- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ ലേലം ചെയ്യുന്നു; യാക്കൂബ് തെരുവിലെ ഗസ്റ്റ് ഹൗസും പക്മോദിയ തെരുവിലെ ഹോട്ടലുമുൾപ്പടെ വാങ്ങാം; അടിസ്ഥാന വില അഞ്ചര കോടി രൂപ
മുംബൈ: പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ കേന്ദ്രസർക്കാർ പരസ്യമായി ലേലം ചെയ്യും. നവംബർ 14 നാണ് ലേലം നടക്കുക. പിടിച്ചെടുത്ത വസ്തുക്കളിൽ വിറ്റഴിക്കാത്ത ആറെണ്ണമാണ് ഇപ്പോൾ ലേലത്തിന് വയ്ക്കുന്നത്. ഇതിൽ ഏഴിടത്തെ വസ്തുക്കൾ 2015 ൽ വിറ്റിരുന്നു. നവംബർ 14 നു നടക്കുന്ന ലേലവുമായി ബന്ധപ്പെട്ട പരസ്യം കേന്ദ്ര ധനകാര്യ മന്ത്രാലത്തിനു കീഴിലുള്ള വകുപ്പ് ദിനപത്രങ്ങളിൽ നൽകിയിട്ടുണ്ട്.മുംബൈയിലും പരിസരപ്രദേശത്തുമുള്ള കോടിക്കണക്കിന് മൂല്യം വരുന്ന ദാവൂദിന്റെ സ്വത്തുക്കൾ സി ബി ഐയാണ് കണ്ടുകെട്ടിയത്. ദക്ഷിണ മുംബൈയിലെ ഭെൻഡി ബസാറിനു സമീപം സ്ഥിതിചെയ്യുന്ന വസ്തുക്കളാണ് ലേലത്തിന് വച്ചിട്ടുള്ളത്. യാക്കൂബ് തെരുവിലെ ഗസ്റ്റ് ഹൗസ്, പക്മോദിയ തെരുവിലെ ദമ്പർവാല കെട്ടിടത്തിലെ അഞ്ചുമുറികൾ, ഇതേ തെരുവിൽ തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടൽ റോണക്ക് ആഫ്രോസ് തുടങ്ങിയവയാണ് ലേലത്തിൽ വച്ചിരിക്കുന്ന വസ്തുക്കൾ. ഇതിന്റ അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് അഞ്ചര കോടി രൂപയാണ്. ധമർവാലയിൽ താമസിച്ചിരുന്ന ദാവൂദിന്റെ സഹ
മുംബൈ: പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ കേന്ദ്രസർക്കാർ പരസ്യമായി ലേലം ചെയ്യും. നവംബർ 14 നാണ് ലേലം നടക്കുക. പിടിച്ചെടുത്ത വസ്തുക്കളിൽ വിറ്റഴിക്കാത്ത ആറെണ്ണമാണ് ഇപ്പോൾ ലേലത്തിന് വയ്ക്കുന്നത്. ഇതിൽ ഏഴിടത്തെ വസ്തുക്കൾ 2015 ൽ വിറ്റിരുന്നു.
നവംബർ 14 നു നടക്കുന്ന ലേലവുമായി ബന്ധപ്പെട്ട പരസ്യം കേന്ദ്ര ധനകാര്യ മന്ത്രാലത്തിനു കീഴിലുള്ള വകുപ്പ് ദിനപത്രങ്ങളിൽ നൽകിയിട്ടുണ്ട്.
മുംബൈയിലും പരിസരപ്രദേശത്തുമുള്ള കോടിക്കണക്കിന് മൂല്യം വരുന്ന ദാവൂദിന്റെ സ്വത്തുക്കൾ സി ബി ഐയാണ് കണ്ടുകെട്ടിയത്. ദക്ഷിണ മുംബൈയിലെ ഭെൻഡി ബസാറിനു സമീപം സ്ഥിതിചെയ്യുന്ന വസ്തുക്കളാണ് ലേലത്തിന് വച്ചിട്ടുള്ളത്.
യാക്കൂബ് തെരുവിലെ ഗസ്റ്റ് ഹൗസ്, പക്മോദിയ തെരുവിലെ ദമ്പർവാല കെട്ടിടത്തിലെ അഞ്ചുമുറികൾ, ഇതേ തെരുവിൽ തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടൽ റോണക്ക് ആഫ്രോസ് തുടങ്ങിയവയാണ് ലേലത്തിൽ വച്ചിരിക്കുന്ന വസ്തുക്കൾ. ഇതിന്റ അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് അഞ്ചര കോടി രൂപയാണ്.
ധമർവാലയിൽ താമസിച്ചിരുന്ന ദാവൂദിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌ക്കറെ കഴിഞ്ഞമാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ദാവൂദിനോടുള്ള നടപടികൾ ശക്തമാക്കുന്നതിനിന്റെ ഭാഗമാണ് നടപടി. ദാവൂദിന് ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇക്‌ബാൽ കസ്‌ക്കർ പറഞ്ഞിരുന്നു.