- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദനമഴയിലെ എല്ലാം സഹിക്കുന്ന 'അമൃത' ജീവിതത്തിലും അങ്ങനെയാണോ? മലയാളത്തിലും തമിഴിലും ഒരേ സമയം സൂപ്പർ ഹിറ്റ് സീരിയലുകളുമായി മുന്നേറുന്ന മേഘ്‌നയുടെ വിശേഷങ്ങൾ ഇങ്ങനെ
മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിൻസന്റ്. ഏഷ്യാനെറ്റിൽ റേറ്റിംഗിൽ റിക്കാർഡ് വിജയം തുടരുന്ന 'ചന്ദനമഴയിലെ' കേന്ദ്രകഥാപാത്രം അമൃതയും തമിഴകത്തെ സ്റ്റാർ വിജയയിൽ 380 എപ്പിസോഡ് പിന്നിട്ട 'ദൈവം തന്ന വീട്ടിലെ' സീതയും മേഘ്‌നയുടെ മികച്ച കഥാപാത്രങ്ങളാണ്. മലയാളത്തിലും തമിഴിലും മേഘ്‌നയുടെ കഥാപാത്രങ്ങൾ ഒരേപ
മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിൻസന്റ്. ഏഷ്യാനെറ്റിൽ റേറ്റിംഗിൽ റിക്കാർഡ് വിജയം തുടരുന്ന 'ചന്ദനമഴയിലെ' കേന്ദ്രകഥാപാത്രം അമൃതയും തമിഴകത്തെ സ്റ്റാർ വിജയയിൽ 380 എപ്പിസോഡ് പിന്നിട്ട 'ദൈവം തന്ന വീട്ടിലെ' സീതയും മേഘ്‌നയുടെ മികച്ച കഥാപാത്രങ്ങളാണ്. മലയാളത്തിലും തമിഴിലും മേഘ്‌നയുടെ കഥാപാത്രങ്ങൾ ഒരേപോലെ സൂപ്പർഹിറ്റാകുമ്പോൾ മേഘ്‌നയെന്ന താരം ചാനൽ ലോകത്തെ തെന്നിന്ത്യൻ നായികയാവുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിനിയായ മേഘ്‌നയുടേത് ചാനൽ ലോകത്ത് ഒരപൂർവ്വ നേട്ടം തന്നെയാണ്.
മേഘ്‌നയുടെ അച്ഛൻ വിൻസന്റ് ദുബായിൽ കംപ്യൂട്ടർ എഞ്ചിനീയറാണ്. മുൻകാല മലയാള സിനിമാ നടിയും മോഹിനിയാട്ടം നർത്തകിയുമായ നിമ്മിയാണ് അമ്മ. സ്വപ്നലോകത്തെ ബാലഭാസ്‌ക്കർ മുതൽ 25 സിനിമകളിൽ നിമ്മി അഭിനയിച്ചിട്ടുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ഹൈസ്‌ക്കൂളിലും തേവര സേക്രഡ് ഹാർട്‌സ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും നേടിയ മേഘ്‌ന എംബിഎ പഠനം തുടരുകയാണിപ്പോൾ.
നാല് വയസ്സ് കഴിഞ്ഞപ്പോൾ ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചതാണ് ഈ കലാകാരിയുടെ കലാജീവിതം. സ്‌ക്കൂൾ പഠനകാലത്ത് കലാതിലകമായിരുന്നു. റിയാലിറ്റിഷോയിലെ മിനിസ്‌ക്രീനിൽ മഹാറാണി പട്ടം, ഏഷ്യാനെറ്റിന്റെ മികച്ച കാരക്ടർ നടിക്കുള്ള പുരസ്‌ക്കാരം, കേരള സർക്കാരിന്റെ ജനപ്രിയ നടിക്കുള്ള സംസ്ഥാന ടിവി പുരസ്‌ക്കാരം എന്നിങ്ങനെ മേഘ്‌നയുടെ കഴിവിനുള്ള അംഗീകാരങ്ങൾ നിരവധിയാണ്. മലയാള സിനിമകളിൽ മേഘ്‌ന അഭിനയത്തിൽ അമ്മയുടെ പിന്തുടർച്ചക്കാരി എന്ന് തെളിയിച്ചത് റീമേക്ക് ചിത്രം പറങ്കിമലയിലെ കഥാപാത്രത്തിലൂടെയായിരുന്നു. പറങ്കിമലയിൽ റാണി പത്മിനി അവതരിപ്പിച്ച കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചത് മേഘ്‌നയായിരുന്നു. തമിഴ് സിനിമയിൽ പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കയൽ എന്ന ചിത്രത്തിൽ മേഘ്‌ന കഥാപാത്രമാകുന്നുണ്ട്.
ചന്ദമഴയിലെ അമൃത എല്ലാം സഹിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിലെ മരുമകളാണ്. എന്നാൽ തന്റെ ജീവിതത്തിൽ ഒരിക്കലും തനിക്ക് ഒരു അമൃതയാകാൻ കഴിയില്ലെന്നും അത്യാവശ്യം നല്ല ബോൾഡ് ക്യാരക്ടറാണ് താനെന്നും മേഘ്‌ന പറയുന്നു. മലയാളമോ തമിഴോ എന്ന വ്യത്യാസമില്ലാതെ ഏത് ഭാഷയിലും മികച്ച കഥാപാത്രങ്ങൾ കാത്തിരിക്കുകയാണ് ഈ കലാകാരി.