്ചിരുന്നു. 50,000 രുപ മുതൽ എല്ലാ ഇടപാടിനും നേരത്തെ മറ്റെല്ലാ ബാങ്കിലും പാൻ നമ്പർ നിർബന്ധമാക്കിയപ്പോൾ എത്ര രൂപ ഇട്ടാലും പാൻ നമ്പറിന്റെ ആവശ്യം സഹകരണ ബാങ്കുകളിൽ വേണ്ടായിരുന്നു. തദ്ദേശീയമായ കള്ള പണ നിക്ഷേപത്തിന് ഇത് അവസരമൊരുക്കുമെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് ലോബികളുടെ വൻപണ നിക്ഷേപം സഹകരണ സംഘങ്ങളിലാണ്. ലക്ഷങ്ങൾ പ്രതിമാസം വാടക വാങ്ങുന്ന വൻവ്യാപാര സമുച്ചയ ഉടമകൾ, കച്ചവടക്കാരുടെ കണക്കിൽപെടാത്ത പണം, വലിയ ഉദ്യോഗസ്ഥർ അവിഹിത മാർഗത്തിൽ സമ്പാദിക്കുന്ന പണം, രാഷ്ട്രീയക്കാരുടെ ഇടപാടുകൾ എന്നിവയെല്ലൊം കുറെകാലമായി ഒഴുകിയിരുന്നത് സഹകരണ സംഘങ്ങളിലേക്കായിരുന്നു.
സഹകരണ മേഖലബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കുന്നതിനെതിരെ നേരത്തെ സഹകരണജീവനക്കാർ സമരം വരെ നടത്തിയിരുന്നു. മറ്റു ദേശീയ ബാങ്കുകളെക്കാൾ ഉയർന്ന പലിശയും സഹകരണ ബാങ്കുകളിലുണ്ട്. ദേശസാൽകൃത ബാങ്കുകളിൽ സ്വർണം നാലുശതമാനം നിരക്കിൽ പണയം വച്ച് ആ തുക സഹകരണബാങ്കുകളിൽ ഉയർന്ന പലിശക്ക് നിക്ഷേപിക്കുന്നവർ വരെയുണ്ട്. നിക്ഷേപത്തിന് പുറമെ ലോക്കറിലും മറ്റും പണം സൂക്ഷിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്ന പണം ഒരു അക്കൗണ്ടിലും കാണിക്കേണ്ടതില്ലെന്നും സുരക്ഷിതമാണെന്നുള്ളതുമാണ് ഈ പ്രവണത വർദ്ധിക്കാൻ കാരണം.
നേരത്തെ ദേശസാൽകൃത ബാങ്കുകളിൽ മാത്രമാണ് പാൻകാർഡ് നിർബന്ധമാക്കിയിരുന്നത്. ജനുവരി മുതൽ സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, എന്നിവയിലെ നിക്ഷേപങ്ങൾക്കും ഇടപാടിനും കാർഡ് നിർബന്ധമാക്കി. കൂടാതെ ഹോട്ടലുകളിലും റസ്‌റ്റോന്റുകളിലും അമ്പതിനായിരം രൂപക്ക് മുകളിൽ പാൻകാർഡ് നമ്പർ വേണം. വസ്തു ഇടപാടിലെ പരിധി അഞ്ചു ലക്ഷമെന്നത് പത്താക്കി ഉയർത്തിയതാണ് സാധാരണക്കാരന് ഉണ്ടായ ആശ്വാസം.