- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോവാദികളുടെ ശക്തികേന്ദ്രത്തിൽ വിമാനത്താവളവും സൗരോർജ പാർക്കും;700 ഗ്രാമങ്ങളുടെ വൈദ്യുതീകരണമുൾപ്പടെ വൻ പദ്ധതികൾ; മാവോവാദികളുടെ സ്വാധീന മേഖലയിൽ വൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ
ഡൽഹി: മാവോവാദികളുടെ സ്വാധീന മേഖലയായ ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിൽ വൻ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നീക്കം തുടങ്ങി. വിമാനത്താവളം, സൗരോർജ പാർക്ക്, ഗ്രാമങ്ങളുടെ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്.ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തറിലെ ജഗദൽപുരിലാണ് വിമാനത്താവളം നിർമ്മിക്കുക. പ്രധാനമന്ത്രി കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച ഉഡാൻ (ഉഠേ ദേശ് കാ ആം നഗരിക്) പദ്ധതി പ്രകാരമാണ് വിമാനത്താവളം നിർമ്മിക്കുക. ബസ്തറിലെ 717 ഗ്രാമങ്ങളാണ് കേന്ദ്രപദ്ധതിയിൽപ്പെടുത്തി വൈദ്യുതീകരിക്കുക. മാത്രമല്ല വൈദ്യുതി ലഭ്യമാക്കാനായി എട്ട് സൗരോർജ പാർക്കുകൾ സ്ഥാപിക്കും. ഇതിനായി ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. മാവോവാദി സാന്നിധ്യം ശക്തമായ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
ഡൽഹി: മാവോവാദികളുടെ സ്വാധീന മേഖലയായ ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിൽ വൻ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നീക്കം തുടങ്ങി. വിമാനത്താവളം, സൗരോർജ പാർക്ക്, ഗ്രാമങ്ങളുടെ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്.ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തറിലെ ജഗദൽപുരിലാണ് വിമാനത്താവളം നിർമ്മിക്കുക. പ്രധാനമന്ത്രി കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച ഉഡാൻ (ഉഠേ ദേശ് കാ ആം നഗരിക്) പദ്ധതി പ്രകാരമാണ് വിമാനത്താവളം നിർമ്മിക്കുക. ബസ്തറിലെ 717 ഗ്രാമങ്ങളാണ് കേന്ദ്രപദ്ധതിയിൽപ്പെടുത്തി വൈദ്യുതീകരിക്കുക. മാത്രമല്ല വൈദ്യുതി ലഭ്യമാക്കാനായി എട്ട് സൗരോർജ പാർക്കുകൾ സ്ഥാപിക്കും. ഇതിനായി ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. മാവോവാദി സാന്നിധ്യം ശക്തമായ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.